കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ എല്ലാ മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കാന്‍ ഉറച്ച് ബിജെപി

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ എല്ലാ സീറ്റുകളിലും മത്സരിക്കാന്‍ ഉറച്ച് ഭാരതീയ ജനതാ പാര്‍ട്ടി. കശ്മീരില്‍ ബിജെപി ഗവണ്‍മെന്റ് രൂപീകരിക്കുമെന്ന് ആരും കരുതിയിരുന്നതല്ല, അതിനാല്‍ 2019 ലോകസഭ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് പാര്‍ട്ടിക്ക് മികച്ച ആത്മവിശ്വാസം പകരുന്നതാണെന്ന് ബിജെപി നേതൃത്വം പറയുന്നു. പ്രദേശിക തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയവും ലോകസഭ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കാന്‍ പാര്‍ട്ടിക്ക് പ്രേരണയാകുന്നു.

2014 തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ ബിജെപിയുടെ വോട്ട് വിഹിതം 23 ശതമാനമായിരുന്നു. പിഡിപിയുടേത് 22.7 ശതമാനവും. ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് 20.8 ശതമാനം വോട്ട് വിഹിതം മാത്രമേ നേടാനായുള്ളു. അതേസമയം കോണ്‍ഗ്രസിന് 18 ശതമാനം വോട്ട് മാത്രമേ 2014ല്‍ നേടാന്‍ സാധിച്ചിട്ടുള്ളൂ.

പരീക്കറിന്‍റെ ഭാര്യ മേധാ പരീക്കറും മരണത്തിന് കീഴടങ്ങിയത് കാന്‍സറിനെ തുടര്‍ന്ന്, ഒടുവില്‍ 18 വര്‍ഷങ്ങള്‍ക്കിപ്പുറം പരീക്കറുംപരീക്കറിന്‍റെ ഭാര്യ മേധാ പരീക്കറും മരണത്തിന് കീഴടങ്ങിയത് കാന്‍സറിനെ തുടര്‍ന്ന്, ഒടുവില്‍ 18 വര്‍ഷങ്ങള്‍ക്കിപ്പുറം പരീക്കറും

bjp

ജമ്മു കശ്മീരിലെ ആറ് ലോകസഭ മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുമെന്ന് ബിജെപി അറിയിച്ചു. ആറ് ലോകസഭ മണ്ഡലങ്ങളില്‍ മൂനെണ്ണം മുസ്ലീം ഭൂരിപക്ഷമുള്ള കശ്മീര്‍ താഴവരയില്‍ നിന്നും രണ്ട് സീറ്റ് ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മുവില്‍ നിന്നുമാണ്. ബുദ്ധമതത്തിന് പ്രാമുഖ്യമുള്ള ലഡാക്കാണ് ആറാമത്തെ മണ്ഡലമുള്ളത്. 2014ല്‍ ബിജെപി മൂന് സീറ്റില്‍ വിജയിച്ചിരുന്നു. രണ്ട് സീറ്റ് ജമ്മുവില്‍ നിന്നും ഒരു സീറ്റ് ലഡാക്കില്‍ നിന്നും. അസംബ്ലി തിരഞ്ഞെടുപ്പില്‍ 25 സീറ്റ് നേടി ചരിത്ര വിജയമാണ് ബിജെപി കൈവരിച്ചത്.

ഇതൊക്ക പരിഗണിച്ചാണ് എല്ലാ മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചത് എന്ന് മുതിര്‍ന്ന ബിജെപി നേതാവ് കവിന്ദര്‍ ഗുപ്ത അറിയിച്ചു. പ്രാദേശിക തിരഞ്ഞെടുപ്പിലും ലഭിച്ച മികച്ച വിജയം പാര്‍ട്ടിയെ എല്ലാ മണ്ഡലത്തിലും മത്സരിക്കാനുള്ള ആത്മവിശ്വാസം നേടിക്കൊടുക്കുന്നു.

പത്ത് വര്‍ഷം മുമ്പ് കശ്മീര്‍ താഴ് വരയില്‍ നിന്ന് മത്സരിക്കുക എന്നത് ബിജെപിക്ക് സ്വപനം കാണാന്‍ കൂടി സാധിക്കില്ലായിരുന്നു. ബിജെപിക്ക് ജമ്മു കശ്മിര്‍ പോലൊരു സംസ്ഥാനത്ത് ബിജെപിക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ സാധിച്ചു എന്നത് തന്നെ മികച്ച കാര്യമായും പാര്‍ട്ടി കണക്കാക്കുന്നു.

English summary
BJP will contest all seats in Jammu Kashmir, party put candidate in all 6 lok sabha constituencies and the recent victories gave confidence to party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X