കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭയിൽ ബിജെപിക്ക് കാലിടറുന്നു, സീറ്റുകൾ നഷ്ടപ്പെടും! സിവിൽ കോഡ് ബിൽ അടക്കം മുന്നിൽ!

Google Oneindia Malayalam News

ദില്ലി: 303 സീറ്റുകളുടെ കൂറ്റന്‍ വിജയത്തോടെയാണ് 2019ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ എത്തിയത്. എന്നാല്‍ ലോക്‌സഭയിലുളള മൃഗീയ ഭൂരിപക്ഷം ബിജെപിക്ക് രാജ്യസഭയില്‍ ഇല്ല. മുത്തലാഖ് ബില്ലും പൗരത്വ ഭേദഗതി ബില്ലും അടക്കമുളളവ മറ്റ് കക്ഷികളുടെ പിന്തുണയോടെയാണ് ബിജെപി പാസ്സാക്കിയെടുത്തത്.

Recommended Video

cmsvideo
BJP will lose seats in Rajyasabha Elections | Oneindia Malayalam

ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിക്കാന്‍ ആലോചിക്കുന്ന ബിജെപിക്ക് രാജ്യസഭയിലും ഭൂരിപക്ഷം നേടുക എന്നത് പ്രധാന ലക്ഷ്യമാണ്. എന്നാല്‍ മാര്‍ച്ചിന് ശേഷം ബിജെപിയുടെ അംഗബലം രാജ്യസഭയില്‍ കുറയാനാണ് സാധ്യത. മാത്രമല്ല 2022ന് ശേഷം ബിജെപിയുടെ നില കൂടുതല്‍ പരുങ്ങലിലുമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാർച്ചിൽ തിരഞ്ഞെടുപ്പ്

മാർച്ചിൽ തിരഞ്ഞെടുപ്പ്

മാര്‍ച്ച് 26ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 17 സംസ്ഥാനങ്ങളിലെ 55 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 5 പേര്‍ രാജി വെക്കുകയും 51 അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്. ബിജെപിക്ക് മൂന്ന് സീറ്റുകളാണ് ഈ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുക. ഇതോടെ ബിജെപിയുടെ അംഗബലം 82ല്‍ നിന്ന് 79 ആയി കുറയും.

മൂന്ന് സീറ്റ് നഷ്ടപ്പെടും

മൂന്ന് സീറ്റ് നഷ്ടപ്പെടും

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 55 സീറ്റുകളില്‍ 15 എണ്ണം മാത്രമാണ് ബിജെപിയുടേത്. അതില്‍ 12 എണ്ണത്തിലേ ബിജെപിക്ക് വിജയിക്കാനാവൂ. കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്ത രാജസ്ഥാനിലും മധ്യ പ്രദേശിലും ബിജെപിക്ക് ഓരോ സീറ്റുകള്‍ വീതം നഷ്ടപ്പെടും. ബീഹാറിലെ ഒരു സീറ്റും ബിജെപിക്ക് നഷ്ടമാവും. എ്ന്നാല്‍ ഈ മൂന്ന് സീറ്റുകളുടെ കുറവ് ബിജെപിയെ രാജ്യസഭയില്‍ കാര്യമായി ബാധിക്കാനിടയില്ല.

മറ്റ് കക്ഷികൾ സഹായിച്ചാൽ

മറ്റ് കക്ഷികൾ സഹായിച്ചാൽ

എന്‍ഡിഎ സഖ്യകക്ഷികളുടെ സീറ്റുകള്‍ കൂടി ചേരുമ്പോള്‍ രാജ്യസഭയില്‍ ബിജെപിക്ക് 107 പേരുടെ പിന്തുണയുണ്ടാകും. എന്ന് മാത്രമല്ല 4 സ്വതന്ത്ര അംഗങ്ങളുടേയും മൂന്ന് നോമിനേറ്റഡ് എംപിമാരുടേയും പിന്തുണ ബിജെപിക്കാണ്. നിര്‍ണായക ബില്ലുകള്‍ വരുമ്പോള്‍ പ്രതിപക്ഷത്തുളള വൈഎസ്ആര്‍ കോണ്‍ഗ്രസ്,, ടിആര്‍എസ്, നാഗാ പീപ്പിള്‍സ് ഫ്രണ്ട്, ബിജെഡി പോലുളള പാര്‍ട്ടികള്‍ കൂടെ നിന്നാല്‍ ബിജെപിക്ക് 125 എന്ന സുരക്ഷിതമായ നിലയിലെത്താം.

2022ന് ശേഷം ആശങ്ക

2022ന് ശേഷം ആശങ്ക

തിരഞ്ഞെടുപ്പുളള 55 സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ കയ്യിലുളളത് 11 എണ്ണമാണ്. ഇത് 9 ആയി കുറയും. ബിജെപി ഭരിക്കുന്ന ഹരിയാനയിലേയും ഹിമാചല്‍ പ്രദേശിലേയും സീറ്റുകളാണ് കോണ്‍ഗ്രസിന് നഷ്ടപ്പെടുക. 2022ന് ശേഷമാണ് ബിജെപിക്ക് ആശങ്കപ്പെടാനുളള സാഹചര്യമുണ്ടാവുക. കാരണം ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക 2022ലാണ്.

നഷ്ടം നികത്തും

നഷ്ടം നികത്തും

മാർച്ചില്‍ മൂന്ന് സീറ്റുകളിലുണ്ടായ നഷ്ടം ജൂണിലും നവംബറിലും ബിജെപി തിരിച്ച് പിടിക്കും. ഉത്തര്‍ പ്രദേശിലെ പത്ത് സീറ്റുകളിലേക്കും കര്‍ണാടകത്തിലെ 4 സീറ്റുകളിലേക്കുമാണ് ഈ മാസങ്ങളില്‍ തിരഞ്ഞെടുപ്പ്. യുപിയില്‍ പത്തില്‍ അഞ്ചും ബിജെപിക്ക് ലഭിക്കും. കര്‍ണാടകത്തില്‍ നാലില്‍ ഒരു സീറ്റും ലഭിക്കും. ഇതോടെ ഈ വര്‍ഷം അവസാനത്തോടെ രാജ്യസഭയിലെ അംഗബലം 85 ആയി ഉയരും.

11 സീറ്റുകളിൽ തിരഞ്ഞെടുപ്പ്

11 സീറ്റുകളിൽ തിരഞ്ഞെടുപ്പ്

2021ല്‍ 11 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. കേരളത്തിലെ മൂന്ന്, പുതുച്ചേരിയിലെ ഒന്ന്, ജമ്മു കശ്മീരിലെ നാല് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. എന്നാല്‍ ഇത് രാജ്യസഭയിലെ സമവാക്യങ്ങളില്‍ കാര്യമായി പ്രതിഫലിക്കില്ല. എന്നാല്‍ 2022ന് ശേഷമാണ് രാജ്യസഭയില്‍ ബിജെപിക്ക് വലിയ വെല്ലുവിളി ഉയരാന്‍ പോകുന്നത് എന്നാണ് വിലയിരുത്തല്‍.

രാജ്യസഭയിൽ പരുങ്ങും

രാജ്യസഭയിൽ പരുങ്ങും

68 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ആസാം, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, തമിഴ് നാട്, ഉത്തരാഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷത്തിനുളളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നേറ്റമുണ്ടാക്കുകയാണെങ്കില്‍ ബിജെപിയുടെ നില രാജ്യസഭയില്‍ പരുങ്ങലിലാകും.

English summary
BJP will lose seats in Rajya Sabha elections in March
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X