കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തരംഗം അലയടിക്കും, 271 സീറ്റ് വരെ നേടുമെന്ന് സര്‍വേ, പ്രതിപക്ഷ നിരയുടെ മുഖമായി മമത, രാഹുലില്ല!!

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷത്തിനും ബിജെപിയുടെ കുതിപ്പ് തടയാനാവില്ലെന്ന് ഇന്തായ ടുഡേയുടെ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ. നിരവധി പ്രശ്‌നങ്ങള്‍ സര്‍വേയില്‍ പറയുന്നുണ്ടെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേറ്റിംഗ് വളരെ ഉയരത്തില്‍ തന്നെയാണെന്ന് സര്‍വേ പറയുന്നു. പ്രതിപക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

യുപിയില്‍ പോരാട്ടം മുറുകും, പക്ഷേ അധികാരത്തില്‍ എത്തുന്നത് ഇവര്‍, സീ ന്യൂസ് സര്‍വേയുടെ പ്രവചനംയുപിയില്‍ പോരാട്ടം മുറുകും, പക്ഷേ അധികാരത്തില്‍ എത്തുന്നത് ഇവര്‍, സീ ന്യൂസ് സര്‍വേയുടെ പ്രവചനം

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും വന്‍ റേറ്റിംഗാണ് മോദിക്ക് നല്‍കിയിരിക്കുന്നത്. ശ്രദ്ധേയമായ മറ്റൊരു കാര്യം ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മികച്ച റേറ്റിംഗാണ് ലഭിച്ചിരിക്കുന്നതെന്നാണ്. ബിജെപി തന്നെ യുപിയില്‍ വരുമെന്ന സൂചനയാണ് സര്‍വേ നല്‍കുന്നത്.

1

പ്രതിപക്ഷം ഒന്നിച്ചിട്ടും കാര്യമില്ലെന്നാണ് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ പറയുന്നത്. എന്‍ഡിഎ ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാലും ഭൂരിപക്ഷം നേടുമെന്ന് സര്‍വേ പറയുന്നു. 296 സീറ്റുകള്‍ എന്‍ഡിഎ നേടും. അതേസമയം ബിജെപി ഒറ്റയ്ക്ക് 271 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. അതേസമയം യുപിയില്‍ ബിഎസ്പിയും എസ്പിയും വേര്‍പിരിഞ്ഞത് ബിജെപിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധനായ യശ്വന്ത് ദേശ്മുഖ് പറയുന്നു. രണ്ടാം തരംഗത്തിന്റെ സമയത്ത് ബിജെപിയുടെ സീറ്റുകള്‍ ഇതേ സര്‍വേയില്‍ കുറഞ്ഞിരുന്നു. എന്നാല്‍ അവിടെ നിന്ന് വീണ്ടും സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന തരത്തിലേക്കാണ് ബിജെപി കുതിച്ചിരിക്കുന്നത്.

2

വിവിധ സംസ്ഥാനങ്ങളിലും ബിജെപിക്ക് വന്‍ സാധ്യതയാണ് ഉള്ളത്. രാജസ്ഥാനില്‍ എന്‍ഡിഎ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ 24 സീറ്റ് നേടും. 25 സീറ്റാണ് രാജസ്ഥാനിലുള്ളത്. കഴിഞ്ഞ രണ്ട് തവണയും ബിജെപി ഈ 25 സീറ്റും തൂത്തുവാരിയിരുന്നു. ഗുജറാത്തില്‍ നിന്ന് 25 സീറ്റാണ് എന്‍ഡിഎ നേടുക. ഇവിടെയും തൂത്തുവാരല്‍ തന്നെയായിരിക്കും. മഹാരാഷ്ട്രയില്‍ 32 സീറ്റില്‍ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ യുപിഎ നേടും. ഇവിടെ മഹാവികാസ് അഗാഡി ഉള്ളത് കൊണ്ട് ബിജെപിയുടെ നേട്ടം കുറയുമെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. മഹാരാഷ്ട്രയില്‍ 48 സീറ്റാണ് ഉള്ളത്. കഴിഞ്ഞ രണ്ട് തവണയും ശിവസേയുമായി സഖ്യത്തിലാണ് ബിജെപി ഇവിടെ മത്സരിച്ചത്. വന്‍ നേട്ടം ഇരുവര്‍ക്കുണ്ടാക്കാന്‍ സാധിച്ചിരുന്നു.

3

അതേസമയം കര്‍ണാടകത്തില്‍ യെഡിയൂരപ്പ പോയെങ്കിലും നേട്ടം എന്‍ഡിഎയ്ക്ക് തന്നെയാവും. തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ 17 സീറ്റുകള്‍ എന്‍ഡിഎ നേടും. യുപിഎ പത്ത് സീറ്റിലൊതുങ്ങും. ബിജെപിക്ക് നേട്ടുണ്ടാകുമെങ്കിലും, പുതിയ മേഖലകളൊന്നും അവര്‍ക്ക് സ്വന്തമാക്കാനാവില്ലെന്ന് പോളിസി റിസര്‍ച്ചിലെ രാഹുല്‍ വര്‍മ പറയുന്നു. ബംഗാള്‍, ആന്ധ്രപ്രദേശ്, കേരളം, എന്നിവിടങ്ങളില്‍ ബിജെപി യാതൊരു നേട്ടവുമുണ്ടാക്കില്ലെന്ന് രാഹുല്‍ വര്‍മ പറയുന്നു. നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഒന്നില്‍ പോലും ബിജെപി വിജയിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥ് പറയുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും അതിരൂക്ഷമാണ്. ഈ സമയം സന്തുഷ്ടരായ ജനവിഭാഗമില്ലെന്നും സുപ്രിയ പറഞ്ഞു.

4

അതേസമയം പ്രധാനമന്ത്രിയുടെ പ്രകടനത്തില്‍ 59 ശതമാനം പേരും സംതൃപ്തരാണെന്ന് മൂഡ് ഓഫ ദ നേഷന്‍ സര്‍വേ പറയുന്നു. 26 ശതമാനം പേര്‍ മോദിയുടെ പ്രകനടത്തില്‍ അസംതൃപ്തി രേഖപ്പെടുത്തി. 2021 ഓഗസ്റ്റ് മാസത്തില്‍ നടത്തിയ സര്‍വേയില്‍ 53 ശതമാനം പേര്‍ മാത്രമാണ് മോദിയെ പിന്തുണച്ചിരുന്നത്. ഇതാണ് വര്‍ധിച്ചത്. അതേസമയം അസംതൃപ്തി നിരക്ക് 17 ശതമാനമായിരുന്നു. ഇതും വര്‍ധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് 53 ശതമാനം പേരും പിന്തുണച്ചത് മോദിയെയാണ്. രാഹുല്‍ ഗാന്ധിക്ക് ആകെ 7 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. യോഗി ആദിത്യനാഥിനെ ആറ് ശതമാനവും, അമിത് ഷായെ നാല് ശതമാനം പേരും പിന്തുണച്ചു.

5

22 ശതമാനം പേര്‍ പറഞ്ഞിരിക്കുന്നത് കൊവിഡ് മഹാമാരി പ്രതിരോധം കൈകാര്യം ചെയ്ത രീതിയാണ് എന്‍ഡിഎയുടെ ഏറ്റവും വലിയ നേട്ടമെന്നാണ്. 16 ശതമാനം പേര്‍ പറഞ്ഞത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതാണ് എന്നാണ്. പന്ത്രണ്ട് ശതമാനം പേര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതാണെന്നും അഭിപ്രായപ്പെട്ടു. മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം വിലക്കയറ്റം നിയന്ത്രിക്കാനാവാത്തതാണെന്ന് സര്‍വേ പറയുന്നു. തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍ എന്നിവയും മോദി സര്‍ക്കാരിന്റെ വീഴ്ച്ചയായിട്ടാണ് സര്‍വേയുടെ ഭാഗമായവര്‍ അഭിപ്രായപ്പെട്ടത്. ബിജെപി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണെന്ന സൂചന കൂടിയാണ് സര്‍വേ നല്‍കുന്നത്.

6

അതേസമയം പ്രതിപക്ഷത്തെ ആര് നയിക്കണമെന്ന കാര്യത്തില്‍ കോണ്ഗ്രസിന് വലിയ തിരിച്ചടിയാണ് സര്‍വേയില്‍ ലഭിച്ചിരിക്കുന്നത്. മമത ബാനര്‍ജി പ്രതിപക്ഷത്തെ നയിക്കണമെന്നാണ് സര്‍വേയില്‍ 17 ശതമാനം പേരും അഭിപ്രായപ്പെട്ടത്. ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണച്ചതും മമതയെയാണ്. രണ്ടാം സ്ഥാനം പോലും രാഹുല്‍ ഗാന്ധിക്ക് ലഭിച്ചില്ല. ആംആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാള്‍ പ്രതിപക്ഷത്തെ നയിക്കണമെന്ന് 16 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. മൂന്നാം സ്ഥാനത്താണ് രാഹുല്‍ ഗാന്ധിയുള്ളത്. പതിനൊന്ന് ശതമാനം പേര്‍ മാത്രമാണ് രാഹുല്‍ പ്രതിപക്ഷത്തെ നയിക്കണമെന്ന് പറഞ്ഞിട്ടുള്ളത്. എഎപിയും തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം ചോദ്യം ചെയ്യുന്നതും ഇതേ കാരണം കൊണ്ടാണ്.

7

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ ജനപിന്തുണയാണ് ഉള്ളതെന്ന് മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ പറയുന്നു. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ മോദിയുടെ പ്രകടനത്തെ 50 ശതമാനത്തിലേറെ പേരാണ് പിന്തുണച്ചത്. പഞ്ചാബില്‍ മാത്രമാണ് വ്യത്യസ്ത അഭിപ്രായമുള്ളത്. യുപിയില്‍ 75 ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. വളരെ മികച്ചത് എന്നാണ് ഇവര്‍ രേഖപ്പെടുത്തിയത്. ഉത്തരാഖണ്ഡില്‍ 59 ശതമാനം മോദി മികച്ചതാണെന്ന് രേഖപ്പെടുത്തി. ഗോവയില്‍ ഇത് 67 ശതമാനമായിരുന്നു. മണിപ്പൂരില്‍ അത് 73 ശതമാനമായി ഉയര്‍ന്നു. പഞ്ചാബില്‍ 37 ശതമാനം മാത്രമാണ് മോദിയുടെ പ്രകടനം മികച്ചതെന്ന് രേഖപ്പെടുത്തിയത്. 44 ശതമാനം പേര്‍ മോശമാണെന്ന് ഇവിടെ രേഖപ്പെടുത്തി.

8

ഇന്ത്യാ ടുഡേ സര്‍വേയില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മികച്ച റേറ്റിംഗാണ് ലഭിച്ചത്. 49 ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണച്ചത്. അതേസമയം വോട്ടര്‍മാര്‍ വളരെ ഹ്രസ്വകാലത്തേക്കുള്ള കാര്യങ്ങള്‍ വെച്ചാണ് വോട്ട് ചെയ്യുന്നതെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. അത് വലിയ വാര്‍ത്തയായും വരുന്നുണ്ട്. എന്നാല്‍ അതൊന്നും ജനങ്ങള്‍ കാര്യമായിട്ടെടുക്കുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ധനായ രാഹുല്‍ വര്‍മ പറയുന്നു. വളരെ ചെറിയ കാലത്തില്‍ എന്ത് നേട്ടം കിട്ടുമെന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നത്. പ്രതിഷേധം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നില്ലെന്നും രാഹുല്‍ വര്‍മ പറഞ്ഞു.

ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യംധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യം

English summary
bjp will get 271 seats if election held today predicts india today mood of the nation poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X