കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തും: ആത്മവിശ്വാസത്തില്‍ അമിത് ഷാ, യുപിയില്‍ സംഭവിച്ചത്!

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ ബിജെപി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി ദേശീയാധ്യക്ഷന്‍. 2014ലെ തിരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമാണ് അമിത് ഷാ അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പുകള്‍ വിദൂരമല്ല. എന്നാല്‍ 2014ലെ തിര‍ഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിയും എന്‍ഡിഎയും നേടുമെന്നും അധികാരത്തില്‍ തിരിച്ചെത്തുമെന്നുമായിരുന്നു അമിത് ഷാ അവകാശപ്പെട്ടത്. അമിത് ഷായെ ഉദ്ധരിച്ച് ടൈംസ് ഓഫ്ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയ അമിത് ഷാ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും തുറന്നടിച്ചു. രാജ്യത്ത് ഒരു രാഷ്ട്രീയ ഘട്ടം തീരുമാനിക്കപ്പെട്ടുവെന്നും ജാതി രാഷ്ട്രീയം, സ്വജനപക്ഷപാതം, പ്രീണനം എന്നിവയില്‍ നിന്നും അകന്നുപോകുകയാണെന്നും അമിത് ഷാ അവകാശപ്പെടുന്നു. ഉത്തര്‍പ്രദേശിലെ രണ്ട് മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കേറ്റ പരാജയം ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷന്റെ പ്രസ്താവന.

 കാരണം പരിശോധിക്കുമെന്ന്

കാരണം പരിശോധിക്കുമെന്ന്

ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് അഭിമാനമായിരുന്ന രണ്ട് സീറ്റുകള്‍ നഷ്ടമായതിന് ശേഷമുള്ള ആദ്യത്തെ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം. തിരഞ്ഞെടുപ്പുകളില്‍ ഏറ്റ തിരിച്ചടികളെ ഗുരുതരമായി കാണുന്നുവെന്നും കാരണങ്ങള്‍ വിശകലനം ചെയ്തുുവരികയാണെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നടന്നിട്ടുള്ള ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ സ്ഥിതി വ്യത്യസ്തമായിരിക്കുമെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു. ഉത്തര്‍പ്രദേശില്‍ ബിഎസ്പിയുടെ പിന്തുണയോടെ സമാജ് വാദി പാര്‍ട്ടിയാണ് ബിജെപിയ്ക്ക് പ്രാതിനിധ്യമുണ്ടായിരുന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളും സ്വന്തമാക്കിയത്.

 ആത്മവിശ്വാസത്തില്‍ ബിജെപി

ആത്മവിശ്വാസത്തില്‍ ബിജെപി

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ ധാരണയിലെത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതീക്ഷയോടെയുള്ള മറുപടിയാണ് അമിത് ഷാ നല്‍കിയത്. യുപിയില്‍ 80ല്‍ 73 സീറ്റും ലഭിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ വെല്ലുവിളിയെ നേരിടുന്നതിന് ബിജെപിയ്ക്ക് മതിയായ സമയം ആവശ്യമാണെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു. മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രാബല്യത്തില്‍ വരുത്തിയ പദ്ധതികളെക്കുറിച്ചും അമിത് ഷാ പരാമര്‍ശിക്കുന്നുണ്ട്. സൗജന്യ എല്‍പിജി കണക്ഷന്‍, ശൗചാലയ നിര്‍മാണം, ഗ്രാമ പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കല്‍ എന്നീ പദ്ധതികള്‍ വഴി അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു.

 ലക്ഷ്യം വെച്ചത് മാത്രം

ലക്ഷ്യം വെച്ചത് മാത്രം

രാഹുല്‍ ഗാന്ധി കൊലപാതക കേസില്‍ പ്രതിയാണെന്ന് വിശേഷിപ്പിച്ച സംഭവത്തെക്കുറിച്ച് പ്രതികരിച്ച അമിത് ഷാ തനിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നാണ് ചൂണ്ടിക്കാണിച്ചത്. സൊഹ്രാബുദ്ദീന്‍ കേസില്‍ അമിത് ഷായെ വെറുതെ വിട്ടതിന് പിന്നാലെ ഞായറാഴ്ചയാണ് രാഹുല്‍ ഗാന്ധി അമിത് ഷായ്ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. തനിക്കെതിരെ ഇന്നുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും അതിനാല്‍ വെറുതെ വിടേണ്ടതില്ലായിരുന്നുവെന്നും അമിത് ഷാ അവകാശപ്പെടുന്നു. കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച രാഹുലിന്റെ നീക്കം പുതിയ യുഗത്തിന്റെ തുടക്കത്തെ കുറിക്കുന്നുവെന്ന വാദത്തെ അമിത് ഷാ പാടേ തള്ളിക്കളഞ്ഞിട്ടുണ്ട്.

 ഈ ഘട്ടത്തിന് മാറ്റമില്ലെന്ന്

ഈ ഘട്ടത്തിന് മാറ്റമില്ലെന്ന്

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ക്കുന്നു. രാജ്യത്ത് ഒരു രാഷ്ട്രീയ ഘട്ടം തീരുമാനിക്കപ്പെട്ടുവെന്നും ജാതി രാഷ്ട്രീയം, സ്വജനപക്ഷപാതം, പ്രീണനം എന്നിവയില്‍ നിന്നും അകന്നുപോകുകയാണെന്നും അമിത് ഷാ അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ പുതിയ രാഷ്ട്രീയ പ്രകടനമായിരിക്കുമെന്നും ഷാ പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്തുപറയുന്നുവെന്നത് വിഷയമല്ലെന്നും, ഈ ഘട്ടം മാറാന്‍ പോകുന്നില്ലെന്ന ആത്മവിശ്വാസവും അമിത് ഷാ പ്രകടിപ്പിക്കുന്നു.

 മോദി വരാണസിയില്‍ നിന്ന് തന്നെ

മോദി വരാണസിയില്‍ നിന്ന് തന്നെ


തന്റെ ലോക്സഭാ മണ്ഡലമായ വാരാണസിയില്‍ നിന്ന് തന്നെ മത്സരിക്കുമെന്നും. മോദി മറ്റ് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉദിക്കുന്നില്ലെന്നും ഷാ ചൂണ്ടിക്കാണിക്കുന്നു. അതേ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എന്‍ഡിഎയില്‍ നിന്ന് ടിഡിപി പുറത്തുപോയത് സഖ്യത്തെ ബാധിക്കുന്നില്ലെന്നും ആന്ധ്രപ്രദേശിനെ നേരിട്ട് പരാമര്‍ശിക്കാതെ ഷാ ചൂണ്ടിക്കാണിക്കുന്നു. ചില സംസ്ഥാനങ്ങളില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ തന്നെ അധികാരത്തിലെത്തുമെന്നും ഷാ പറയുന്നു. നിതീഷ് കുമാറിന്റെ ജെഡിയു എന്‍ഡിഎ വിടുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പന്ത് ഇപ്പോഴും തങ്ങളുടെ കോര്‍ട്ടിലാണെന്നും നിതീഷ് എന്‍ഡ‍ിഎ വിട്ടുപോകില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

 തട്ടിപ്പുകാരെ സഹായിക്കുന്നത് മോദി?

തട്ടിപ്പുകാരെ സഹായിക്കുന്നത് മോദി?


പ്രധാനമന്ത്രി നരേന്ദ്രമോദി തട്ടിപ്പുകാരെ സഹായിക്കുന്നുവെന്ന രാഹുലിന്റെ വാദത്തെയും അമിത് ഷാ നിശിതമായി വിമര്‍ശിച്ചു. നീരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയ സാമ്പത്തിക തട്ടിപ്പുകാരെ മോദി സഹായിച്ചുവെന്ന ആരോപണം നേരത്തെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍‌ രാഹുലിന്റെ പ്രസംഗം ഒരു സംഘം മാധ്യമപ്രവര്‍ത്തകരില്‍ മാത്രമാണ് എത്തിയിട്ടുള്ളത് ജനങ്ങള്‍ക്ക് എല്ലാമറിയാം എന്നും ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാണിക്കുന്നു. മോദി സര്‍ക്കാരിനെതിരെ ഒരു കുറ്റം പോലും ചുമത്താന്‍ പ്രതിപക്ഷത്തിന് കഴിയില്ല. ഏതെങ്കിലും ഒരു മന്ത്രിയ്ക്ക് എങ്കിലും തട്ടിപ്പില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ രാഹുലിന് കഴിയുമോ എന്നും ഷാ ചോദിക്കുന്നു.

<strong>കേംബ്രിഡ്ജ് അനലിറ്റിക്ക: കോണ്‍ഗ്രസിനെ പഴിചാരി കേന്ദ്രസര്‍ക്കാര്‍, രാഹുലിനും ഫേസ്ബുക്കിന് താക്കീത്! </strong>കേംബ്രിഡ്ജ് അനലിറ്റിക്ക: കോണ്‍ഗ്രസിനെ പഴിചാരി കേന്ദ്രസര്‍ക്കാര്‍, രാഹുലിനും ഫേസ്ബുക്കിന് താക്കീത്!

<strong>ഫാറൂഖ് കോളേജിലെ വിവാദ വത്തക്കാ പരാമര്‍ശം അന്താരാഷ്ട്രതലത്തിലും ചര്‍ച്ച, വാര്‍ത്തയാക്കി ബിബിസി</strong>ഫാറൂഖ് കോളേജിലെ വിവാദ വത്തക്കാ പരാമര്‍ശം അന്താരാഷ്ട്രതലത്തിലും ചര്‍ച്ച, വാര്‍ത്തയാക്കി ബിബിസി

English summary
Shrugging off setbacks in the recent UP bypolls, BJP chief Amit Shah has said the party will come back with a bigger majority than in 2014. “Elections are quite far off but I can assure you that we, both NDA and BJP, will get more seats than what we managed in 2014 and return to form the government,” Shah told Times Now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X