കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എവിടെ പോയാലും വെറുപ്പ് പ്രചരിപ്പിക്കുന്നു, അസമില്‍ പൗരത്വ പ്രതിഷേധത്തില്‍ അണിനിരന്ന് രാഹുല്‍!

Google Oneindia Malayalam News

ഗുവാഹത്തി: ബിജെപിക്ക് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാനുള്ള അധികാരം ആരാണ് നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി. പൗരത്വ നിയമത്തില്‍ അസമില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയിലാണ് രാഹുല്‍ രൂക്ഷമായി പ്രതികരിച്ചത്. ബിജെപി ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ബിജെപി എവിടെ പോയാലും വെറുപ്പാണ് പ്രചരിപ്പിക്കുന്നത്. അസമില്‍ യുവാക്കള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. അവരെയൊക്കെ വെടിവെച്ച് കൊല്ലുന്നതെന്തിനാണെന്നും രാഹുല്‍ ചോദിച്ചു.

1

ജനങ്ങളുടെ ശബ്ദത്തെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം. അസമിനെ നയിക്കാന്‍ അസം ജനതയുടെ ഭാഗമായവര്‍ തന്നെ വേണമെന്നും രാഹുല്‍ പറഞ്ഞു. അസം ഒരിക്കലും നയിക്കാനായി നാഗ്പൂരിനെ അനുവദിക്കരുതെന്നും ആര്‍എസ്എസിനെ ഉദ്ദേശിച്ച് രാഹുല്‍ പറഞ്ഞു. ബിജെപിയെയും ആര്‍എസ്എസിനെയും അസമിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും സംസ്‌കാരത്തെയും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

നേരത്തെ പൗരത്വ നിയമ പ്രക്ഷോഭത്തെ തുടര്‍ന്ന് അസമില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ബിജെപി എവിടെയൊക്കെ പോയാലും ആ മേഖലയിലെ സമാധാനവും ഐക്യവും തകര്‍ക്കാനാണ് ശ്രമിക്കുക. അവര്‍ വെറുപ്പാണ് സമൂഹത്തിലേക്ക് എത്തിക്കുന്നത്. ഇതിന് മുമ്പ് ഞാന്‍ അസമില്‍ വന്നപ്പോഴൊക്കെ ഇവിടെ സമാധാനമുണ്ടായിരുന്നു. എന്നാല്‍ ബിജെപി അസമിലേക്ക് എപ്പോഴാണോ വന്നത് അന്ന് ഇവിടെയുള്ള സമാധാനവും വികസനവും നഷ്ടമായെന്നും രാഹുല്‍ പറഞ്ഞു.

അസമിന്റെ പ്രത്യേക നിയമം ഇവിടെയുള്ള സമാധാനം ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇന്ന് ബിജെപി കാരണം അതേ മാര്‍ഗത്തിലക്ക് അസം വീണുപോകുമോ എന്ന് സംശയമുണ്ട്. ഒരിക്കലും അക്രമത്തെ കുറിച്ച് ആലോചിക്കരുത്. വികസനം അത്തരം മാര്‍ഗങ്ങളിലൂടെ വരില്ല. നിങ്ങള്‍ ഒന്നിച്ച് ബിജെപിയെ പ്രതിരോധിക്കണം. ഞങ്ങളുടെ ഭാഷയും സംസ്‌കാരവും ചരിത്രവും ഇല്ലാതാക്കാന്‍ നിങ്ങളെ അനുവദിക്കില്ലെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

അക്രമങ്ങള്‍ ഇഷ്ടമല്ല, പൊതുമുതല്‍ നശിപ്പിക്കരുത്, അക്ഷയ് കുമാറിന്റെ പ്രതികരണം ഇങ്ങനെഅക്രമങ്ങള്‍ ഇഷ്ടമല്ല, പൊതുമുതല്‍ നശിപ്പിക്കരുത്, അക്ഷയ് കുമാറിന്റെ പ്രതികരണം ഇങ്ങനെ

English summary
bjp will lead assam to violence says rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X