കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് സീറ്റ് കുറയുമെന്ന് കേന്ദ്രമന്ത്രി; ഉത്തര്‍ പ്രദേശിലും മഹാരാഷ്ട്രയിലും തിരിച്ചടി

Google Oneindia Malayalam News

മുംബൈ: ബിജെപിക്ക് പാര്‍ലമെന്റില്‍ സീറ്റ് കുറയുമെന്ന് കേന്ദ്രമന്ത്രി. 2014ല്‍ ലഭിച്ച സീറ്റുകള്‍ ഇത്തവണ കിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല പറഞ്ഞു. മഹാരാഷ്ട്രയിലും ഉത്തര്‍ പ്രദേശിലുമാണ് ബിജെപിക്ക് സീറ്റ് കുറയുക. ഇത് ദേശീയ തലത്തില്‍ എണ്ണം കുറയാനും ഇടയാക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള ദളിത് നേതാവ് കൂടിയാണ് അത്തേവാല. യുപിയില്‍ ബിജെപിക്ക് 15 സീറ്റോളം നഷ്ടമായേക്കാം. അവിടെ മഹാസഖ്യമാണ് നേട്ടമുണ്ടാക്കുകയെന്നും മന്ത്രി പറഞ്ഞു.

BJP

2014ല്‍ ബിജെപിക്ക് ഉത്തര്‍ പ്രദേശില്‍ 71 സീറ്റുകള്‍ ലഭിച്ചിരുന്നു. സഖ്യകക്ഷിക്ക് രണ്ടു സീറ്റുകളും. യുപിയില്‍ നിന്ന് മാത്രം 73 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്. ഇത് സഖ്യത്തിന് മികച്ച സീറ്റ് നില സമ്മാനിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ സീറ്റുകള്‍ കുറയുമെന്നാണ് സഖ്യകക്ഷി നേതാവ് കൂടിയായ അത്തേവാല പറയുന്നത്.

മഹാരാഷ്ട്രയില്‍ ബിജെപിക്ക് ആറ് സീറ്റുകള്‍ നഷ്ടമായാക്കാമെന്ന് മന്ത്രി പറയുന്നു. മഹാരാഷ്ട്രയില്‍ 48 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. 2014ല്‍ ബിജെപി ശിവസേന സഖ്യം 42 സീറ്റുകളില്‍ ജയിച്ചിരുന്നു. ഇതും ബിജെപിക്ക് കേന്ദ്രഭരണം പിടിക്കാന്‍ ഏറെ സഹായകമായി. എന്നാല്‍ ഇത്തവണ അത്രയും സീറ്റ് കിട്ടില്ലെന്ന് അത്തേവാല പറയുന്നു.

കര്‍ണാടകയില്‍ വന്‍ ട്വിസ്റ്റ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും? ജെഡിഎസ് സഖ്യംവിടും, ഉപതിരഞ്ഞെടുപ്പിന്കര്‍ണാടകയില്‍ വന്‍ ട്വിസ്റ്റ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും? ജെഡിഎസ് സഖ്യംവിടും, ഉപതിരഞ്ഞെടുപ്പിന്

ഇത്തവണ ബംഗാളിലും ഒഡീഷയിലും ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടുമെന്ന് അത്തേവാല പറയുന്നു. അതുകൊണ്ടുതന്നെ ബിജെപിക്ക ഭരണം നഷ്ടപ്പെടില്ല. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും. ബംഗാളില്‍ 42 മണ്ഡലങ്ങളും ഒഡീഷയില്‍ 21 മണ്ഡലങ്ങളുമാണുള്ളത്. യുപിയിലും മഹാരാഷ്ട്രയിലും സംഭവിക്കുന്ന നഷ്ടം ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് നികത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അത്തേവാല പറയുന്നു.

English summary
BJP will lost seats in Maharashtra, Uttar Pradesh: Union Minister Athawale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X