2019ല്‍ അധികാരത്തിലേറുന്നത് ബിജെപിയുടെ അകലെയുള്ള സ്വപ്നം: ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു

വിജയവാഡ: ബിജെപിയെ കടന്നാക്രമിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒരിക്കലും അധികാരത്തിലെത്തില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടിവച്ചിട്ടുള്ള വാഗ്ധാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാണിക്കുന്നു. ടിഡിപിയുടെ വാര്‍ഷിക കോണ്‍ക്ലേവ് സെന്റര്‍ മഹാനാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന. രാജ്യത്ത് സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ള തെലുങ്കു ദേശം പാര്‍ട്ടി രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റുന്നതിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും നായിഡു അവകാശപ്പെടുന്നു. 2019ല്‍ ബിജെപി രാജ്യത്ത് അധികാരത്തിലെത്തുന്നത് തടയാന്‍ രാജ്യത്തെ ചെറുകക്ഷികളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുമെന്ന സൂചനയാണ് നായിഡു ഇതിനൊപ്പം നല്‍കുന്നത്.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതില്‍ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോയിരുന്നു. ഇതിന് പിന്നാലെയാണ് നായിഡു മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രംഗത്തെത്തുന്നത്.

അകലെയുള്ള സ്വപ്നമെന്ന്

അകലെയുള്ള സ്വപ്നമെന്ന്


2019ല്‍ ബിജെപി രാജ്യത്ത് അധികാരത്തിലെത്തുമെന്നത് മോദിക്ക് അകലെയുള്ള സ്വപ്നം മാത്രമാണെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം മുദ്രാവാക്യങ്ങളും വാഗ്ധാനങ്ങളും മാത്രമേ നല്‍കാറുള്ളൂ. വാഗ്ധാനങ്ങള്‍ പാലിക്കുന്നതില്‍ എപ്പോഴും പരാജയപ്പെടുകയാണെന്നും 1996ല്‍ ബിജെപിയുമായി സഖ്യം രൂപീകരിക്കുന്നതിന് ‍ടിഡിപി മികച്ച പങ്കാണുണ്ടായിരുന്നതെന്നും നായിഡു ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ടിഡിപി വിവിധ സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റുന്നതിന് പ്രത്യേക കഴിവുണ്ട്. ഞങ്ങള്‍ പിന്നോട്ടില്ലെന്നും നായിഡു പറയുന്നു.

വാഗ്ധാനം പാലിച്ചില്ല

വാഗ്ധാനം പാലിച്ചില്ല

വാഗ്ധാനം പാലിക്കാത്തതുകൊണ്ടാണ് ടിഡിപി ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ചത്. ആന്ധപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്നും ആന്ധ്രപ്രദേശ് റീ ഓര്‍ഗനൈസേഷന്‍ പദ്ധതി നടപ്പിലാക്കാമെന്നുമുള്ള വാഗ്ധാനങ്ങളാണ് മോദി ആന്ധ്രപ്രദേശിന് നല്‍കിയത്. എന്നാല്‍ ഇത് പാലിക്കാതായതോടെ എന്‍ഡിഎ സര്‍ക്കാരിന് നാല് വര്‍ഷം തികയുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് ടിഡിപി എന്‍ഡിഎ വിട്ടത്. രണ്ട് കേന്ദ്രമന്തിമാരും രാജിവെച്ചിരുന്നു. ബിജെപി ആന്ധ്രപ്രദേശിലെ ജനങ്ങളെ ഒറ്റുകൊടുക്കുകയാണെന്നും ടിഡിപി ആരോപിച്ചിരുന്നു. വൈഎസ്ആര്‍സിപിയുമായി പ്രശ്ങ്ങള്‍ ഉണ്ടാക്കുകയാണെന്നും നായിഡു ചൂണ്ടിക്കാണിക്കുന്നു.

സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് വിമര്‍ശനം

സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് വിമര്‍ശനം

കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് പ്രമേയം പാസാക്കിയിട്ടുണ്ട്. ശരിയായി ചിന്തിക്കാതെയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും ജിഎസ്ടി, നോട്ട് നിരോധനം എന്നിവ പരാജയമായിരുന്നുവെന്നും ശ്രീനിവാസ റാവു ആരോപിക്കുന്നു. ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയത്തില്‍ ബിജെപിയുടെ ഒറ്റുകൊടുക്കലുകളെക്കുറിച്ചും ഗൂഡാലോചനകളെക്കുറിച്ചും ടിഡിപി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+