കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷം ഇനി കാഴ്ചക്കാര്‍; ബിജെപിക്ക് സീറ്റ് കൂടും; ബില്ലുകള്‍ അതിവേഗം കടക്കാന്‍ രാജ്യസഭ റെഡി

Google Oneindia Malayalam News

ദില്ലി: ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കുന്നതിന് ബിജെപിക്ക് മുന്നിലുള്ള എല്ലാ തടസങ്ങളും നീങ്ങാന്‍ പോകുന്നു. ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ബിജെപിക്ക് രാജ്യസഭയിലാണ് പലപ്പോഴും വെല്ലുവിളി ഉയരുന്നത്. എങ്കിലും പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ മിക്ക ബില്ലുകളും കേന്ദ്രസര്‍ക്കാര്‍ പാസാക്കുന്നുണ്ട്. എന്നാല്‍ നവംബര്‍ മുതല്‍ പ്രാദേശിക കക്ഷികളുടെ പിന്തുണ അത്ര തന്നെ വേണ്ടി വരില്ല.

കാരണം ബിജെപിക്ക് അംഗങ്ങള്‍ വര്‍ധിക്കാന്‍ പോകുകയാണ്. നവംബറില്‍ 11 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടെ പ്രതിപക്ഷം കൂടുതല്‍ ദുര്‍ബലമാകുകയും ബിജെപിക്ക് നേട്ടം ഇരട്ടിയാകുകയും ചെയ്യും. വിശദാംശങ്ങള്‍ ഇങ്ങനെ....

123 അംഗങ്ങളുടെ പിന്തുണ

123 അംഗങ്ങളുടെ പിന്തുണ

245 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. 123 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഏത് ബില്ലുകളും പാസാക്കാന്‍ സാധിക്കും. നിലവില്‍ ബിജെപിക്കോ എന്‍ഡിഎക്കോ കേവല ഭൂരിപക്ഷമില്ല. അതാണ് പലപ്പോഴും പ്രാദേശിക കക്ഷികളുടെ സഹകരണം തേടേണ്ടിവരുന്നത്. അധികം വൈകാതെ സാഹചര്യം മാറും.

11 രാജ്യസഭാ സീറ്റുകള്‍

11 രാജ്യസഭാ സീറ്റുകള്‍

നവംബറില്‍ ഒഴിവ് വരുന്ന 11 രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം ബിജെപിയുടേത് തന്നെയാണ്. എന്നാല്‍ ബാക്കി പ്രതിപക്ഷ പാര്‍ട്ടികളുടെതാണ്. ഇത് പിടിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നതാണ് നേട്ടം. ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമാണ് സീറ്റുകള്‍ ഒഴിവ് വരുന്നത്.

ഒട്ടേറെ വിവാദ ബില്ലുകള്‍

ഒട്ടേറെ വിവാദ ബില്ലുകള്‍

ബിജെപിക്ക് ഭൂരിപക്ഷമില്ലെങ്കിലും രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒട്ടേറെ വിവാദ ബില്ലുകള്‍ പാസാക്കിയിരുന്നു. കശ്മീര്‍ പുനഃസംഘടനാ ബില്ല്, പൗരത്വ ഭേദഗതി ബില്ല്, എന്‍ഐഎ ബില്ല്, മുത്തലാഖ് ബില്ല്, കാര്‍ഷിക ബില്ല് തുടങ്ങിയവ ഇതില്‍ ചിലത് മാത്രമാണ്. ഒഡീഷയിലെ ബിജെഡി ഉള്‍പ്പെടെയുള്ള കക്ഷികള്‍ ബിജെപിയെ പിന്തുണച്ചതോടെയാണ് ഈ ബില്ലുകള്‍ പാസാക്കാന്‍ സാധിച്ചത്.

എന്‍ഡിഎയുടെ ശക്തി

എന്‍ഡിഎയുടെ ശക്തി

നിലവില്‍ രാജ്യസഭയില്‍ 243 അംഗങ്ങളാണുള്ളത്. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ 122 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ കേവല ഭൂരിപക്ഷമായി. ബിജെപിക്ക് 86 അംഗങ്ങളാണുള്ളത്. സഖ്യകക്ഷികളായ ജെഡിയുവിന് അഞ്ചും എല്‍ജെപി, ആര്‍പിഐ എന്നിവര്‍ക്ക് ഓരോ അംഗങ്ങളും ശിരോമണി അകാലിദളിന് 2 അംഗങ്ങളുമുണ്ട്.

 പ്രതിപക്ഷം ഇങ്ങനെ

പ്രതിപക്ഷം ഇങ്ങനെ

നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, അസം ഗണപരിഷത്ത്, നാഗാ പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങി ഒരംഗങ്ങള്‍ മാത്രമുള്ള ചെറുകക്ഷികള്‍ ബിജെപിക്കൊപ്പമാണ്. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള രണ്ടാമത്തെ കക്ഷി കോണ്‍ഗ്രസാണ്. ഇവര്‍ക്ക് 40 രാജ്യസഭാംഗങ്ങളുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് 13 അംഗങ്ങളാണുള്ളത്. തൃണമൂലാണ് വലിയ മൂന്നാംകക്ഷി.

ബിജെപിയെ സഹായിക്കുന്നവര്‍

ബിജെപിയെ സഹായിക്കുന്നവര്‍

ഒഡീഷയിലെ ബിജെഡിക്കും തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെക്കും ഒമ്പത് വീതം അംഗങ്ങളുണ്ട്. ആന്ധ്ര ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആറ് അംഗങ്ങളാണുള്ളത്. ഇവരെല്ലാം എപ്പോഴും നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരാണ്. അതുകൊണ്ടു തന്നെ ഇനി ബിജെപിക്ക് തീരെ ആശങ്കക്ക് വകയില്ല.

 പ്രതിപക്ഷം പല തട്ടില്‍

പ്രതിപക്ഷം പല തട്ടില്‍

ഡിഎംകെക്ക് ഏഴ്, എഎപിക്ക് മൂന്ന്, ശിവസേനക്ക് മൂന്ന്, ടിഡിപിക്ക് ഒന്ന്, സമാജ്‌വാദിപാര്‍ട്ടിക്ക് എട്ട്‌സ ആര്‍ജെഡിക്ക് അഞ്ച് തുടങ്ങിയ കക്ഷികള്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുന്നു. ഈ കക്ഷികള്‍ എല്ലായിപ്പോഴും ഒരു കുടക്കീഴില്‍ നില്‍ക്കണം എന്നില്ല. ഇതും ബിജെപിക്ക് ആശ്വാസമാണ്. ഏതെങ്കിലും വിഷയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഐക്യം വരണമെങ്കില്‍ ഏറെ ചര്‍ച്ച ചെയ്യണം എന്നതാണ് അവസ്ഥ.

നവംബറിലെ നഷ്ടം

നവംബറിലെ നഷ്ടം

നവംബറിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നഷ്ടം സംഭവിക്കുക കോണ്‍ഗ്രസിനും എസ്പിക്കും ബിഎസ്പിക്കുമാണ്. കോണ്‍ഗ്രസിനും ബിഎസ്പിക്കും രണ്ട് സീറ്റുകള്‍ വീതം കുറയും. എസ്പിക്ക് നാല് സീറ്റുകള്‍ നഷ്ടമാകും. രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ അംഗങ്ങളില്‍ ഒമ്പത് പേരുടെ കുറവാണ് നവംബറിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സംഭവിക്കുക.

ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും...

ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും...

ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ അന്തരം വളരെ വലുതാകും. ഇതാകട്ടെ പ്രതിപക്ഷം നിഷ്പ്രഭരാകാന്‍ ഇടയാക്കും. ബിജെപിക്ക് കാര്യങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ സാധിക്കുകയും ചെയ്യും. ഏത് ബില്ലുകളും പാസാക്കിയെടുക്കാന്‍ ഇനി തടസമുണ്ടാകില്ലെന്നും പ്രതിപക്ഷം കാഴ്ചക്കാര്‍ മാത്രമാകുമെന്നും സാരം.

ജനാധിപത്യത്തിന്റെ കരുത്ത്

ജനാധിപത്യത്തിന്റെ കരുത്ത്

ശക്തമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ കരുത്ത്. ഇവിടെ ദുര്‍ബലരായ പ്രതിപക്ഷം കൂടുതല്‍ ദുര്‍ബലരാകുകയാണ്. കാര്‍ഷിക പരിഷ്‌കരണ ബില്ല് പാസാക്കുന്ന വേളയില്‍ ഉള്‍പ്പെടെ നേരിയ തോതിലെങ്കിലും പ്രതിപക്ഷ സ്വരം ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനാണ് സഭ തീരുമാനിച്ചത്.

Recommended Video

cmsvideo
Narendra Modi saves frauds like Vijay Mallya and Nirav Modi | Oneindia Malayalam
പുതിയ മാറ്റങ്ങള്‍

പുതിയ മാറ്റങ്ങള്‍

പ്രതിപക്ഷം ദുര്‍ബലമാകുന്നതോടെ അവര്‍ക്ക് രാജ്യസഭയില്‍ ശബ്ദമില്ലാതാകും. കാര്‍ഷിക ബില്ലില്‍ പ്രതിപക്ഷം ഉന്നയിച്ച ഭേദഗതികള്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. നവംബര്‍ കഴിയുന്നതോടെ പ്രതിപക്ഷം അപ്രസക്താരാവുകയും ബിജെപിയും എന്‍ഡിഎയും കൂടുതല്‍ കരുത്തുള്ളവരാകുകയും ചെയ്യും. സഭയില്‍ വേണ്ട വിധം ചര്‍ച്ച ചെയ്യാതെ ബില്ലുകള്‍ പാസാക്കുന്നു എന്ന പ്രതിപക്ഷ ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പുതിയ മാറ്റങ്ങള്‍ സംഭവിക്കുന്നത്.

പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു; ഫീസുകള്‍ കുറച്ചു, പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു; ഫീസുകള്‍ കുറച്ചു, പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...

English summary
BJP will get more seats in Rajya Sabha after November election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X