കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് വര്‍ഷം 8 തിരഞ്ഞെടുപ്പുകള്‍.... ഇനി ബിജെപിക്ക് സുവര്‍ണകാലം, മുന്‍തൂക്കം ഈ സംസ്ഥാനങ്ങളില്‍

Google Oneindia Malayalam News

ദില്ലി: ബിജെപിക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഒന്നിനു പിറകെ ഒന്നൊന്നായി സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ തോല്‍ക്കുന്ന പാര്‍ട്ടി അധികം വൈകാതെ തന്നെ ലോക്‌സഭയിലും വീഴുമെന്നാണ് പ്രവചനം. എന്നാല്‍ സത്യാവസ്ഥ അതല്ല. പ്രാദേശിക തലത്തില്‍ മാത്രമാണ് ബിജെപി തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇനി വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി ഒരുപടി മുന്നിലാണ്.

പ്രതിപക്ഷത്തിന്റെ പ്രതീക്ഷ ദക്ഷിണേന്ത്യയില്‍ മാത്രമാണ്. അതില്‍ പോലും അട്ടിമറി നടക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും തുടര്‍ തോല്‍വികള്‍ ബിജെപിയെ വിട്ട് പോകുമെന്ന് ഉറപ്പാണ്. അമിത് ഷായും പുതിയ അധ്യക്ഷന്‍ ജെപി നദ്ദയും തന്ത്രങ്ങള്‍ ഒരുങ്ങുന്ന തിരക്കിലാണ്. ദില്ലിയില്‍ സംഭവിച്ച വീഴ്ച്ചകള്‍ പരിശോധിച്ച് അത ആവര്‍ത്തിക്കില്ലെന്ന് ഇരുവരും ഉറപ്പാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് നദ്ദ പ്രഖ്യാപിച്ചത് ബിജെപി 2014ലെ അഗ്രസീവ് സ്റ്റൈലിലേക്ക് മാറുന്നു എന്നാണ് വ്യക്തമാക്കുന്നത്.

2017ലെ കുതിപ്പ്

2017ലെ കുതിപ്പ്

ബിജെപി അടുത്തിടെ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടാന്‍ തുടങ്ങിയത്, വലിയൊരു കുതിപ്പിന് ശേഷമായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാതെ 2017ല്‍ ഉത്തര്‍പ്രദേശില്‍ വമ്പന്‍ ജയമായിരുന്നു ഇതിന്റെ അവസാനം. ഭൂരിപക്ഷത്തോടെ യുപിയില്‍ അധികാരം പിടിച്ചു. ഇതിന് പിന്നാലെ ഗുജറാത്തില്‍ കഷ്ടിച്ച് അധികാരത്തിലെത്തി. കര്‍ണാടകത്തില്‍ അധികാരം പോയെങ്കിലും പിന്നീട് തിരിച്ച് പിടിച്ചു. പിന്നീട് തുടര്‍ച്ചയായി തോല്‍വികളായിരുന്നു. അവസാനം ദില്ലിയിലെ തോല്‍വിയാണ് നേരിട്ടത്.

ഇനി നല്ല കാലം

ഇനി നല്ല കാലം

രണ്ട് വര്‍ഷം കൊണ്ട് എട്ട് തിരഞ്ഞെടുപ്പുകളാണ് ബിജെപി നേരിടുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പാണ് ആദ്യത്തേത്. അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവയാണ് പുറകെ വരുന്ന തിരഞ്ഞെടുപ്പ്. പ്രതിപക്ഷത്തിന്റെ പ്രതീക്ഷ പോലെ ഉത്തര്‍പ്രദേശ് പിടിക്കുക അസാധ്യമാണ്. ബിജെപി വളരെ മുന്നിലാണ് ഇവിടെ. യോഗി ആദിത്യനാഥ് ജനപ്രിയ മുഖ്യമന്ത്രിയാണെന്ന് അടുത്തിടെ വന്ന സര്‍വേകളും പറഞ്ഞിരുന്നു. യോഗിയെ നേരിടാന്‍ പ്രിയങ്കയ്‌ക്കോ അഖിലേഷിനോ ഇപ്പോഴത്തെ നിലയില്‍ സാധ്യമല്ല. സീറ്റ് കുറയുമെങ്കിലും ഒബിസി, മറ്റ് ഹിന്ദു വോട്ടുകള്‍ ബിജെപിക്കൊപ്പമാണ്.

കോണ്‍ഗ്രസിന്റെ ചീട്ട് കീറും

കോണ്‍ഗ്രസിന്റെ ചീട്ട് കീറും

ബീഹാറില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോണ്‍ഗ്രസില്‍ നിന്ന് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു കാര്യവും ഉണ്ടായിട്ടില്ല. ആര്‍ജെഡിയും സമാന അവസ്ഥയിലാണ്. ഇതിന് പുറമേ സഖ്യത്തിലെ ചെറുകക്ഷികള്‍ എല്ലാവരും ഇടഞ്ഞ് നില്‍ക്കുകയാണ്. ഇങ്ങനെയുള്ളപ്പോള്‍ ബിജെപിക്ക് ബീഹാറില്‍ വന്‍ കുതിപ്പ് തന്നെയുണ്ടാവും. നിതീഷ് കുമാറിന്റെ ജനകീയ മുഖവും ബിജെപിക്കൊപ്പമുണ്ട്. അസമില്‍ ഇതുവരെ പൗരത്വ നിയമം ബിജെപിയെ ബാധിച്ചിട്ടില്ല. ഗുജറാത്തിലും കോണ്‍ഗ്രസ് ഒരു വെല്ലുവിളിയല്ല. കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയെങ്കിലും, പിന്നീടുള്ള വര്‍ഷങ്ങളില്‍ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് വന്‍ പരാജയമാണ്.

മമതയുമായി കൊമ്പുകോര്‍ക്കല്‍

മമതയുമായി കൊമ്പുകോര്‍ക്കല്‍

ബംഗാളില്‍ ബിജെപി ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും ബഹുദൂരം പിന്നിലാക്കി പ്രധാന പ്രതിപക്ഷമായി മാറിയിരിക്കുകയാണ്. മമതാ ബാനര്‍ജിയുമായി കൊമ്പുകോര്‍ക്കുന്ന പാര്‍ട്ടിയാണ് അവര്‍. 18 സീറ്റുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് നേടിയിട്ടുണ്ട്. ഇവിടെ എന്‍ആര്‍സിയാണ് ബിജെപി പ്രധാന വിഷയമായി ഉന്നയിക്കുന്നത്. ബംഗാളില്‍ എന്‍ആര്‍സി ശരിക്കും പ്രാദേശിക വിഷയമാണ്. മമതാ ബാനര്‍ജി ഹിന്ദുക്കളെ അവഗണിക്കുന്ന രീതിയാണ് തിരഞ്ഞെടുപ്പുകളില്‍ കണ്ടുവരുന്നത്. ഇത് പ്രാദേശിക തലം മുതല്‍ മുതലെടുത്ത് മുന്നിട്ട് നില്‍ക്കുകയാണ് ബിജെപി. ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്, മമതയ്ക്ക് സര്‍ക്കാരുണ്ടാക്കണമെങ്കില്‍ ചിലപ്പോള്‍ കോണ്‍ഗ്രസിന്റെ സഹായം തേടേണ്ടി വരും.

ദില്ലിയിലെ മോഡല്‍

ദില്ലിയിലെ മോഡല്‍

ദില്ലിയിലെ വികസന ഫോര്‍മുല പ്രചാരണം അമിത് ഷായെ ശരിക്കും അമ്പരിപ്പിച്ചിട്ടുണ്ട്. ഇതേ മോഡല്‍ ബംഗാളിലും തുടങ്ങിയിരിക്കുകയാണ് ബിജെപി. ബിജെപി കെ ബോലോ എന്ന പുതിയ പ്രചാരണ തന്ത്രമാണ് ബിജെപി തയ്യാറാക്കിയത്. ദീദി കെ ബോലോയെ പൊളിക്കുന്ന തന്ത്രമാണിത്. കെജ്‌രിവാള്‍ ദില്ലിയില്‍ ഇത്തരമൊരു പ്രചാരണ തന്ത്രം കൊണ്ടുവന്നിരുന്നു. തൃണമൂല്‍ സര്‍ക്കാരിനെതിരെ പ്രശ്‌നങ്ങള്‍ ഇതിലൂടെ മനസ്സിലാക്കി, അത് പ്രകടന പത്രികയില്‍ കൊണ്ടുവരാനാണ് നീക്കം.

മിനി തിരഞ്ഞെടുപ്പ്

മിനി തിരഞ്ഞെടുപ്പ്

ഈ വര്‍ഷം 107 മുനിസിപ്പാലിറ്റികളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വമ്പന്‍ നേട്ടമാണ് ബിജെപി ലക്ഷ്യമിടുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള മിനി തിരഞ്ഞെടുപ്പാണിതെന്നാണ് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍, തൃണമൂല്‍ കോട്ടകള്‍ പൊളിയുമെന്ന് ഉറപ്പിക്കാം. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷുമായുള്ള ചര്‍ച്ച വിജയകരമായി ബിജെപി നടപ്പാക്കിയിരുന്നു. ഈ വര്‍ഷം തന്നെ ബിജെപിയുടെ തിരിച്ചുവരവ് വലിയ സംസ്ഥാനങ്ങളില്‍ തന്നെ ഉണ്ടാവുമെന്നാണ് പുതിയ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.

ബിജെപി മേക്കോവറിന് ഒരുങ്ങുന്നു.... ദില്ലിയിലെ പിഴവുകള്‍ ആവര്‍ത്തിക്കില്ല, ആദ്യ നിര്‍ദേശം ഇങ്ങനെബിജെപി മേക്കോവറിന് ഒരുങ്ങുന്നു.... ദില്ലിയിലെ പിഴവുകള്‍ ആവര്‍ത്തിക്കില്ല, ആദ്യ നിര്‍ദേശം ഇങ്ങനെ

English summary
bjp will halt losing will make a comeback in state elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X