കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങുന്നുണ്ട്': യെദ്യൂരപ്പ

  • By
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങുന്നുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുണ്ഡ്ഗോളിലും ചിഞ്ചോളിയിലും ബിജെപി തന്നെ വിജയിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

 yedbjp-

<strong>കോണ്‍ഗ്രസിന്‍റെ ചടുല നീക്കം!! സര്‍ക്കാര്‍ ഉണ്ടാക്കും!! ടിആര്‍എസിനേയും വൈഎസ്ആറിനേയും സമീപിച്ചു</strong>കോണ്‍ഗ്രസിന്‍റെ ചടുല നീക്കം!! സര്‍ക്കാര്‍ ഉണ്ടാക്കും!! ടിആര്‍എസിനേയും വൈഎസ്ആറിനേയും സമീപിച്ചു

ഇരു മണ്ഡലങ്ങളിലും ബിജെപി തന്നെ വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ട്. ഏത് വേണുഗോപാല്‍ വന്നാലും ബിജെപിയുടെ വിജയം സുനിശ്ചികമാണെന്നും യെദ്യൂരപ്പ പറഞ്ഞു. ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാണ്. ബിജെപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങി വന്നാല്‍, ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍, പിന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വൈകില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

നിലവില്‍ കോണ്‍ഗ്രസ് 77 എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളത്.
ദളിന് 37 എംഎല്‍എമാരും. ഒരു ബിഎസ്പി എംഎല്‍എയുടെ പിന്തുണയും സഖ്യത്തിനുണ്ട്. അതേസമയം ബിജെപിക്ക് 104 എംഎല്‍എമാരുടെ പിന്തുണയാണ് 224അംഗ നിയമസഭയില്‍ ഉള്ളത്. ഭൂരിപക്ഷം നേടാന്‍ 113 പേരുടെ പിന്തുണയാണ് വേണ്ടത്. നിലവില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ ബിജെപിക്കുണ്ട്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സീറ്റുകളില്‍ കൂടി വിജയം ഉറപ്പായാല്‍ അംഗ സംഖ്യ 108 ആകും. ഇതിനോടകം 4 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. ഒരു എംഎല്‍എയ്ക്ക് മേല്‍ രാജിവെയ്ക്കാന്‍ ബെല്ലാരിയിലെ റെഡ്ഡി സഹോദരന്‍മാര്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്.

English summary
bjp will form govt soon says bs yedyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X