Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീര്‍ വിഷയം: ബിജെപി രാജീവ് ഗാന്ധിയുടെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് യശ്വന്ത് സിന്‍ഹ

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുനീക്കിയ വിഷയത്തില്‍ പ്രതികകരണവുമായി യശ്വന്ത് സിന്‍ഹ. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുനീക്കിയ നടപടി കശ്മീരിലെ ജനങ്ങളെ ഒറ്റപ്പെടുത്തും. എന്നാല്‍ പെട്ടെന്ന് ഒരു തിരഞ്ഞെടുപ്പ് വരികയാണെങ്കില്‍ 1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് രാജീവ് ഗാന്ധി നേരിട്ട ജനവിധിക്ക് തുല്യമായ റെക്കോര്‍ഡാണ് ഉണ്ടാകുകയെന്നും മുന്‍ ധനകാര്യമന്ത്രി കൂടിയായ യശ്വന്ത് സിന്‍ഹ കൂട്ടിച്ചേര്‍ക്കുന്നു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്ത് നീക്കിയ പ്രമേയവും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള ബില്ലുകളും കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. തിങ്കളാഴ്ച രാജ്യസഭയില്‍ പാസാക്കിയ ബില്‍ ഇന്ന് തന്നെ ലോക്സഭയിലും പാസാക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നത്.

 രാജീവ് ഗാന്ധിയുടെ റെക്കോര്‍ഡ് ഭേദിക്കും!!

രാജീവ് ഗാന്ധിയുടെ റെക്കോര്‍ഡ് ഭേദിക്കും!!

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് നീക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള നീക്കം തീര്‍ത്തും രാഷ്ട്രീയമാണ്. അല്ലാതെ കശ്മീര്‍ കൊണ്ട് ഒന്നും ചെയ്യാനില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് എത്ര സീറ്റില്‍ വിജയിക്കാനാവുമെന്ന ചോദ്യമാണ് യശ്വന്ത് സിന്‍ഹ ഉന്നയിക്കുന്നത്. ബിജെപി രാജീവ് ഗാന്ധിയുടെ റെക്കോര്‍ഡ് ഭേദിക്കും. ഇന്ത്യന്‍ ഭരണഘടനയിലെ 370ാം വകുപ്പ് എടുത്ത് നീക്കി കശ്മീരിന്റെ പ്രത്യേക പദവി എടുത്തുനീക്കി ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിനുള്ള ബില്ല് പാസാക്കിയതോടെയാണ് യശ്വന്ത് സിന്‍ഹയുടെ പ്രതികരണം.

 സഹതാപ തരംഗം!!

സഹതാപ തരംഗം!!

1984ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ രാജീവ് ഗാന്ധി വിജയിച്ചത് 400ലധികം സീറ്റൂകള്‍ക്കാണ്. രാജീവ് ഗാന്ധിക്ക് റെക്കോര്‍‍ഡ് വിജയം സമ്മാനിച്ചത് സഹതാപ തരംഗമായിരുന്നു. ഇതാണ് ഇന്ത്യാ ഗവണ്‍മെന്റ് ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കിക്കൊണ്ട് ചെയ്യുന്നത്. ഇത് തനി രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല. ഇന്ത്യയില്‍ ചില സുപ്രധാന സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇക്കാര്യങ്ങളെല്ലാം തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയാണ് ചെയ്തതെന്നും പറയാമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ക്കുന്നു.

 നോട്ടു നിരോധനത്തിന് സമാനം!!

നോട്ടു നിരോധനത്തിന് സമാനം!!

ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ണായക പരിഷ്കാരത്തെ 2018 നവംബര്‍ എട്ടിലെ 500,1000 രൂപകള്‍ അസാധുവാക്കിക്കൊണ്ടുള്ള നോട്ട് നിരോധനത്തോടും യശ്വന്ത് സിന്‍ഹ ഉപമിക്കുന്നു. കണ്ണപ്പണത്തിന്റെ പേരില്‍ വോട്ടര്‍മാരില്‍ നിന്ന് അനുകൂലമായ നീക്കം ലഭിക്കുന്നതിന് വേണ്ടിയാണ് നോട്ട് നിരോധനമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിമര്‍ശിച്ചത്. ഇക്കാര്യവും സിന്‍ഹ ചൂണ്ടിക്കാണിക്കുന്നു. നോട്ട് നിരോധനം സാമ്പത്തികമായ നീക്കമായിരുന്നില്ല. അത് തികച്ചും രാഷ്ട്രീയമായ ചുവടുവെപ്പായിരുന്നു. ഇതും സമാനമായ നീക്കമാണ്. അല്ലാതെ ജമ്മു കശ്മീര്‍ വിഷയം കൊണ്ട് മറ്റൊന്നും ചെയ്യാനില്ല. കശ്മീരിലെ ജനങ്ങളുടെ ആത്മവിശ്വാസത്തിലെടുക്കാമെന്നും അദ്ദേഹം പറയുന്നു.

 രാഷ്ട്രീയ നീക്കമെന്ന്

രാഷ്ട്രീയ നീക്കമെന്ന്


ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുനീക്കിക്കൊണ്ട് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത്. പാര്‍ലമെന്റില്‍ പോലും ചര്‍ച്ചക്ക് വെക്കാതെ കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരില്‍ അധിക സൈനിക വിന്യാസത്തോടെ നടത്തിയ നീക്കത്തിനെതിരെ വന്‍തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബില്ല് വോട്ടിനിടുന്നതിന് മുമ്പ് ചര്‍ച്ചക്കിടാത്തതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കശ്മീരിനെ രാജ്യത്തുമായി കൂട്ടിച്ചേര്‍ക്കുകയാണ് ഇതോടെ ചെയ്തിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിന്റെ സാമൂഹിക രാഷ്ട്രീയ പരിണിത ഫലങ്ങളെക്കുറിച്ചും കശ്മീരില്‍ ഉടലെടുക്കാവുന്ന അസ്വാസ്ഥ്യങ്ങളെയും കുറിച്ചാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+