കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി 11 സംസ്ഥാനങ്ങള്‍ തൂത്തുവാരും.... യുപിയില്‍ നിന്ന് എന്‍ഡിഎയ്ക്ക് അപ്രതീക്ഷിത പിന്തുണ!!

Google Oneindia Malayalam News

ദില്ലി: ബിജെപിക്ക് ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്ന തിരിച്ചടി അവസാന ലാപ്പുകളില്‍ മറികടന്നെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ട്. പ്രധാനമായും കോണ്‍ഗ്രസിന്റെ പ്രചാരണം പാളിയതാണ് ബിജെപിയുടെ തിരിച്ചുവരവിന് വഴിവെച്ചിരിക്കുന്നത്. ബിജെപി 300 പ്ലസ് സീറ്റുകള്‍ എന്ന ആഗ്രഹം നടക്കില്ലെങ്കിലും ഭരണത്തില്‍ വരുന്നതിന് വേണ്ട എല്ലാ കാര്യങ്ങളും ബിജെപിയില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

അതേസമയം ബിജെപി ഒരിക്കലും പ്രതീക്ഷിക്കാത്ത സഖ്യകക്ഷികള്‍ എന്‍ഡിഎയുടെ ഭാഗമാകും. ഇതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. ഇതൊക്കെ 300 സീറ്റുകള്‍ എന്ന നേട്ടത്തിലേക്ക് ബിജെപിയെ എത്തിക്കും. എന്നാല്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയെ മുന്നില്‍ നിന്ന് നേരിട്ട് കൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന്റെ മുനയൊടിഞ്ഞതും വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.

സംസ്ഥാന തിരഞ്ഞെടുപ്പ്

സംസ്ഥാന തിരഞ്ഞെടുപ്പ്

സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേടിയിരുന്ന മുന്‍തൂക്കം കൈവിട്ട് പോയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധിക്ക് മികച്ച പ്രചാരണം നടത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ പ്രസരിപ്പോടെ മോദി മികച്ച തിരിച്ചുവരവാണ് നടത്തിയത്. മോദിയുടെ റാലികള്‍ രാഹുലിനേക്കാള്‍ പത്ത് മടങ്ങ് ശക്തമായി ജനങ്ങള്‍ക്കിടയില്‍ പ്രതിഫലിച്ചെന്നാണ് റിപ്പോര്‍ട്ട്. മോദിക്ക് ബദലില്ല എന്ന മുദ്രാവാക്യവും ബിജെപിക്ക് ഗുണകരമായി.

11 സംസ്ഥാനങ്ങളില്‍ കുതിക്കും

11 സംസ്ഥാനങ്ങളില്‍ കുതിക്കും

11 സംസ്ഥാനങ്ങള്‍ ബിജെപി യാതൊരു എതിരുമില്ലാതെ മുന്നിലാണ്. ബീഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, എന്നിവ തൂത്തുവാരുമെന്നാണ് പ്രവചനം. യുപിയില്‍ നഷ്ടമുണ്ടാവുമെങ്കിലും 50 സീറ്റില്‍ കൂടുതല്‍ നേടാന്‍ ബിജെപിക്ക് സാധ്യതയുണ്ട്. മഹാരാഷ്ട്രയില്‍ 42 സീറ്റുകള്‍ ബിജെപി ശിവസേന സഖ്യം നേടും. ബീഹാറിലും സമാന കുതിപ്പുണ്ടാക്കും. ഇവിടെയൊക്കെ കോണ്‍ഗ്രസിന്റെ പ്രചാരണം എവിടെയുമെത്തിയിട്ടില്ല.

ബിജെപി മുന്നേറിയതെങ്ങനെ

ബിജെപി മുന്നേറിയതെങ്ങനെ

ആദ്യ രണ്ട് ഘട്ട തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല. കര്‍ഷക പ്രശ്‌നങ്ങളൊക്കെ പാര്‍ട്ടിയെ പിന്നോട്ടടിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഇതില്‍ നിന്ന് മുതലെടുക്കാന്‍ സാധിച്ചില്ല. പ്രധാനമായും കോണ്‍ഗ്രസിന്റെ പ്രചാരണമാണ് തിരിച്ചടിയായത്. എന്നാല്‍ കോണ്‍ഗ്രസിന്റെ എല്ലാ ജനപ്രിയ പദ്ധതികളെയും മുന്‍ അഴിമതികളെയും വീണ്ടും പുറത്തേക്ക് കൊണ്ടുവന്ന് മോദിയാണ് ബിജെപിക്ക് അനുകൂലമായ തരംഗം ഉണ്ടാക്കിയത്. കോണ്‍ഗ്രസിന്റെ വീഴ്ച്ച മാത്രമാണ് എല്ലായിടത്തും ചര്‍ച്ച ചെയ്യുന്നതെന്ന് ഇതിലൂടെ ഉറപ്പിക്കാനും ബിജെപിക്ക് സാധിച്ചു.

പ്രതിപക്ഷത്തെ ഭിന്നിപ്പ്

പ്രതിപക്ഷത്തെ ഭിന്നിപ്പ്

പ്രതിപക്ഷ നിരയിലെ പ്രമുഖ പാര്‍ട്ടിയായി കോണ്‍ഗ്രസ് ഇരിക്കുന്നത് മറ്റ് പാര്‍ട്ടികള്‍ക്കിടയില്‍ വലിയ ഭിന്നിപ്പുണ്ടാക്കിയത് ബിജെപിക്ക് ഗുണകരമാണ്. തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി എന്നിവരാണ് ഇതില്‍ പ്രധാനികള്‍. രാജ്യത്തെ ഏറ്റവും വലിയ രണ്ട് സംസ്ഥാനങ്ങളിലെ പാര്‍ട്ടികളാണ് ഇവര്‍. അത് ബിജെപിക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇവര്‍ രണ്ട് പേര്‍ക്കും പ്രധാനമന്ത്രി പദത്തിലേക്ക് നോട്ടമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇത് അംഗീകരിച്ച് കൊടുക്കാന്‍ സാധ്യതയില്ല.

പ്രമുഖര്‍ എത്തും

പ്രമുഖര്‍ എത്തും

പ്രതിപക്ഷ നിരയില്‍ നിന്ന് ബിഎസ്പി എന്‍ഡിഎയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മായാവതിക്കെതിരെയുള്ള കേസുകള്‍ ഇതിനൊരു കാരണമാണ്. മായാവതിയുടെ അടുപ്പക്കാരനായ നസീമുദ്ദീന്‍ സിദ്ദിഖ് ഇക്കാര്യം സൂചിപ്പിക്കുന്നു. മായാവതിയുടെ പാര്‍ട്ടിക്ക് 30 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അത് കിട്ടിയാല്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം മറികടക്കും. ബിജെപിയുടെ എട്ട് നേതാക്കള്‍ക്ക് മന്ത്രിസ്ഥാനവും ബിജെപി വാഗ്ദാനം ചെയ്യുന്നുണ്ട്. നിര്‍ണായക സീറ്റുകള്‍ മായാവതിയെ പ്രലോഭിപ്പിക്കുമെന്നാണ് സൂചന. എന്‍സിപി, ബിജു ജനതാദള്‍ എന്നിവരുമായി കൃത്യമായ ചര്‍ച്ചയും ബിജെപി നടത്തുന്നുണ്ട്.

ന്യായ് പദ്ധതി ചീറ്റി

ന്യായ് പദ്ധതി ചീറ്റി

കോണ്‍ഗ്രസിന്റെ സ്വപ്‌ന പദ്ധതിയായ ന്യായ് ഒരു സ്വാധീനവും വോട്ടര്‍മാരില്‍ ഉണ്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് വെറും നാല് ദിവസം മുമ്പാണ് ഇത് പ്രഖ്യാപിച്ചത്. ജനങ്ങളിലേക്ക് വേണ്ട വിധത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. രാഹുല്‍ മാത്രമാണ് ഇതിനെ കുറിച്ച് കൃത്യമായി സംസാരിക്കുന്നത്. അതേസമയം പ്രിയങ്കയുടെ വരവും വൈകിപോയെന്നാണ് പാര്‍ട്ടിയിലെ വികാരം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക തരംഗമാകും. പക്ഷേ യുപിയില്‍ പ്രിയങ്കയുടെ സ്വാധീനം ഉണ്ടാവില്ലെന്നാണ് വ്യക്തമാകുന്നത്.

പോരാട്ടം ഇങ്ങനെ

പോരാട്ടം ഇങ്ങനെ

ബിജെപി പത്രങ്ങളിലും ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ മുന്നിലാണ്. ഇവിടെയെല്ലാം മികച്ച പരസ്യങ്ങളും പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ട്. ചാനലുകളില്‍ രാഹുലിനേക്കാള്‍ കൂടുതല്‍ എത്തുന്നതും മോദിയാണ്. അതേസമയം ദക്ഷിണേന്ത്യയിലും പഞ്ചാബ്, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളിലും കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ട്. അതേസമയം അവസാന ഘട്ടത്തില്‍ ചിലപ്പോള്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നേടാനും സാധ്യതയുണ്ട്. ഒരു ഘട്ടം മാത്രമാണ് ബാക്കിയുള്ളത്. ബിജെപി 240 സീറ്റ് വരെ നേടുമെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ 300 സീറ്റുകള്‍ കടക്കാന്‍ യുപിഎ കക്ഷികളുടെ സഹായവും മോദിക്ക് വേണ്ടി വരും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപിയില്‍ 60 സീറ്റുകള്‍ ലക്ഷ്യമിട്ട് മഹാസഖ്യം, ലക്ഷ്യം പ്രധാനമന്ത്രി പദം, കോണ്‍ഗ്രസ് സഹായം തേടും!!യുപിയില്‍ 60 സീറ്റുകള്‍ ലക്ഷ്യമിട്ട് മഹാസഖ്യം, ലക്ഷ്യം പ്രധാനമന്ത്രി പദം, കോണ്‍ഗ്രസ് സഹായം തേടും!!

English summary
bjp will gain in 11 states congress fumbled in campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X