കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ ട്രംപ് തോറ്റത് പോലെ ബീഹാറില്‍ ബിജെപിയും തോല്‍ക്കും, രൂക്ഷ വിമര്‍ശനവുമായി ശിവസേന!!

Google Oneindia Malayalam News

മുംബൈ: ബീഹാര്‍ തെരഞ്ഞെടുപ്പ് ബിജെപി തകര്‍ന്ന് തരിപ്പണമാകുമെന്ന് ശിവസേന. അമേരിക്കയില്‍ എങ്ങനെയാണോ ഡൊണാള്‍ഡ് ട്രംപ് തോറ്റത് അതുപോലെ ബീഹാറില്‍ ബിജെപി പരാജയപ്പെടുമെന്ന് ശിവസേന ആരോപിച്ചു. നാളെയാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. സാമ്‌നയിലെ ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനം ബിജെപിക്ക് നേരെ ശിവസേന ഉന്നയിച്ചത്. ഇന്ത്യയില്‍ കോവിഡ് വ്യാപിച്ചപ്പോള്‍ മോദി സര്‍ക്കാരിന് നമസ്‌തേ ട്രംപ് ഒരുക്കാനായിരുന്നു താല്‍പര്യം. അതാണ് സ്ഥിതി ഇത്രത്തോളം വഷളാക്കിയതെന്നും ശിവസേന പറഞ്ഞു.

Recommended Video

cmsvideo
Shivasena criticize BJP
1

ബീഹാറില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം എന്‍ഡിഎയ്ക്ക് എതിരാണ്. അവര്‍ ഈ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണെന്ന് കൃത്യമായി മനസ്സിലാവുന്നുണ്ട്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് ബദലില്ലെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ മാറ്റണം. മറ്റുള്ളവര്‍ക്കും അതിനുള്ള കഴിവുണ്ട്. പ്രതിപക്ഷത്തിന്റെ ആ കരുത്തിനെ ജനങ്ങള്‍ ബീഹാറില്‍ പിന്തുണച്ചെന്നും സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു. അമേരിക്കയിലെ ഭരണം മാറിയിരിക്കുകയാണ്. ട്രംപ് എന്തൊക്കെ ചെയ്‌തെന്ന് പറഞ്ഞാലും ജോ ബൈഡന്‍ അവിടെ വിജയിച്ച് കഴിഞ്ഞു. ഇവിടെയും അതേ വിധിയാണ് ബിജെപിയെ കാത്തിരിക്കുന്നതെന്നും ശിവസേന പറഞ്ഞു.

ഇന്ത്യയില്‍ നമ്മളെല്ലാവരും നമസ്‌തേ ട്രംപ് എന്ന് പറഞ്ഞപ്പോള്‍ അമേരിക്കയിലെ ജനങ്ങള്‍ അദ്ദേഹത്തോട് ബൈ ബൈ ട്രംപ് എന്നാണ് പറഞ്ഞതെന്നും ശിവസേന പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ് കുമാറും അടക്കമുള്ള വമ്പന്‍ നേതാക്കള്‍ക്ക് യുവാവായ തേജസ്വി യാദവിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. ജനങ്ങള്‍ ബീഹാര്‍ തെരഞ്ഞെടുപ്പിനെ ഏറ്റെടുത്തിരിക്കുകയാണ്. അവര്‍ മോദിക്ക് മുന്നിലോ നിതീഷ് കുമാറിന് മുന്നിലോ മുട്ടുമടക്കില്ല. ബിജെപി ആര്‍ജെഡിയുടെ കാട്ടുഭരണത്തെ കുറിച്ചാണ് ജനങ്ങളോട് പറഞ്ഞത്. ആദ്യം നിങ്ങള്‍ അധികാരത്തില്‍ നിന്ന് പോകൂ, അതിന് ശേഷം അങ്ങനൊരു ഭരണം വരികയാണെങ്കില്‍ ഞങ്ങള്‍ നേരിട്ടോളാമെന്ന് ജനങ്ങള്‍ തന്നെ പറഞ്ഞെന്നും ശിവസേന പറഞ്ഞു.

നമസ്‌തേ ട്രംപിനായി കോടികളാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത്. ഇത് കോവിഡ് മഹാമാരിയുടെ സമയത്താണെന്ന് ആലോചിക്കണം. ഡൊണാള്‍ഡ് ട്രംപിനെ ഗുജറാത്തിലേക്ക് കോവിഡിനിടയില്‍ വിളിച്ചത് കൊണ്ടാണ് ആ രോഗം പടര്‍ന്ന് പിടിച്ചത്. ഇപ്പോള്‍ അമേരിക്കയിലെ ജനങ്ങള്‍ ട്രംപിന്റെ വൈറസ് ബാധയെ ഇല്ലാതാക്കിയിരിക്കുകയാണെന്നും ശിവസേന പരിഹസിച്ചു. അതേസമയം കഴിഞ്ഞ ദിവസം വന്ന സര്‍വേകളിലെല്ലാം മഹാസഖ്യം വമ്പന്‍ ജയം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യാ ടുഡേ സര്‍വേയില്‍ 161 സീറ്റ് വരെ നേടുമെന്നാണ് പറയുന്നത്. ജെഡിയുവിനെതിരെ കടുത്ത ജനവികാരമുണ്ടെന്നും സര്‍വേകള്‍ പറഞ്ഞു.

English summary
bjp will face defeat in bihar like trump defeated in america says shiv sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X