രാഹുലിനെ തെളിവ് നിരത്തി പൂട്ടാന്‍ ബിജെപി, കര്‍ഷക നിയമത്തില്‍ കേന്ദ്ര മന്ത്രിമാരെ ഇറക്കി നീക്കം!!
ദില്ലി: കാര്‍ഷിക നിയമത്തില്‍ കോണ്‍ഗ്രസിനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കി ബിജെപി. തെളിവ് നിരത്തി രാഹുല്‍ ഗാന്ധിയെ പൂട്ടാനാണ് നീക്കം. രാഹുലിനെ കാര്‍ഷിക നിയമത്തില്‍ തുറന്ന ചര്‍ച്ചയ്ക്കായി വിളിച്ചിരിക്കുകയാണ് കേന്ദ്ര പ്രകാശ് ജാവദേക്കര്‍. കേന്ദ്ര നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജാവദേക്കര്‍ ആരോപിച്ചു. കര്‍ഷകര്‍ ഒന്നടങ്കം കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ക്കൊപ്പമാണെന്ന് ഇവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് ജാവദേക്കര്‍ കുറ്റപ്പെടുത്തി. രാഹുല്‍ രണ്ടാഴ്ച്ച കൂടുമ്പോള്‍ ജനങ്ങളെ കാണുന്ന നേതാവ് മാത്രമാണെന്നും ജാവദേക്കര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ കര്‍ഷക അനുകൂല നയങ്ങളില്‍ ഉള്‍പ്പെടുത്തിയ കാര്യമാണ് ഇപ്പോള്‍ ബിജെപി നടപ്പാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് നടപ്പാക്കുന്നത് കൊണ്ടും, കോണ്‍ഗ്രസല്ല അത് നടപ്പാക്കുന്നതെന്നും ഉള്ളത് കൊണ്ടുമാണ് രാഹുല്‍ ഇതിനെ എതിര്‍ക്കുന്നതെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞു. ഇന്ത്യയിലെ കര്‍ഷകര്‍ എന്തുകൊണ്ടും സന്തോഷത്തിലാണ്. സര്‍ക്കാരിന്റെ കര്‍ഷ നിയമങ്ങളും കര്‍ഷക അനുകൂല പദ്ധതിയായ പിഎം കിസാന്‍ പദ്ധതിയെല്ലാം അവര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കുന്നതാണെന്നും ജാവദേക്കര്‍ പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കീഴില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി തുക താങ്ങുവിലയായി പഞ്ചാബിലെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഇത് അവര്‍ക്ക് ലഭിക്കുന്നുണ്ട്. അവരുടെ വരുമാനം ഇരട്ടിയായിരിക്കുകയാണ്. എന്നിട്ടും അവര്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുകയാണ്. കാരണം കര്‍ഷക നിയമത്തില്‍ അവരെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കര്‍ഷക പ്രക്ഷോഭം എല്ലാവരും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത് കര്‍ഷകരുടെ താല്പര്യങ്ങള്ക്ക് വേണ്ടിയാണെന്ന് കാണിക്കാനുള്ള സമരമാണിത്. രാജ്യത്ത് കര്‍ഷകരെല്ലാം സന്തോഷത്തിലാണ്. അവര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ തുടരുമെന്നും ജാവദേക്കര്‍ പറഞ്ഞു.
കോണ്‍ഗ്രസും ഡിഎംകെയും ചേര്‍ന്ന് പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ 53000 കോടി രൂപയുടെ വായ്പ എഴുതി തള്ളല്‍ മാത്രമാണ് നടത്തിയത്. എംഎസ് സ്വാമിനാഥന് റിപ്പോര്‍ട്ട് പ്രകാരം താങ്ങുവില നിയമം നടപ്പാക്കിയില്ല. 53000 കോടി ബാങ്കുകള്‍ക്കാണ് നല്‍കിയത്, കര്ഷകര്കല്ല. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടായിരം രൂപ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നേരിട്ടെത്തിക്കുന്നു. കര്‍ഷകരുടെ അക്കൗണ്ടുകളില്‍ 1.20 ലക്ഷം കോടി രൂപയാണ് ഇതുവരെ വന്നത്. 2006ല്‍ സ്വാമിനാഥന് കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചിട്ടും, അത് നടപ്പാക്കാന്‍ യുപിഎ തയ്യാറായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും ജാവദേക്കര്‍ പറഞ്ഞു.