കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരിക്കല്‍ കൂടി ബിജെപി അധികാരത്തില്‍ എത്തിയാല്‍ മോദിയും അമിത് ഷായും രാജ്യത്തെ തകര്‍ക്കും: കെജ്രിവാള്‍

Google Oneindia Malayalam News

Recommended Video

cmsvideo
BJP അധികാരത്തില്‍ വന്നാൽ രാജ്യം തകരുമെന്ന് കെജ്‌രിവാൾ | Oneindia Malayal

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍. 2019 ല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കുമെന്നും ദില്ലി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെടുന്നു.

പഞ്ചാബിലെ സംഗ്രൂറില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി ജനം ബിജെപിയെ നേരിട്ട് അവരുടെ പരാജയം ഉറപ്പുവരുത്തണമെന്നും രാജ്യം അതാവശ്യപ്പെടുന്നുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ..

പഞ്ചാബില്‍

പഞ്ചാബില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു അരവിന്ദ് കെജ്രിവാള്‍ പഞ്ചാബില്‍ എത്തിയത്. കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതിനെ കുറിച്ച് നേരത്തെ ചര്‍ച്ചയുണ്ടായിരുന്നെങ്കിലും തനിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ആംആദ്മി പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനം.

രൂക്ഷവിമര്‍ശനം

രൂക്ഷവിമര്‍ശനം

സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമായിരുന്നു മോദിക്കും അമിത്ഷായ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കെജ്രിവാള്‍ രംഗത്ത് എത്തിയത്. മോദിയുടെയും അമിത്ഷായുടെയും അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ രാജ്യം മടുത്തുവെന്ന് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തെ നശിപ്പിച്ചു

രാജ്യത്തെ നശിപ്പിച്ചു

അവര്‍ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ നശിപ്പിച്ചു. ജനങ്ങളുടെ മനസ്സില്‍ അവര്‍ വിഷം കുത്തി നിറച്ചു. രാജ്യം അവരെ പ്രതിരോധിക്കണം. അവരെ പ്രതിരോധിക്കാന്‍ മുഴുവര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഒരുമിച്ച് ജനങ്ങളെ അതിനുവേണ്ടി സജ്ജമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസവും

കഴിഞ്ഞ ദിവസവും

കഴിഞ്ഞ ദിവസം കൊല്‍ക്കത്തിയില്‍ നടന്ന പ്രതിപക്ഷ മഹാറാലിയിലും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു കെജ്രിവാള്‍ നടത്തിയിരുന്നത്. ഒരിക്കല്‍ കൂടി മോദി അധികാരത്തില്‍ എത്തിയാല്‍ രാജ്യം ശിഥിലമാകുമെന്ന് കെജ്രിവാള്‍ വിമര്‍ശിച്ചു.

പാകിസ്താന്‍ പോലും ചെയ്യാത്ത കാര്യം

പാകിസ്താന്‍ പോലും ചെയ്യാത്ത കാര്യം

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം 70 വര്‍ഷമായി പാകിസ്താന്‍ പോലും ചെയ്യാത്ത കാര്യങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി നരേന്ദ്ര മോദിയും അമിത് ഷായും ചെയ്തുകൊണ്ടിരിക്കുന്നതെന്ന്.

ബിജെപിയെ തകര്‍ക്കണം

ബിജെപിയെ തകര്‍ക്കണം

അവര്‍ മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുക്കളെ തിരിച്ചു, ക്രിസ്ത്യാനികള്‍ക്കെതിരെ മുസ്‌ലിംകളെ വര്‍ഗീയ ചേരിയിലാക്കി. ഇനിയും ഇവര്‍ അധികാരത്തില്‍ വന്നാല്‍ രാജ്യം ശിഥിലമാകും. അതുകൊണ്ട് തന്നെ രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി ബിജെപിയെ തെരഞ്ഞെടുപ്പില്‍ തകര്‍ക്കണം.

അനുവദിക്കരുത്

അനുവദിക്കരുത്

ജനങ്ങളെ തമ്മില്‍തല്ലിക്കുന്ന രാഷ്ട്രീയം കളിക്കാന്‍ ഇനി ബിജെപിയെ അനുവദിക്കരുത്. വര്‍ഗ്ഗീയ വിഷം തുപ്പുന്ന ചില കൊടുംവര്‍ഗീയവാദികളെ ട്വിറ്ററില്‍ പിന്തുടരുന്ന മോദിയെയും കെജ്‌രിവാള്‍ രൂക്ഷമായി വിമര്‍ശിച്ചു.

താന്‍ ലജ്ജിക്കുന്നു

താന്‍ ലജ്ജിക്കുന്നു

വിദ്വേഷ പ്രസംഗം നടത്തുന്നവരെയും ദലിതരെയും സ്ത്രീകളെയും അപമാനിക്കുന്നവരെയും ട്വിറ്ററില്‍ പിന്തുടരുന്ന പ്രധാനമന്ത്രിയെ ഓര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

English summary
Delhi CM Arvind Kejriwal says will contest all seats in Punjab,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X