Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ 5 ഘട്ടത്തില്‍ മുന്നിലെത്തി ബിജെപി.... 40 സീറ്റിലേക്ക് കുതിപ്പ്, രണ്ട് ഘട്ടം നിര്‍ണായകം

ദില്ലി: ഉത്തര്‍പ്രദേശില്‍ ആദ്യ അഞ്ച് ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിക്ക് മുന്‍തൂക്കം. മോദി തരംഗം തന്നെ ആഞ്ഞടിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ബിജെപിയെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും വിലയിരുത്തല്‍. അതേസമയം തൊട്ടുപിന്നില്‍ ശക്തമായി മഹാസഖ്യം ഉണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കും.

ബിജെപിക്ക് മഹാസഖ്യം ഒന്നിച്ചെത്തിയാലും വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെടുമെന്നാണ് ദേശീയ മാധ്യമങ്ങളും വിലയിരുത്തുന്നത്. ബിജെപി 2014 കൊണ്ടുവന്ന ജാതിസമവാക്യ രീതി അതേ രീതിയില്‍ തന്നെ സംസ്ഥാനത്ത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇത് മോദി പ്രഭാവം കൊണ്ട് മാത്രം ബിജെപി നേടിയെടുത്തതാണ്. അതേസമയം ഇതിനെ മറികടക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

വോട്ട് ചെയ്തത്

വോട്ട് ചെയ്തത്

യുപിയില്‍ ബിജെപി കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നെന്ന് നഗര വോട്ടര്‍മാര്‍ പറയുന്നു. ശൗചാലയം മുതല്‍ ഗ്യാസ് കണക്ഷന്‍ വരെയുള്ളവ അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ യുവാക്കള്‍ക്കിടയില്‍ മികച്ച റോഡുകളും, നരേന്ദ്ര മോദിയുടെ പ്രതിച്ഛായയുമാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. പ്രധാനമായി കന്നിവോട്ടര്‍മാര്‍ മോദി തരംഗമാണ് ആഗ്രഹിക്കുന്നത്. ഇതേ ട്രെന്‍ഡ് മഹാസഖ്യത്തിന് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.

മോദി തരംഗത്തിലേക്ക്

മോദി തരംഗത്തിലേക്ക്

യുപിയില്‍ മോദി തരംഗത്തിനുള്ള സാധ്യത വീണ്ടുമുണ്ടെന്ന് വോട്ടര്‍മാര്‍ പറയുന്നു. ഭരണത്തില്‍ പോരായ്മകളുണ്ടെങ്കിലും, മോദിക്ക് ഒരവസരം കൂടി നല്‍കാന്‍ തയ്യാറാണെന്ന നിലപാടിലാണ് വോട്ടര്‍മാര്‍. ദ ഹിന്ദുവിന്റെ ഫീല്‍ഡ് ട്രിപ്പില്‍ പങ്കെടുത്ത ഭൂരിഭാഗം വോട്ടര്‍മാരും ബിജെപിക്കാണ് വോട്ടു ചെയ്തതെന്നാണ് അഭിപ്രായപ്പെട്ടത്. സംസ്ഥാനത്ത് മുസ്ലീം വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ മോദി ഇപ്പോഴും ജനപ്രിയ നേതാവാണ്. അതേസമയം മുസ്ലീം വോട്ടര്‍മാര്‍ ഇത്തവണ ബിജെപിക്ക് കാര്യമായി വോട്ടു നല്‍കില്ല.

40 സീറ്റുകള്‍

40 സീറ്റുകള്‍

പശ്ചിമ, പടിഞ്ഞാറന്‍ യുപിയില്‍ ബിജെപി ആധിപത്യം പുലര്‍ത്തുമെന്നാണ് വ്യക്തമാകുന്നത്. മഹാസഖ്യത്തിന് പ്രാദേശിക തലത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതാണ് ബിജെപിക്ക് ഇവിടെ നേട്ടത്തിനുള്ള വഴിയൊരുക്കിയത്. അതേസമയം ഗൊരഖ്പൂര്‍, വാരണാസി, ലഖ്‌നൗ, ഫൂല്‍പൂര്‍ തുടങ്ങിയ നിര്‍ണായക മണ്ഡലങ്ങള്‍ ബിജെപി പിടിക്കുമെന്ന് വോട്ടര്‍മാരുടെ കുതിപ്പ് വ്യക്തമാക്കുന്നു. മുസഫര്‍നഗറിലും ബിജെപിക്ക് സാധ്യത വര്‍ധിക്കുന്നുണ്ട്. നിലവില്‍ ബിജെപി നേടിയ 40 സീറ്റുകള്‍ ഇത്തവണ നിലനിര്‍ത്തും. എന്നാല്‍ ചില സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടും.

ബിജെപി മുന്നിലെത്തിയതെങ്ങനെ

ബിജെപി മുന്നിലെത്തിയതെങ്ങനെ

7 ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനമാണ് ബിജെപിക്ക് മുന്‍തൂക്കം നല്‍കിയത്. കൂടുതല്‍ ദിവസങ്ങളിലൂടെ സംസ്ഥാനത്തെ എല്ലാ പോക്കറ്റുകളിലും സാന്നിധ്യം ശക്തമാക്കാന്‍ ബിജെപിക്ക് സാധിച്ചെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും എല്ലാ മേഖലയിലും എത്തിയിട്ടില്ല. അതിന് പുറമേ കോണ്‍ഗ്രസും ഇതേ അവസ്ഥയിലാണ്. ബിജെപിയുടെ സംഘടനാ ശക്തിയാണ് ഇതില്‍ ശക്തമായ പങ്കുവഹിച്ചത്. ആര്‍എസ്എസ് മോശം നേതാക്കള്‍ പോലും പ്രചാരണത്തിനിറങ്ങിയത് വന്‍ നേട്ടമായിരിക്കുകയാണ്.

പ്രയാഗ് രാജ് പിടിക്കും

പ്രയാഗ് രാജ് പിടിക്കും

ബിജെപി ഇത്തവണ പ്രയാഗ് രാജ് പിടിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. ഇവിടെ പുതുതായി പണിത റോഡുകളാണ് ബിജെപിയുടെ രക്ഷനായത്. മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിച്ചതും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതേസമയം ബിജെപി തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രചാരണത്തിന് ഇറങ്ങിയതും വളരെ ഗുണം ചെയ്തിരിക്കുകയാണ്. മുന്നോക്ക വിഭാഗം കോട്ട സംരക്ഷിക്കാന്‍ ഇത്തവണയും ബിജെപിക്ക് സാധിക്കുമെന്നാണ് കണക്കുകളും സൂചിപ്പിക്കുന്നത്.

മോദിയുടെ റാലികള്‍

മോദിയുടെ റാലികള്‍

മോദിയുടെ റാലികള്‍ നിര്‍ണായകമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്നോക്ക വിഭാഗം വോട്ടര്‍മാരും ദളിതുകളും പിന്നോക്ക വിഭാഗങ്ങളും കൂടുതലായി പോളിംഗ് ബൂത്തിലെത്തി. കര്‍ഷക മേഖലയിലാണ് ആശങ്കയുള്ളത്. സംസ്ഥാന ഭരണം കാരണമാണ് ബിജെപിക്ക് 2014ലെ മുന്നേറ്റം ആവര്‍ത്തിക്കാന്‍ സാധിക്കാത്തത്. അതേസമയം മഹാസഖ്യത്തില്‍ മായാവതിയുടെ ആധിപത്യം സമാജ് വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ലാത്തതാണ്. ഇവര്‍ ബിജെപിക്ക് വോട്ട് ചെയ്‌തെന്നും വിലയിരുത്തലുണ്ട്.

ബിജെപിക്ക് മുന്‍തൂക്കം

ബിജെപിക്ക് മുന്‍തൂക്കം

ബിജെപിക്ക് ആദ്യ അഞ്ച് ഘട്ടത്തില്‍ കാര്യമായ മുന്‍തൂക്കം യുപിയില്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മഹാസഖ്യവുമായുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസാണ് ബിജെപിക്ക് മുന്‍തൂക്കം നല്‍കിയത്. യാദവ, മുസ്ലീം വോട്ടുകള്‍ ഭിന്നിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. യാദവ വോട്ടുകളില്‍ വര്‍ധനവ് ഉണ്ടായത് കോണ്‍ഗ്രസിന്റെ സാന്നിധ്യം കൊണ്ടാണെന്ന് ബിജെപിയും പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+