കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി!കോണ്‍ഗ്രസിന് ലഭിക്കുക 77-80 ഇടയില്‍ സീറ്റ്, വന്‍ പ്രവചനം

  • By
Google Oneindia Malayalam News

Recommended Video

cmsvideo
BJP തന്നെ ഏറ്റവും വലിയ ഒറ്റകക്ഷി, NDA അധികാരത്തില്‍ വരും

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മെയ് 19 നാണ് ഏഴാം ഘട്ട വോട്ടെടുപ്പ്. ഇതുവരെ 483 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞു. ഇനി 59 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് അവശേഷിക്കുന്നത്.ഫലം വരും മുന്‍പ് തന്നെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യതകള്‍ എന്‍ഡിഎയും യുപിഎയും തേടി തുടങ്ങി. ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍.

<strong>ദില്ലിയില്‍ കോണ്‍ഗ്രസ്! ബിജെപിക്കും ആംആദ്മിക്കും കനത്ത തിരിച്ചടി, കുറഞ്ഞ പോളിങ്ങ് സൂചിപ്പിക്കുന്നത്</strong>ദില്ലിയില്‍ കോണ്‍ഗ്രസ്! ബിജെപിക്കും ആംആദ്മിക്കും കനത്ത തിരിച്ചടി, കുറഞ്ഞ പോളിങ്ങ് സൂചിപ്പിക്കുന്നത്

എന്നാല്‍ കേന്ദ്രത്തില്‍ വീണ്ടും ബിജെപി തന്നെ അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകാനാണ് സാധ്യതയെന്നാണ് സെഫോളജിസ്റ്റും സെന്‍റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിങ്ങ് സൊസൈറ്റിയുടെ ഡയറക്ടറുമായ സഞ്ജയ് കുമാറിന്‍റെ പ്രവചനം. നിര്‍ണായക വിവരങ്ങള്‍ ഇങ്ങനെ

 കൂറ്റന്‍ വിജയം

കൂറ്റന്‍ വിജയം

2014 ല്‍ ബിജെപി നേടിയ കൂറ്റന്‍ വിജയം ഇത്തവണ ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് അമിത് ഷാ അടക്കമുള്ള ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്. ഇവര്‍ പരസ്യമായി തന്നെ ആശങ്കകള്‍ മുന്നോട്ട് വയ്ക്കുന്നമുണ്ട്. പ്രതിപക്ഷവും ബിജെപിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ സാധിക്കില്ലെന്ന കണക്ക് കൂട്ടലിലാണ്.

 ബിജെപി തന്നെ

ബിജെപി തന്നെ

എന്നാല്‍ രാജ്യത്ത് വീണ്ടും ബിജെപി തന്നെ അധികാരത്തില്‍ വരുമെന്നാണ് സഞ്ജയ് കുമാറിന്‍റെ പ്രവചനം. നിലവിലെ സാധ്യതകള്‍ അതാണ് സൂചിപ്പിക്കുന്നത്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവും. കോണ്‍ഗ്രസ് പക്ഷേ 100 സീറ്റ് പോലും എത്താന്‍ സാധ്യതയില്ല, സഞ്ജയ് പറയുന്നു.

 കോണ്‍ഗ്രസ് വിയര്‍ക്കും

കോണ്‍ഗ്രസ് വിയര്‍ക്കും

കുറഞ്ഞത് 75-80 നും ഇടയില്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞേക്കും എന്നാല്‍ അതില്‍ കൂടുതല്‍ ഒരു സാധ്യതയും ഇല്ലെന്നും സഞ്ജയ് പറയുന്നു. ഇത്തവണ ബിജെപി അപ്രതീക്ഷിത വിജയം നേടുക പശ്ചിമബംഗാളിലും ഒഡീഷയിലുമായിരിക്കും.

 പശ്ചിമബംഗാളില്‍

പശ്ചിമബംഗാളില്‍

പശ്ചിമബംഗാളില്‍ ആകെയുള്ള 42 സീറ്റില്‍ ബിജെപി വലിയ മുന്നേറ്റമാകും നടത്തുകയെന്നും സഞ്ജയ് പറഞ്ഞു. സംസ്ഥാനത്തെ ട്രെന്‍റ് ബിജെപിക്ക് അനുകൂലമാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത്തവണ കുറഞ്ഞത് 23 സീറ്റുകള്‍ എങ്കിലും ബംഗാളില്‍ നേടണമെന്നായിരുന്നു ബിജെപി കണക്കു കൂട്ടല്‍.

 ഒഡീഷയിലും

ഒഡീഷയിലും

ബംഗാളില്‍ മമത ബാനര്‍ജിക്കെതിരായ ജനവികാരം ശക്തമാണെന്നാണ് ബിജെപിയുടെ പ്രതീക്ഷയ ഒപ്പം തൃണമൂലിന് കീഴില്‍ ദുരിതം അനുഭവിക്കുന്ന സിപിഎമ്മും പ്രാദേശിക തലത്തില്‍ ബിജെപിക്ക് രഹസ്യമായി പിന്തുണ നല്‍കുന്നുണ്ടെന്നും ബിജെപിക്ക് പ്രതീക്ഷയാണ്.

 ഹിന്ദി ഹൃദയ ഭൂമി

ഹിന്ദി ഹൃദയ ഭൂമി

ഒഡീഷയിലും കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിയുമെന്നും സഞ്ജയ് കുമാര്‍ പറയുന്നു. 21 ലോക്‌സഭാ മണ്ഡലങ്ങളാണ് ഒഡീഷയിലുള്ളത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ബാക്കി 20 സീറ്റുകളും ബിജെഡി സ്വന്തമാക്കി.

 മുന്നേറ്റം നേടും

മുന്നേറ്റം നേടും

കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ഇവിടെ ലഭിച്ചിരുന്നുമില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ അടക്കം ബിജെപിക്ക് മുന്നേറാന്‍ കഴിഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ മുന്നേറ്റം നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിയുമെന്നാണ് സഞ്ജയ് പറയുന്നത്.

 കുത്തനെ കുറയും

കുത്തനെ കുറയും

അതേസമയം ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപി കനത്ത തിരിച്ചടിയാകും ഇത്തവണ നേരിടുക. ഇവിടെ 2014 നെ അപേക്ഷിച്ച് ബിജെപിക്ക് സീറ്റുകള്‍ കുത്തനെ കുറയും. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങള്‍ 2014 ല്‍ ബിജെപി തൂത്തുവാരിയിരുന്നു.

 ത്രിപുരയിലും മുന്നേറ്റം

ത്രിപുരയിലും മുന്നേറ്റം

പക്ഷേ ബിജെപിക്ക് ഇത്തവണ കാലിടറും. അതേസമയം ത്രിപുരയിലും ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്നും സഞ്ജയ് പറഞ്ഞു. അവസാന ഘട്ട തിരഞ്ഞെടുപ്പിനോടടുത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദി നടത്തിയ മാറ്റങ്ങള്‍ നിര്‍ണായകമാണ്.

 പ്രചരണ രീതി

പ്രചരണ രീതി

തന്‍റെ ജാതി, ക്ലാസ് ഐഡന്റിറ്റികളാണ് മോദി പ്രധാനമായും പ്രചരങ്ങളില്‍ ഉപയോഗിച്ചത്.. താന്‍ പിന്നോക്കക്കാരനാണെന്നും എന്നാല്‍ എല്ലാവരേയും മുന്നോട്ടു നയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നുമാണ് മോദി പറഞ്ഞത്. അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഈസ്‌റ്റേണ്‍ യുപിയിലും ബിഹാറിലുമൊക്കെ ഇത് വലിയ തോതില്‍ പ്രതിഫലിക്കും.

 കടന്നാക്രമ​ണം

കടന്നാക്രമ​ണം

മാത്രമല്ല് ഒറ്റ വിഷയത്തില്‍ ഒതുക്കി നിര്‍ത്തിയായിരുന്നില്ല മോദിയുടെ പ്രചരണം. രാജീവ് ഗാന്ധിയേയും ഗാന്ധി കുടുംബത്തേയും ഒരു ഭാഗത്ത് ആക്രമിക്കുമ്പോള്‍ മറ്റൊരിടത്ത് പ്രചരണം നടത്തുന്നത് മതവും ജാതിയും അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളാണ്.

 കോണ്‍ഗ്രസ് പരാജയപ്പെട്ടു

കോണ്‍ഗ്രസ് പരാജയപ്പെട്ടു

അതേസമയം മഹാഗഡ്ബന്ധനെ വിമര്‍ശിക്കാനും മോദി അവസരങ്ങള്‍ ഉപയോഗിക്കുന്നു. രാജ്യസുരക്ഷ മുന്‍ നിര്‍ത്തിയുള്ള പ്രചരണത്തില്‍ താന്‍ മാത്രമാണ് രാജ്യത്തെ നയിക്കാന്‍ പ്രാപ്തന്‍ എന്ന് മോദി പറയാതെ പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ 30-40 സീറ്റുകള്‍ നേടി എന്ത് ചെയ്യാനാണെന്ന് മോദി ചോദിക്കുന്നു, ഇതെല്ലാം വലിയ മുന്നേറ്റങ്ങളാണ് ബിജെപിക്ക് ഉണ്ടാക്കിക്കൊടുക്കുകയെന്നാണ് സഞ്ജയ് പറഞ്ഞത്.

ഒന്നും ചെയ്യാനായില്ല

ഒന്നും ചെയ്യാനായില്ല

ദേശ സുരക്ഷ, ബാലക്കോട്ട് വിഷയം തുടങ്ങി വിവിധ വിഷയങ്ങള്‍ പരിഗണിക്കുമ്പോള്‍ ബിജെപി ഏറെ മുന്‍പിലാണ്. മോദിക്കെതിരെ അഴിമതി ആയുധമാക്കാന്‍ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതും നോട്ട് ചെയ്യേണ്ട കാര്യമാണ്. തൊഴിലില്ലായ്മാണ് പ്രധാനമായും പ്രതിപക്ഷത്തിന് ഉയര്‍ത്തിക്കാട്ടാന്‍ ഉള്ള വിഷയം.

 അവസരം ഉപയോഗിച്ചില്ല

അവസരം ഉപയോഗിച്ചില്ല

എന്നാല്‍ അതില്‍ പോലും വലിയ രീതിയില്‍ പ്രചരണം നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഇനി ബോധ്യപ്പെടുത്തിയെങ്കില്‍ തന്നെ കോണ്‍ഗ്രസിനല്ല ബിജെപിക്ക് മാത്രമേ എന്തെങ്കിലും അക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുള്ളൂവെന്നാണ് ജനങ്ങളുടെ കണക്ക് കൂട്ടല്‍ എന്നും സഞ്ജയ് പറഞ്ഞു.

<strong>സാരിയുടുത്ത്,ബാരിക്കേഡ് ചാടി കടന്ന് പ്രിയങ്ക ഗാന്ധി, ഇന്ദിരാ ഗാന്ധി തന്നെന്ന് സോഷ്യല്‍ ലോകം, വീഡിയോ</strong>സാരിയുടുത്ത്,ബാരിക്കേഡ് ചാടി കടന്ന് പ്രിയങ്ക ഗാന്ധി, ഇന്ദിരാ ഗാന്ധി തന്നെന്ന് സോഷ്യല്‍ ലോകം, വീഡിയോ

English summary
bjp will emerge as single largest party predicts sanjay kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X