ബിജെപി 300 സീറ്റ് നേടും, മോദി തന്നെ പ്രധാനമന്ത്രി, രാഹുല്‍ പക്വത കാണിക്കണം, നിലപാടുമായി ഗഡ്കരി!!
മുംബൈ: ബിജെപി 300 സീറ്റ് നേടി അധികാരത്തില്‍ വരുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. അതേസമയം ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞതിനോട് യോജിപ്പില്ലെന്നും, ബിജെപിക്ക് അനുകൂലമാണ് കാര്യങ്ങളെന്നും ഗഡ്കരി പറഞ്ഞു. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്നായിരുന്നു രാം മാധവിന്റെ പരാമര്‍ശം. അതേസമയം താന്‍ പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്നില്ലെന്നും മോദി തന്നെ പ്രധാനമന്ത്രിയാവുമെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മികച്ച പ്രകടനമാണ് നടത്തിയത്. അതുകൊണ്ട് തന്നെ ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് കരുതുന്നതെന്നും ഗഡ്കരി പറഞ്ഞു. പക്ഷേ രാം മാധവ് പറഞ്ഞതിനോട് യോജിപ്പില്ല. ഭൂരിപക്ഷം കിട്ടുമെന്ന് തന്നെയാണ് താന്‍ കരുതുന്നത്. മുമ്പുള്ള ചരിത്രമൊക്കെ ബിജെപി തിരുത്തി കുറിക്കും. കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ലഭിക്കും. എന്‍ഡിഎയുടെ സീറ്റുകള്‍ അതിലും കൂടുതലായിരിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി.
അതേസമയം ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നുള്ള സര്‍വേകളെ ഗഡ്കരി തള്ളി. ജനങ്ങള്‍ വളരെയധികം സംതൃപ്തിയിലാണ്. കഴിഞ്ഞ 50 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തേക്കാള്‍ എത്രയോ മികച്ചതാണ് മോദിയുടെ അഞ്ച് വര്‍ഷത്തെ ഭരണമെന്ന് ജനങ്ങള്‍ പറയുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു. ജനങ്ങള്‍ ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി മോദിയെ വിമര്‍ശിക്കുന്ന കാര്യത്തില്‍ പക്വത കാണിക്കണണെന്നും, കള്ളനെന്നുള്ള പ്രസ്താവന തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ജാതിയോ മതമോ നിറമോ നോക്കയല്ല വോട്ട് ചെയ്യുന്നത്. യുവാക്കള്‍ പ്രത്യേകിച്ച് അങ്ങനെയാണ് കരുതുന്നത്. അവര്‍ പുതിയ ഇന്ത്യയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. മോദി മികച്ച കാര്യങ്ങള്‍ ചെയ്യുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടെന്നും ഗഡ്കരി പറയുന്നു. ജിഎസ്ടി മികച്ച സാമ്പത്തിക പരിഷ്‌കരണമാണെന്ന് ഗഡ്കരി പറഞ്ഞു. പ്രശ്‌നങ്ങള്‍ പലരും പറഞ്ഞു. ഇപ്പോള്‍ അത് ശരിയായെന്നും അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനത്തിന് ശേഷം കള്ളപണം ഇല്ലാതായെന്നും ഗഡ്കരി പറഞ്ഞു.












Click it and Unblock the Notifications