കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തും മധ്യപ്രദേശും നഷ്ടപ്പെടും; മോദി സർക്കാർ പ്രതിരോധത്തിൽ,ആർഎസ്എസ് സർവെ ഫലം

120 ഓളം സീറ്റ് നേടി കോണ്‍ഗ്രസ് മധ്യപ്രദേശിൽ ഭരണം നേടുമ്പോള്‍ ബിജെപിക്ക് 60 സീറ്റ് വരെ മാത്രമേ ലഭിക്കൂ എന്നാണ് സർവെ ഫലം.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ബിജെപിക്ക് നെഞ്ചിടുപ്പു കൂട്ടി സർവേ ഫലം. ഇനി വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഗുജറാത്തും മധ്യപ്രദേശും ബിജെപിക്ക് നഷ്ടമാകുമെന്ന് ആർഎസ്എസ് സർവെ ഫലം. 120 ഓളം സീറ്റ് നേടി കോണ്‍ഗ്രസ് മധ്യപ്രദേശിൽ ഭരണം നേടുമ്പോള്‍ ബിജെപിക്ക് 60 സീറ്റ് വരെ മാത്രമേ ലഭിക്കൂ എന്നാണ് സർവെ ഫലം വ്യക്തമാക്കുന്നത്. ഐഎഎന്‍എസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

modi and sha

ഇത്തവണ ബിജെപിയെ ഗുജറാത്തും കൈ ഒഴിയുമെന്നും സർവെയിൽ പറയുന്നു. നേരത്തെ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 193ല്‍ 113 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20 ബിജെപി സ്ഥാനാര്‍ത്ഥികള്‍ 5000ല്‍ താഴെ വോട്ടുകള്‍ക്കാണ് ജയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാൽ തന്നെ ഈക്കൂറി ഗുജറാത്ത് മോഡല്‍ വികസനമെന്ന ബിജെപിയുടെ തുറുപ്പ് ചീട്ട് ജനങ്ങൾക്കിടയിൽ വിലപോകില്ല.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

ഇനി വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് സർവെ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ആർഎസ്എസ് നടത്തിയ സർവെയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നത്.

മധ്യപ്രദേശ് കോൺഗ്രസിന്

മധ്യപ്രദേശ് കോൺഗ്രസിന്

അടുത്ത മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം നേടാൻ കഴിയില്ലെന്നും സർവെയിൽ കണ്ടെത്തിയിട്ടുണ്ട്. വീണ്ടും കോൺഗ്രസ് അധികാരത്തിൽ വരുമെന്നാണ് ഫലം. അതിന്റെ സൂചനയാണ് കഴിഞ്ഞ ഇടയ്ക്ക് നടന്ന മധ്യപ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ആകെയുള്ള 193 സീറ്റുകളിൽ 113 സീറ്റും കോൺഗ്രസ് നേടിയിരുന്നു.

മധ്യപ്രദേശിലെ കർഷക ആത്മഹത്യ‌

മധ്യപ്രദേശിലെ കർഷക ആത്മഹത്യ‌

ബിജെപിക്ക് മധ്യപ്രദേശിൽ തിരിച്ചടിയായത് കർഷക ആത്മഹത്യയാണ്. കാർഷിക കടങ്ങൾ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ടാണ് മധ്യപ്രദേശിൽ കർഷക പ്രക്ഷോഭം ആരംഭിച്ചത്. സമരം അക്രമാസക്തമായപ്പോൾ പോലീസ് നടത്തിയവെടിവെയ്പ്പിൽ 5 കർഷകർ കൊല്ലപ്പെട്ടു. തുടർന്ന് കടക്കെണിയിലായ കാർഷകർ ആത്മഹത്യ ചെയ്യാൻ തുടങ്ങി. ഇതു ചൗഹാൻ സർക്കാരിനേറ്റ കടുത്ത പ്രഹരം തന്നെയാണ്.

ദളിത് സംവരണം

ദളിത് സംവരണം

ഗുജറാത്തിൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാകാൻ പോകുന്നത്. ഗുജറാത്തിൽ നടന്ന പ്രക്ഷോഭങ്ങൾ എല്ലാം തന്നെ ബിജെപിക്ക് തിരിച്ചടിയാകും. ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള ദളിത് പ്രക്ഷോഭം, പട്ടേൽ പ്രക്ഷോഭം, ഒബിസി പ്രക്ഷോഭം ഇതെല്ലാം ബിജെപിക്കു മേൽ ഏൽക്കാനുള്ള കനത്ത പ്രഹരം തന്നെയാണ്.

ജിഎസ്ടി

ജിഎസ്ടി

മോദി സർക്കാർ കൊണ്ടുവന്ന ജിഎസ്ടി യു സർക്കാരിന്റെ നിലനിൽപ്പിനെ സാരമായി തന്നെ ബാധിക്കും. ജിഎസ്ടി ഒരു വിഭാഗം വ്യാപാരികളെ പിണക്കിയിട്ടുണ്ട്.

മനുഷ്യാവകാശ സംഘടന

മനുഷ്യാവകാശ സംഘടന

ബിജെപിക്കെതിരെ മനുഷ്യാവകാശ സംഘടനകളും ഇക്കുറി രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണ ബിജെപി സർക്കാർ അധികാരത്തിലേറുന്നത് തടയുമെന്നുമാണ്
സര്‍വേയിൽ വ്യക്തമാകുന്നത്.

English summary
The results of the survey conducted by the RSS clearly indicate that BJP is likely to lose the Assembly elections in Gujarat in 2017 and in Madhya Pradesh in 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X