കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയിൽ ബിജെപിക്ക് ഉന്നത വിജയം ലഭിക്കുമെന്ന് ബിപ്ലബ് കുമാർ ദേവ്; ആശംസകളുമായി മോദിയും ഷായും

  • By Desk
Google Oneindia Malayalam News

അഗർത്തല: ത്രിപുര തിരഞ്ഞെടുപ്പിൽ ഉന്നത വിജയം ബിജെപി കരസ്ഥമാക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ബിപ്ലബ് കുമാർ ദേവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും എല്ലാവിധ ആശംസകളും നേർന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്.

<strong>ത്രിപുര അസംബ്ലി തിരഞ്ഞെടുപ്പ് ഇന്ന്.. പോളിങ് തുടങ്ങി.. ചുവപ്പുകോട്ടയില്‍ ബിജെപി മുന്നേറുമോ?</strong>ത്രിപുര അസംബ്ലി തിരഞ്ഞെടുപ്പ് ഇന്ന്.. പോളിങ് തുടങ്ങി.. ചുവപ്പുകോട്ടയില്‍ ബിജെപി മുന്നേറുമോ?

<strong>ആര് എന്ത് ചെയ്താലും അത് സിപിഎമ്മിന്റെ തലയിൽ; വളഞ്ഞിട്ട് ആക്രമിക്കുന്നു, പ്രതിരോധിക്കണമെന്ന് ഇപി...</strong>ആര് എന്ത് ചെയ്താലും അത് സിപിഎമ്മിന്റെ തലയിൽ; വളഞ്ഞിട്ട് ആക്രമിക്കുന്നു, പ്രതിരോധിക്കണമെന്ന് ഇപി...

59 നിയമസഭ സീറ്റുകളിലേക്കായി 309 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 25 വർഷമായി സിപിഎം അധികാരം നിലനിർത്താൻ ശ്രമിക്കുമ്പോൾ ഭരണം പിടച്ചെടുക്കാനുള്ള അഭിമാന പോരാട്ടത്തിലാണ് ബിജെപി. ആദ്യമണിക്കൂറിൽ വോട്ടർമാരുടെ നല്ല തിരക്കാണ് ബൂത്തുകളിൽ കാണാൻ സാധിച്ചത്.

കനത്ത പോളിങ്

കനത്ത പോളിങ്

ഉച്ചവരെ 35 ശതമാനം പോളിംങ് രേഖപ്പെടുത്തി. യുവാക്കൾ ഉൾപ്പടെ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചിരുന്നു. ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ അഗർത്തലയിൽ വോട്ട് രേഖപ്പെടുത്തി.

ത്രിപുര പിടിക്കാൻ...

ത്രിപുര പിടിക്കാൻ...

ബിജെപി യും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകർഷിക്കുന്നതാണ്. ദേവ്ധറും നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് കൺവീനർ ഹിമന്ത ബിശ്വ ശർമയും സംസ്ഥാന ബിജെപി അധ്യക്ഷൻ ബിപ്ലബ് ദേബുമടങ്ങുന്ന മൂന്നംഗ സംഘത്തെയാണ് ത്രിപുരപിടിക്കാൻ ബിജെപി നിയോഗിച്ചിരിക്കുന്നത്.

കോൺഗ്രസ് എംഎൽഎയായിരുന്ന ബിശ്വബന്ധു സെൻ

കോൺഗ്രസ് എംഎൽഎയായിരുന്ന ബിശ്വബന്ധു സെൻ

അഗർത്തലയെപ്പോലെത്തന്നെ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ ധർമനഗറിലും ബിജെപിയുടെ ശക്തസാന്നിധ്യം പ്രകടമാണ്. കോൺഗ്രസ് എംഎൽഎയായിരുന്ന ബിശ്വബന്ധു സെൻ ആണ് ഇവിടത്തെ ബിജെപി. സ്ഥാനാർഥി. സെന്നിനെതിരെ മത്സരിക്കുന്ത് സിപിഎമ്മിന്റഎ അഭിജിത് ദേ എന്ന യുവാവാണ്. ആദ്യം നിർത്തിയ സ്ഥാനാർത്ഥിയെ പിൻവലിച്ചാണ് അഭിജിത് ദേ നിൽക്കുന്നത്.

ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ല

ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ല

അതേസമയം ആർഎസ്എസിൽ ദേവ്ധറിന്റെ ശിഷ്യനായിരുന്ന ബിപ്ലബ് കുമാർ ദേബിനെ പാർട്ടി സംസ്ഥാന പ്രസിഡന്റാക്കിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കാൻ ബിജെപി തയ്യാറായിട്ടില്ല. അതേസമയം അധികാരം കിട്ടിയാൽ ആരായിരിക്കും മുഖ്യമന്ത്രി എന്ന ചോദ്യത്തിനും ബിജെപി നേതൃത്വം ഇതുവരം മറുപടി നൽകിയിട്ടില്ല.

English summary
BJP will get hiugh success in Tripura says Biplab Kumar Deb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X