ജമ്മു കശ്മീരില്‍ എല്ലാ മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കാന്‍ ഉറച്ച് ബിജെപി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ എല്ലാ സീറ്റുകളിലും മത്സരിക്കാന്‍ ഉറച്ച് ഭാരതീയ ജനതാ പാര്‍ട്ടി. കശ്മീരില്‍ ബിജെപി ഗവണ്മെന്റ് രൂപീകരിക്കുമെന്ന് ആരും കരുതിയിരുന്നതല്ല, അതിനാല്‍ 2019 ലോകസഭ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് പാര്‍ട്ടിക്ക് മികച്ച ആത്മവിശ്വാസം പകരുന്നതാണെന്ന് ബിജെപി നേതൃത്വം പറയുന്നു. പ്രദേശിക തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയവും ലോകസഭ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കാന്‍ പാര്‍ട്ടിക്ക് പ്രേരണയാകുന്നു.
2014 തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ ബിജെപിയുടെ വോട്ട് വിഹിതം 23 ശതമാനമായിരുന്നു. പിഡിപിയുടേത് 22.7 ശതമാനവും. ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് 20.8 ശതമാനം വോട്ട് വിഹിതം മാത്രമേ നേടാനായുള്ളു. അതേസമയം കോണ്‍ഗ്രസിന് 18 ശതമാനം വോട്ട് മാത്രമേ 2014ല്‍ നേടാന്‍ സാധിച്ചിട്ടുള്ളൂ.

ജമ്മു കശ്മീരിലെ ആറ് ലോകസഭ മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുമെന്ന് ബിജെപി അറിയിച്ചു. ആറ് ലോകസഭ മണ്ഡലങ്ങളില്‍ മൂനെണ്ണം മുസ്ലീം ഭൂരിപക്ഷമുള്ള കശ്മീര്‍ താഴവരയില്‍ നിന്നും രണ്ട് സീറ്റ് ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മുവില്‍ നിന്നുമാണ്. ബുദ്ധമതത്തിന് പ്രാമുഖ്യമുള്ള ലഡാക്കാണ് ആറാമത്തെ മണ്ഡലമുള്ളത്. 2014ല്‍ ബിജെപി മൂന് സീറ്റില്‍ വിജയിച്ചിരുന്നു. രണ്ട് സീറ്റ് ജമ്മുവില്‍ നിന്നും ഒരു സീറ്റ് ലഡാക്കില്‍ നിന്നും. അസംബ്ലി തിരഞ്ഞെടുപ്പില്‍ 25 സീറ്റ് നേടി ചരിത്ര വിജയമാണ് ബിജെപി കൈവരിച്ചത്.
ഇതൊക്ക പരിഗണിച്ചാണ് എല്ലാ മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചത് എന്ന് മുതിര്‍ന്ന ബിജെപി നേതാവ് കവിന്ദര്‍ ഗുപ്ത അറിയിച്ചു. പ്രാദേശിക തിരഞ്ഞെടുപ്പിലും ലഭിച്ച മികച്ച വിജയം പാര്‍ട്ടിയെ എല്ലാ മണ്ഡലത്തിലും മത്സരിക്കാനുള്ള ആത്മവിശ്വാസം നേടിക്കൊടുക്കുന്നു.
പത്ത് വര്‍ഷം മുമ്പ് കശ്മീര്‍ താഴ് വരയില്‍ നിന്ന് മത്സരിക്കുക എന്നത് ബിജെപിക്ക് സ്വപനം കാണാന്‍ കൂടി സാധിക്കില്ലായിരുന്നു. ബിജെപിക്ക് ജമ്മു കശ്മിര് പോലൊരു സംസ്ഥാനത്ത് ബിജെപിക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ സാധിച്ചു എന്നത് തന്നെ മികച്ച കാര്യമായും പാര്‍ട്ടി കണക്കാക്കുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications