കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപി കുതിക്കും, 18 സീറ്റില്‍ ഭരണവിരുദ്ധവികാരമില്ല, ട്രെന്‍ഡ് അട്ടിമറിക്കും

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി തിരിച്ചുവരവിന്റെ പാതിയിലെന്ന് സൂചന. നിയസഭാ തിരഞ്ഞെടുപ്പിലെ ട്രെന്‍ഡ് ചരിത്രത്തില്‍ ആദ്യമായി ആവര്‍ത്തിക്കില്ലെന്നാണ് മണ്ഡലങ്ങളില്‍ നിന്നുള്ള വിലയിരുത്തല്‍. ഇത്തവണ മധ്യപ്രദേശില്‍ റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയത് മോദി സര്‍ക്കാരിനുള്ള നേട്ടമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. അതേസമയം ചില പിഴവുകള്‍ ബിജെപി വരുത്തിയിട്ടുണ്ടെന്നും വോട്ടര്‍മാര്‍ സൂചിപ്പിക്കുന്നു.

ഇത്തവണ ബിജെപിക്ക് 2014ല്‍ ലഭിച്ച നേട്ടം ഉണ്ടാവില്ലെന്നാണ് ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. എങ്കിലും നിയസഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നില പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്ത പല മണ്ഡലങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം തന്നെ നില്‍ക്കുമെന്നാണ് വ്യക്തമാകുന്നത്. പല മണ്ഡലങ്ങളിലും ചെറിയ വോട്ട് വ്യത്യാസത്തിനാണ് കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നത്.

മധ്യപ്രദേശില്‍ മുന്‍തൂക്കം

മധ്യപ്രദേശില്‍ മുന്‍തൂക്കം

മധ്യപ്രദേശില്‍ ഇതുവരെയുള്ള കണക്കുകള്‍ എടുത്താല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ച പാര്‍ട്ടികള്‍ ലോക്‌സഭയിലും വമ്പന്‍ ജയം നേടിയതായി വ്യക്തമാകുന്നുണ്ട്. എന്നാല്‍ ഇത്തവണ ആ ചരിത്രം തെറ്റുമെന്ന് വ്യക്തമാണ്. ബിജെപി ഗ്രാമീണ മേഖലയിലെ കുറച്ച് സീറ്റുകളില്‍ അടക്കം കാര്യമായ മുന്നേറ്റം നടത്തും. എന്നാല്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണ രണ്ട് സീറ്റുകളാണ് നേടിയത്. അതേപോലുള്ള തകര്‍ച്ച ഇത്തവണ ഉണ്ടാകിലെന്നാണ് വിലയിരുത്തല്‍.

10 സീറ്റുകള്‍

10 സീറ്റുകള്‍

10 സംവരണ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളാണ് ആദ്യ ബിജെപി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി കൊണ്ടുള്ള പ്രചാരണ രീതിയായിരുന്നു ഇത്. ജനറല്‍ കാറ്റഗറി സീറ്റുകളേക്കാള്‍ വമ്പന്‍ ഭൂരിപക്ഷം 2014ല്‍ നേടിയത് ഈ മണ്ഡലങ്ങളിലാണ്. ഇത്തവണ ഉജ്ജയിന്‍ പിടിക്കുകയാണ് പ്രധാന ലക്ഷ്യം. ഇത് സംവരണ മണ്ഡലമാണ്. അതോടൊപ്പം ഹിന്ദു ഭൂരിപക്ഷ മണ്ഡലം കൂടിയാണ് ഇത്.

എന്തുകൊണ്ട് ഉജ്ജയിന്‍

എന്തുകൊണ്ട് ഉജ്ജയിന്‍

ക്ഷേത്ര നഗരിയായിട്ടാണ് ഉജ്ജയിന്‍ അറിയപ്പെടുന്നത്. ഭഗവാന്‍ ശിവന്റെ മണ്ണാണ് ഇതെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇവിടെ കൂടുതലും എസ്‌സി വിഭാഗമാണ് ഉള്ളത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ ചിന്താമണി മാളവ്യ കോണ്‍ഗ്രസിന്റെ പ്രേംചന്ദ് ഗുഡ്ഡുവിനെ മൂന്ന് ലക്ഷം വോട്ടിനാണ് പരാജയപ്പെടുത്തിയത്. ജാതിസമവാക്യം ചേര്‍ത്തുള്ള ബിജെപിയുടെ രാഷ്ട്രീയവും, ഒപ്പം മോദി തരംഗവും ശക്തമായ മണ്ഡലമായിരുന്നു ഉജ്ജയിനില്‍. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ തട്ടകമാണ് ഇത്.

ബിജെപിക്ക് പിഴച്ചതെവിടെ?

ബിജെപിക്ക് പിഴച്ചതെവിടെ?

ബിജെപിക്ക് ഇത്രയൊക്കെ നേട്ടമുണ്ടെങ്കിലും ഉജ്ജയിനില്‍ വലിയ പിഴവ് സംഭവിച്ചിരിക്കുകയാണ്. ചിന്താമണി മാളവ്യയെ ഒഴിവാക്കി അനില്‍ ഫിറോജിയയെ പകരം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുകയാണ് അമിത് ഷാ. ഇത് വലിയ അബദ്ധമായെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തരാനയില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു ഫിറോജിയ. എന്നാല്‍ 2200 വോട്ടിനായിരുന്നു തോല്‍വി. ഇത്തവണ മോദി പ്രഭാവത്തില്‍ ഫിറോജിയ എളുപ്പത്തില്‍ വിജയിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത് സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ട്.

18 സീറ്റുകളില്‍ മേധാവിത്വം

18 സീറ്റുകളില്‍ മേധാവിത്വം

ബിജെപിക്ക് 18 സീറ്റുകളില്‍ മേധാവിത്വമുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ബിജെപി സംസ്ഥാന സമിതിയും ഇതേ അഭിപ്രായമാണ് പറയുന്നത്. എന്നാല്‍ ഉജ്ജയിന്‍ കൈവിടുമെന്നാണ് പറയുന്നത്. മണ്ഡലത്തില്‍ 15 ലക്ഷം വോട്ടര്‍മാരുണ്ട്. ഇതില്‍ മൂന്ന് ലക്ഷം വോട്ടര്‍മാര്‍ ബലായ് വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ മാളവ്യയുടെ ശക്തമായ വോട്ടുബാങ്കാണ്. ചിന്താമണി മാളവ്യ മാറിയതോടെ ഇത് ഭിന്നിക്കും. പിന്നെയുള്ളത് രണ്ടര ലക്ഷം രവിദാസ് വിഭാഗത്തിന്റെ വോട്ടുകളാണ്. ഇത് കോണ്‍ഗ്രസ് ഉറപ്പിക്കുന്നുണ്ട്.

കോണ്‍ഗ്രസിനും നേട്ടം

കോണ്‍ഗ്രസിനും നേട്ടം

കോണ്‍ഗ്രസും ഇത്തവണ കുറച്ച് നേട്ടമുണ്ടാക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. മുന്‍ മന്ത്രി ബാബുലാല്‍ മാളവ്യയെ മുന്നില്‍ നിര്‍ത്തിയുള്ള മത്സരത്തിലൂടെ ഉജ്ജയിന്‍ കോണ്‍ഗ്രസ് പിടിക്കും. ഇതിന് പുറമേ മാളവ്യ വിഭാഗത്തിനെതിരെയുള്ള ഫിറോജിയയുടെ നിലപാടും അദ്ദേഹത്തിന് തിരിച്ചടിയാവും. അതേസമയം മോദി ഫാക്ടര്‍ ശക്തമായി തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നുണ്ട്. വോട്ടര്‍മാര്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്കല്ല, മറിച്ച് നരേന്ദ്ര മോദിയുടെ ഭരണത്തിനാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവരാജ് സിംഗ് ചൗഹാന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെ ശക്തമായ വികാരം സംസ്ഥാനത്തുണ്ടായിരുന്നു.

ബിജെപിക്കുള്ള നേട്ടങ്ങള്‍

ബിജെപിക്കുള്ള നേട്ടങ്ങള്‍

ഭൂരിഭാഗം വോട്ടര്‍മാര്‍ക്കും വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ലഭിച്ചെന്നാണ് വ്യക്തമാക്കുന്നത്. ഇതിന് പുറമേ ടോയ്‌ലറ്റുകള്‍ നിര്‍മിച്ചതും വലിയ നേട്ടമാണ്. പുല്‍വാമയും വലിയ നേട്ടമായി കാണുന്നവരുണ്ട്. ഉജ്ജയിനില്‍ കോണ്‍ഗ്രസിന്റെ വായ്പ എഴുതി തള്ളല്‍ പദ്ധതിയും, ന്യായ് പദ്ധതിയും ജനപ്രിയമാണ്. രാഹുല്‍ ഗാന്ധിക്കും സ്വാധീനമേറുന്നുണ്ട്. അതിന് പുറമേ മറ്റ് എട്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് സാധ്യതയുണ്ട്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി നിലയ്ക്കുന്നത് ഒരു പ്രശ്‌നമേ ആയിരുന്നില്ല. എന്നാല്‍ കമല്‍നാഥ് സര്‍ക്കാര്‍ വന്നതോടെ വൈദ്യുതി ക്ഷാമം രൂക്ഷമായെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

നൂറിലധികം സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടന്നിട്ടുണ്ട്, ബിജെപിക്ക് ചരിത്രം അറിയില്ലെന്ന് അമരീന്ദര്‍നൂറിലധികം സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടന്നിട്ടുണ്ട്, ബിജെപിക്ക് ചരിത്രം അറിയില്ലെന്ന് അമരീന്ദര്‍

English summary
bjp will make and comeback in madhya pradesh congress have concerns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X