ഗുജറാത്തിലെ തന്ത്രം കര്‍ണാടകയില്‍ നടപ്പില്ല, എല്ലാം മാറ്റണം.. യെദ്യൂരപ്പ തന്നെ മാസ്റ്റര്‍ബ്രെയിന്‍
സിറ്റിംഗ് എംഎല്‍എമാരെ മാറ്റി പരീക്ഷിക്കുകയായിരുന്നു ഗുജറാത്തില്‍ ബിജെപി ചെയ്തിരുന്നത്. എന്നാല്‍ അത് കര്‍ണാടകയില്‍ നടപ്പാകില്ല

ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നിന്ന് വിഭിന്നമായ തന്ത്രം പയറ്റാന്‍ ബി ജെ പി. ഹിന്ദി ഹൃദയഭൂമിയിലും ഗുജറാത്തിലും പയറ്റി തെളിഞ്ഞ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുക എന്നതില്‍ നിന്ന് വ്യത്യസ്തമായി കര്‍ണാടകയില്‍ സിറ്റിംഗ് എം എല്‍ എമാരെ തന്നെ ബി ജെ പി പരീക്ഷിക്കും എന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വ്യക്തികള്‍ക്ക് അത്രമേല്‍ സ്വാധീനമാണ് കര്‍ണാടകയില്‍ ഉള്ളത്. അതിനാല്‍ തന്നെ ഭൂരിഭാഗം സിറ്റിംഗ് എം എല്‍ എമാര്‍ക്കും ബി ജെ പി സീറ്റ് നല്‍കിയേക്കും എന്നാണ് വിവരം. മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂറ് മാറി വരുന്ന എം എല്‍ എമാരേയും ഇത്തരത്തില്‍ തന്നെയായിരിക്കും ബി ജെ പി പരിഗണിക്കുക.

ബി ജെ പി തന്ത്രം
മേയ് മാസത്തിലാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സംസ്ഥാനത്ത് ഭൂരിഭാഗം നേതാക്കള്‍ക്കും അവരുടേതായ വോട്ട് ബാങ്കും പിന്തുണ ഗ്രൂപ്പുകളുമുണ്ട്. ഈ വസ്തുത കണക്കിലെടുത്താണ് ബി ജെ പി തന്ത്രം മെനയുന്നത്. ഗുജറാത്തിലും ത്രിപുരയിലും എല്ലാം ഭരണവിരുദ്ധ വികാരം ഒഴിവാക്കാന്‍ ബി ജെ പി സിറ്റിംഗ് എം എല്‍ എമാരെ പരിഗണിച്ചിരുന്നില്ല.

കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യം
എന്നാല്‍ കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യം നേരെ മറിച്ചാണ്. ഇവിടെ 120 ല്‍ അധികം സീറ്റുകളില്‍ നേതാക്കള്‍ തങ്ങളുടെ വ്യക്തിപ്രഭാവം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. അവര്‍ക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടാല്‍ പാര്‍ട്ടി മാറാന്‍ യാതൊരു മടിയുമുണ്ടാകില്ല. 224 അംഗ സഭയാണ് കര്‍ണാടകയിലേത്. ഇത്തവണ പരമാവധി ആറോ ഏഴോ സിറ്റിംഗ് എം എല്‍ എമാരെ ഒഴിവാക്കും എന്നാണ് മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറയുന്നത്.

ആരെ മത്സരിപ്പിക്കണം
ഇവരില്‍ ചിലര്‍ക്ക് 75 വയസ്സിനടുത്ത് പ്രായമുണ്ട്. ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. അത്തരക്കാരെ ഒഴിവാക്കും. എന്നാല്‍ അവരുടെ സീറ്റില്‍ ആരെ മത്സരിപ്പിക്കണം എന്ന കാര്യത്തില്‍ ഈ നേതാക്കളോട് കൂടി തന്നെ ആലോചിക്കായിരിക്കും തീരുമാനിക്കുക. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്നും ജെ ഡി എസില്‍ നിന്നും കടന്ന് വരുന്ന എം എല്‍ എമാരെ കൈകാര്യം ചെയ്യാനും വിപുലമായ പദ്ധതികളുണ്ട്.

യെദ്യൂരപ്പ മത്സരിക്കുന്നില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശിര്‍വാദത്തോടെ ബി എസ് യെദ്യൂരപ്പ തന്നെയായിരിക്കും സംസ്ഥാനത്തെ തന്ത്രങ്ങള്‍ മെനയുക. യെദ്യൂരപ്പ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. എന്നാല്‍ ഇളയമകന്‍ ബി വൈ വിജയേന്ദ്ര ശിക്കാരിപുരയില്‍ മത്സരിച്ചേക്കും എന്നാണ് വിവരം












Click it and Unblock the Notifications