2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപിയ്ക്ക് തിരിച്ചടി!! കെജ്രിവാളിന്‍റെ വാദം!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രവചനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി 215 ലധികം സീറ്റരുകളില്‍ വിജയിക്കില്ലെന്നാണ് കെജ്രിവാളിന്റെ അവകാശവാദം. കുറച്ച് ദിവസങ്ങള്‍ക്കിടെ താൻ നിരവധി പേരുമായി കൂടിക്കാഴ്ച നടത്തിയെന്നും 215ലധികം സീറ്റുകളിൽ‍ വിജയിക്കില്ലെന്നാണ് അവരെല്ലാം ചൂണ്ടിക്കാണിക്കുന്നത് കെജ്രിവാൾ പറയുന്നു.

തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നം. രാജ്യത്തെ യുവാക്കൾക്ക് തങ്ങളുടെ ഭാവിയെച്ചൊല്ലി ആശങ്കയാണുള്ളത്. രാജ്യത്തെ മധ്യവര്‍ഗ്ഗക്കാര്‍ ബിജെപിയുടെ മായിക വലയത്തില്‍ നിന്ന് പുറത്തുവന്നുവെന്നും കെജ്രിവാൾ അവകാശപ്പെടുന്നു. ട്വിറ്ററിലാണ് ദില്ലി മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്യസഭയിലെ ‍പ്രസംഗത്തില്‍ അമിത് ഷാ കോൺഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മയെയക്കുറിച്ചുള്ള കോൺഗ്രസിന്റെ പ്രസ്താവനകളാണ് പാർട്ടിയെ ചൊടിപ്പിച്ചത്. തൊഴിലില്ലായ്മയേക്കാൾ മികച്ചത് തൊഴിലാളിയാവുന്നതോ പക്കോഡ വിൽക്കുന്നതോ ആണെന്നും ഇതിൽ നാണക്കേടൊന്നുമില്ലെന്നും അമിത് ഷാ സഭയില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തുു.

 215 സീറ്റിൽ അധികം ലഭിക്കില്ല!!

215 സീറ്റിൽ അധികം ലഭിക്കില്ല!!

അടുത്ത കുറച്ച് ദിവസങ്ങള്‍ക്കിടെ നിരവധി പേരെ കണ്ടുവെന്നും എല്ലാവരുടേയും കണക്കുകൂട്ടല്‍ ലോക്സഭാ തിരഞ്ഞെടുപ്പിൽ 215ലധികം സീറ്റുകളിൽ‍ വിജയിക്കില്ലെന്നാണെന്നും കെജ്രിവാൾ പറയുന്നു. തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നം. രാജ്യത്തെ യുവാക്കൾക്ക് തങ്ങളുടെ ഭാവിയെച്ചൊല്ലി ആശങ്കയാണുള്ളത്. രാജ്യത്തെ മധ്യവര്‍ഗ്ഗക്കാര്‍ ബിജെപിയുടെ മായിക വലയത്തില്‍ നിന്ന് പുറത്തുവന്നുവെന്നും കെജ്രിവാൾ അവകാശപ്പെടുന്നു. ട്വിറ്ററിലാണ് ദില്ലി മുഖ്യമന്ത്രിയുടെ പ്രതികരണം.

വിജയം ബിജെപിയ്ക്കൊപ്പം തന്നെ!!

വിജയം ബിജെപിയ്ക്കൊപ്പം തന്നെ!!

2014 ലേക്കാൾ അധികം സീറ്റുകൾ ബിജെപി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ ഒരു അഭിമുഖത്തിൽ‍ അവകാശപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഹിന്ദുസ്ഥാൻ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ബിജെപിയുടെ വിജയപ്രതീക്ഷകളെക്കുറിച്ച് പ്രതികരിച്ചത്.

 ഇന്ത്യയിൽ വേരുറപ്പിക്കുമെന്ന്

ഇന്ത്യയിൽ വേരുറപ്പിക്കുമെന്ന്


2014 മുതൽ ബിജെപി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച് വരികയാണ്. ഒഡിഷയിൽ പാർ‍ട്ടിയ്ക്ക് പ്രാദേശിക തിരഞ്ഞെടുപ്പിൽ ശോഭിക്കാൻ കഴിഞ്ഞുവെന്നും പശ്ചിമ ബംഗാളിലെ ചില വാര്‍ഡുകളിൽ അധികാരത്തിലെത്താൻ കഴിഞ്ഞുവെന്നും അമിത് ഹിന്ദുസ്ഥാൻ ടൈംസിന് നല്‍കിയ അഭിമുഖത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിലും തെലങ്കാനയിലും ആധിപത്യമുറപ്പിക്കുന്നതിനൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെല്ലാം വഴിയെ സ്വന്തമാക്കുമെന്നും ഷാ അവകാശപ്പെട്ടിരുന്നു.

 പ്രതിപക്ഷം അധികാരത്തിലെത്തില്ല!!

പ്രതിപക്ഷം അധികാരത്തിലെത്തില്ല!!

2019ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ രാജ്യത്ത് അധികാരത്തിലെത്താനുള്ള സാധ്യതകളെല്ലാം അമിത് ഷാ തള്ളിക്കളയുന്നു. ബിജെപി സ്വാഭാവികമായി വളര്‍ച്ച പ്രാപിക്കുമെന്നും ഓരോ സംസ്ഥാനത്തും പാർട്ടി പോരാട്ടം തുടരുമെന്നും 2014ല്‍ ബിജെപി ആറ് സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തി. 2019ലെ തിരഞ്ഞ‍െടുപ്പിൽ 22 സംസ്ഥാനങ്ങളിൽ കൂടി അധികാരത്തിലേറുമെന്ന ആത്മവിശ്വാസവും അമിത് ഷാ പുലർത്തുന്നുണ്ട്.
‌ജനാധിപത്യത്തിന്റെ പ്രതിപക്ഷം അനിവാര്യമാണെങ്കില്‍ അത് ബിജെപിയുടെ ഉത്തരവാദിത്തമല്ലെന്നും ഷാ പറയുന്നു.

ഗ്രാമീണര്‍ പാർട്ടിയെ കയ്യൊഴിയുന്നു

ഗ്രാമീണര്‍ പാർട്ടിയെ കയ്യൊഴിയുന്നു

ഗുജറാത്ത് നിയമസഭാ തിരഞ്ഞ‍െടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ഗ്രാമീണർ ബിജെപിയെ കയ്യൊഴിയുകയാണെന്ന് ബിജെപിയുടെ സഖ്യമായ ശിവസേന അവകാശപ്പെട്ടിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം പാർട്ടിക്കുള്ള അറിയിപ്പാണെന്നും ഗ്രാമീണർ‍ ബിജെപിയിൽ നിന്ന് അകന്നുപോകുന്നുവെന്നതിന്റെ തെളിവാണ് ഇതെന്നും ശിവസേന തിങ്കളാഴ്ച ചൂണ്ടിക്കാണിച്ചിരുന്നു.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ‍

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ‍


പഴയ പദ്ധതികള്‍ തന്നെയാണ് പുതിയതെന്നവണ്ണം കേന്ദ്രധനമന്ത്രി അരുണ്‍‍ ജെയ്റ്റ്ലി ബജറ്റിൽ അവതരിപ്പിച്ചതെന്നും ശിവസേന മുഖപത്രമായ സാംനയിൽ ആരോപിച്ചിരുന്നു.

English summary
Delhi Chief Minister Arvind Kejriwal on Monday turned election predictor and claimed that the BJP would not win more than 215 seats in the 2019 General Elections.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്