കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ബിജെപി തൂത്തുവാരും..!! ആംആദ്മി നാണം കെടും..!! കോണ്‍ഗ്രസ്സ് തകര്‍ന്നടിയും..!

  • By അനാമിക
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലായിരുന്ന ദില്ലിയെ ചൂലുമായെത്തിയാണ് ആംആദ്മി പാര്‍ട്ടി തൂത്തെറിഞ്ഞത്. എന്നാല്‍ അടുത്തിടെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കെജ്രിവാളിന്റെ പാര്‍ട്ടിക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ് ഉണ്ടായത്. വരാനിരിക്കുന്ന ദില്ലി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ലെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ആപ്പിനെ തൂത്തെറിഞ്ഞ് ബിജെപി വന്‍വിജയം നേടുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ പ്രവചിക്കുന്നത്.

Read Also: മൂന്നാം ലോകമഹായുദ്ധത്തിന് ഇനി വെറും ദിവസങ്ങള്‍ മാത്രം..!! ആണവയുദ്ധത്തില്‍ ലോകം കത്തിയെരിയും..!!

Read Also: ട്രെയിനില്‍ ഒറ്റയ്ക്ക് യാത്രചെയ്ത പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം..!! കിട്ടിയത് അഡാറ് പണി..!!

കെട്ടിവെച്ച കാശ് പോയി

അടുത്തിടെ ദില്ലിയിലെ രജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയിരുന്നു. സിറ്റിംഗ് സീറ്റായിരുന്ന ഇവിടെ കെട്ടിവെച്ച കാശ് പോലും ആപ്പിന് ലഭിച്ചില്ല. ഇതിന് സമാനമാവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പും.

ബിജെപി തൂത്ത് വാരും

മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മൂന്ന് കോര്‍പ്പറേഷനുകളിലേയും 272 സീറ്റുകളില്‍ 195ും ബിജെപി നേടുമെന്നണ് ടൈസ് നൗ പ്രവചിക്കുന്നത്. എബിപി ന്യൂസിന്റെ പ്രവചനം അനുസരിച്ച് ബിജെപി 179 സീറ്റുകള്‍ നേടും.

കോൺഗ്രസ് തകർന്നടിയും

45 മുതല്‍ 55 വരെ സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്താനേ ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടിക്ക് സാധിക്കൂ എന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. 15 സീറ്റുകള്‍ മാത്രം നേടി കോണ്‍ഗ്രസ്സ് തകര്‍ന്നടിയുമെന്നും ടൈംസ് പ്രവചിക്കുന്നു.

കോൺഗ്രസിന് 26 സീറ്റ് മാത്രം

കോണ്‍ഗ്രസ്സ് 26 സീറ്റുകള്‍ നേടുമെന്നാണ് എബിപിയുടെ പ്രവചനം. നോര്‍ത്ത് കോര്‍പ്പറേഷനില്‍ ബിജെപി 104ല്‍ 76ും, സൗത്തില്‍ 60 സീറ്റുകള്‍ വരെയും നേടും. ഈസ്റ്റില്‍ 64ല്‍ 43ും ബിജെപി നേടും. ആപ് നോര്‍ത്തില്‍ 13 സീറ്റും സൗത്തില്‍ 21 സീറ്റും ഈസ്‌ററില്‍ 11 സീറ്റും നേടുമെന്നും എബിപി ന്യൂസ് കണക്കുകൂട്ടുന്നു.

ഇത് വൻ തകർച്ച

എബിപി ന്യൂസ് സര്‍വ്വേ പ്രകാരം നോര്‍ത്ത് മൂന്‍സിപ്പല്‍ കോര്‍പ്പറേഷനിലും ഈസ്റ്റിലും കോണ്‍ഗ്രസ്സ് എട്ട് വീതം സീറ്റുകള്‍ നേടും. സൗത്തില്‍ പത്ത് സീറ്റുകളാവും കോണ്‍ഗ്രസ്സിന് ലഭിക്കുകയെന്നും എബിപിയുടെ കണക്കുകള്‍ പറയുന്നു.

വോട്ട് ശതമാനം കൂട്ടും

ഇത്തവണ ബിജെപി വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുമെന്നും സര്‍വ്വേകള്‍ പറയുന്നു. 41.9 ശതമാനം വോട്ടുകളാണ് ബിജെപി പോക്കറ്റിലാക്കുക.ബിജെപി വന്‍ വിജയം സ്വന്തമാക്കിയ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് സമാനമാണ് ഈ വോട്ടിംഗ് ശതമാനം.

ആപ്പിന് വൻ ആപ്പ്

ആം ആദ്മിക്ക് 27.5 ശതമാനം വോട്ടുകളാണ് ലഭിക്കുക. അതായത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 55 ശതമാനത്തേക്കാളും എത്രയോ കുറവ് വോട്ടുകള്‍ മാത്രമേ ആപ്പിന് ലഭിക്കൂ. കോര്‍പ്പറേഷന്‍ ഭരണം തികഞ്ഞ പരാജയമായാണ് ജനങ്ങള്‍ വിലയിരുത്തുന്നതെന്നാണ് സര്‍വ്വേകള്‍ നല്‍കുന്ന സൂചന.

English summary
Two surveys predicts that BJP will sweep Delhi civic elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X