കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനിടയിലും മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം; മുന്നില്‍ നദ്ദ; 10 കോടി കത്തുകള്‍

  • By News Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഒരു വര്‍ഷം തികയുകയാണ്. മെയ് മുപ്പതിനാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം. രാജ്യം കൊവിഡ് പ്രതിന്ധി നേരിടുകയും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വ്യത്യസ്തമായാണ് പാര്‍ട്ടി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

Recommended Video

cmsvideo
This is How BJP Plans to Celebrate First Anniversary of Modi Govt 2.0 | Oneindia Malayalam

എന്നാല്‍ രാജ്യം ഇത്രയും വലിയൊരു പ്രതിസന്ധി നേരിടുന്നതിനിടിയില്‍ പാര്‍ട്ടി ഇത്ര വിപുലമായി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതെനെതിരേയും വലിയ വിമര്‍ശങ്ങള്‍ ഉയരുന്നുണ്ട്.

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കുത്തനെ ഇയരുന്നു; 6535 പുതിയ കേസുകള്‍; 15 ദിവസത്തില്‍ സംഭവിച്ചത്?ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കുത്തനെ ഇയരുന്നു; 6535 പുതിയ കേസുകള്‍; 15 ദിവസത്തില്‍ സംഭവിച്ചത്?

 10 കോടി കത്തുകള്‍

10 കോടി കത്തുകള്‍

രാജ്യത്തെ 10 കോടിയോളം ഭവനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെഴുതിയ കത്തുകള്‍ എത്തിക്കുകയെന്നതാണ് പ്രാഥമിക പദ്ധതി. ബൂത്ത്തല പ്രവര്‍ത്തകരാണ് ഇത് എത്തിക്കുക. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ കത്തുകള്‍ നേരിട്ട് വിതരണം ചെയ്യില്ല. പകരം ഇലക്ടോണിക്/ സാമൂഹിക മാധ്യമങ്ങള്‍ മുഖേനയായിരിക്കും കത്തുകള്‍ വിതരണം ചെയ്യുന്നത്.

വെര്‍ച്വല്‍ റാലി

വെര്‍ച്വല്‍ റാലി

ആഘോഷപരിപാടികളുടെ ഭാഗമായി വെര്‍ച്വല്‍ റാലി സംഘടിപ്പിക്കാനും തിരുമാനമുണ്ടെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം വ്യക്തമാക്കി. ഇതോടനുബന്ധിച്ച് രാജ്യത്തുടനളം 1000 ഓണ്‍ലൈന്‍ സംവാദങ്ങള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ആദ്യമായല്ല ജനങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ പാര്‍ട്ടി വെര്‍ച്വല്‍ ലോകത്തെ ആശ്രയിക്കുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ ഇത് വര്‍ധിപ്പിക്കുകയാണെന്നും പ്രവര്‍ത്തകന്‍ വ്യക്തമാക്കി.

 ആത്മനിര്‍ഭര്‍ ഭാരത്

ആത്മനിര്‍ഭര്‍ ഭാരത്

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിലൂന്നിയായിരിക്കും വെര്‍ച്വല്‍ സംവാദങ്ങള്‍ നടക്കുന്നത്. ഒപ്പം കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം സ്വീകരിച്ച നടപടികള്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച് 20 ലക്ഷം കോടിരൂപയുടെ സാമ്പത്തിക പാക്കേജ് എന്നിവയെല്ലാം ഭരണ നേട്ടങ്ങളായി ഒന്നാം വാര്‍ഷികാഘോഷ വേളയില്‍ ബിജെപി ഉയര്‍ത്തും.

 ഫേസ്ബുക്ക് ലൈവ്

ഫേസ്ബുക്ക് ലൈവ്

ഇതിന് പുറമേ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ ഫേസ്ബുക്ക് ലൈവിലൂടെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത്‌കൊണ്ട് വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും. 2014 ല്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷ്ത്തിലായിരുന്നു 2019 മെയ് നാലിന് രണ്ടാം മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ രണ്ടാമതും അധികാരത്തിലെത്തുന്നത്. ലോക്‌സഭയില്‍ 272 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടതെങ്കില്‍ 303 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി അധികാരത്തില്‍ എത്തിയത്.

 പുതിയ നേതൃത്വം

പുതിയ നേതൃത്വം

ജെപി നദ്ദ ബിജെപി അധ്യക്ഷനായി ചുമതലയേറ്റ് നാല് മാസം പിന്നിടുമ്പോള്‍ നദ്ദയുടെ നേതൃത്വത്തില്‍ പുതിയ നേതൃനിരയെ തെരഞ്ഞെടുക്കുന്നതിനുള്ള സജീവ ചര്‍ച്ചകളും നടക്കുന്നു. മെയ് മാസം അവസാനത്തോടെ പുതിയ നേതൃനിര ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തികൊണ്ട് കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ നേതൃനിര ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

 തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്

പുതുമുഖങ്ങളേയും ടീമിലേക്ക് ബിജെപി പരിചയപ്പെടുത്തും. ഒപ്പം നിലവിലുള്ള ചില മുതിര്‍ന്ന നേതാക്കളുടെ ഉത്തരവാദിത്തം പുനക്രീമകരിക്കാനും സാധ്യതയുണ്ട്.പാര്‍ട്ടിക്ക് മുന്നില്‍ ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് കൂടിയുണ്ട്. ഇവിടെ പുതിയ നേതൃനിരയെ കളത്തിലിറക്കി കളിക്കാനാണ് തീരുമാനം.

 മുതിര്‍ന്ന നേതാക്കള്‍

മുതിര്‍ന്ന നേതാക്കള്‍

പുതിയ ടീമില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രത്യേകം പരിഗണനയും ചുമതലയും നല്‍കാനാണ് സാധ്യത. ഒപ്പം രാജസ്ഥാന്‍, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, ജാര്‍ഖഢ്, ദില്ലി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്‍ നേതാക്കള്‍ക്കും പുതിയ നേതൃത്വത്തില്‍ ചുമതലകള്‍ നല്‍കിയേക്കാം.

English summary
BJP Will Organise the Celebration of its First Year in Office on May 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X