കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിൽ ബിജെപി മുഖ്യമന്ത്രി; വൈകാതെ ബിജെപി ജമ്മു കശ്മീരിൽ അധികാരത്തിലെത്തുമെന്ന് രവീന്ദർ റെയ്ന!

Google Oneindia Malayalam News

ജമ്മു കശ്മീരിൽ അധികം വൈകാതെ തന്നെ ബിജെപി മുഖ്യമന്ത്രി അധികാരത്തിലെത്തുമെന്ന് ജമ്മു കശ്മീർ ബിജെപി തലവന്‍ രവീന്ദർ റെയ്‌ന. ആർട്ടിക്കിൾ 370 റദ്ദാക്കി രണ്ട് മാസം പിന്നിടുമ്പോഴാണ് ബിജെപിയുടെ ഇത്തരത്തിലുള്ള പരാമർശം പുറത്ത് വരുന്നത്. ജമ്മു കശ്മീർ ഒന്നാണ്. ബിജെപി പ്രസിഡന്റ് എന്ന നിലയിൽ ഇവിടെ ഒരു ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി മുഖ്യമന്ത്രിമാരെ ജമ്മു കശ്മീര്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. 2015 മുതൽ 2018 വരെ മൂന്ന് വർഷം സംസ്ഥാനത്ത് പിഡിപിയുമായി ബിജെപി അധികാരം പങ്കിടുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി കസേര മാത്രം ബിജെപിക്ക് എന്നും അന്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

BJP

ജമ്മു കശ്മീരിലെ നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയത്തെ കുറിച്ച് ചോദിച്ചപ്പോൾ, നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനം എടുക്കുമെന്നായിരുന്നു റെയ്ന മറുപടി. തിരഞ്ഞെടുപ്പ് സമിതി ഒരു കമ്മീഷനെ നിയോഗിക്കുമെന്നും അത് വിരമിച്ച സുപ്രീം കോടതി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാകുമെന്നും റെയ്‌ന പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനാൽ ബിജെപിക്ക് ഇവിടെ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കേണ്ടി വന്നിട്ടുമുണ്ട്. അധികെ വൈകാതെ തന്നെ ബിജെപി മുഖ്യമന്ത്രി കസേര അലങ്കരിക്കുമെന്നും അദ്ദേഹം ്ഭിമുഖത്തിൽ വ്യക്തമക്കി.

English summary
BJP will get its first CM in Jammu and Kashmir very soon: Ravinder Raina
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X