Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് എക്കാലത്തെയും മികച്ച ഭൂരിപക്ഷം കിട്ടും?

bjp
ദില്ലി: ലോക്‌സഭതെരഞ്ഞെടുപ്പില്‍ എക്കാലത്തെയും മികച്ച വിജയം നേടി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ടൈംസ് നൗ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ബിജെപിയ്ക്ക് സാധ്യത കല്‍പ്പിയ്ക്കുന്നത്. കോണ്‍ഗ്രസിന് എക്കാലത്തെയും കുറഞ്ഞ ഭൂരിപക്ഷം മാത്രമേ ഇത്തവണ ലഭിയ്ക്കുകയുളളൂ വെന്നും സര്‍വേയില്‍ പറയുന്നു.

ദേശീയതലത്തില്‍ ടൈംസ് നൗ നടത്തിയ സര്‍വ്വേയിലാണ് ബിജെപി ഭരണത്തിന് സാധ്യത കല്‍പ്പിയ്ക്കുന്നത്. ബിജെപി 202 സീറ്റുകളില്‍ വിജയിക്കുമെന്നും. വിജയികളായ കൂട്ടുകക്ഷികളുടെ 25 സീറ്റ് പിന്‍ബലത്തോടെ 227 സീറ്റ് നേടി 543 അംഗ സഭയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സര്‍വ്വേ പറയുന്നു

കോണ്‍ഗ്രസിന് 89 സീറ്റുകള്‍ മാത്രമേ ലഭിയ്ക്കുകയുള്ളൂവെന്നും യുപിഎയിലെ ഘടക കക്ഷികളുടെ പിന്തുണ (12 സീറ്റ്) ലഭിച്ചാലും 100 സീറ്റോളം മാത്രമേ നേടാനാകൂ എന്നും സര്‍വേയില്‍ പറയുന്നു.

ആംആദ്മി പാര്‍ട്ടി ഏഴ് സീറ്റുകളില്‍ വിജയിക്കുമെന്നും ഇതില്‍ 4 സീറ്റുകള്‍ ദില്ലിയ്ക്ക് പുറത്തുള്ളവയാണെന്നും സര്‍വ്വേയില്‍ പറയുന്നു. 2009 ല്‍ 206 സീറ്റ് നേടിയ കോണ്‍ഗ്രസിന് വെറും 89 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്ന് സര്‍വ്വേയില്‍ പറയുന്നു. 2009 ല്‍ 159 ആയിരുന്ന എന്‍ഡിഎയുടെ ശക്തി ഇത്തവണ 227 സീറ്റുകളിലെ വിജയത്തോടെയുള്ളതാകുമെന്നും സര്‍വ്വേയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+