കേരള നിയമ സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അപ്രതീക്ഷിത വിജയം നേടുമെന്ന് യെഡിയൂരപ്പ
മംഗലാപുരം: കേരള നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അപ്രതീക്ഷിത വിജയം നേടുമെന്ന് ബി.ജെ.പി കര്‍ണാടക പ്രസിഡന്റ് ബി.എസ് യെഡിയൂരപ്പ. 10 മുതല്‍ 15 സീറ്റുകള്‍ വരെ ബി.ജെ.പിയ്ക്ക് ലഭിക്കുമെന്നാണ് യെഡിയൂരപ്പയുടെ പ്രവചനം.ദക്ഷിണ കന്നഡ ജില്ലയിലെ ബന്ദ്വാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകായിയിരുന്നു അദ്ദേഹം.വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെയുളളവര്‍ പ്രസ്താവിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ക്ക് പ്രതീക്ഷയേകി അയല്‍സംസ്ഥാനത്ത് പാര്‍ട്ടിയുടെ അമരക്കാരനായ യെഡിയൂരപ്പയുടെ പ്രസ്താവന.ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കമുളളവര്‍ മത്സര രംഗത്തുളളതും പ്രതീക്ഷ നല്‍കുന്നുണ്ട്.
ദക്ഷിണേന്ത്യയില്‍ ബി.ജെ.പി യ്ക്ക് മേല്‍വിലാസമുണ്ടാക്കി കൊടുത്ത യെഡിയൂരപ്പ രണ്ടാംതവണയാണ് പാര്‍ട്ടി നേതൃസ്ഥാനത്തെത്തുന്നത്.ശിവമോഗയില്‍ നിന്നുളള ലോകസഭാംഗമായ അദ്ദേഹം നിലവില്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റുമാണ് .2008 മെയ് 30 മുതല്‍ 2011 ജൂലായ് വരെ മുഖ്യമന്ത്രി പദത്തിലിരുന്ന യെഡിയൂരപ്പ ഭൂമി അഴിമതികേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരുന്നു.തുടര്‍ന്ന് എം.എല്‍.എ സ്ഥാനം രാജിവെച്ച് കര്‍ണാടക ജനതാപാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപവത്ക്കരിക്കുകയും ചെയ്തു.

കഴിഞ്ഞ കര്‍ണാടക നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി യ്‌ക്കേററ തിരിച്ചടിയാണ് യെഡിയൂരപ്പയെ വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തിച്ചത്.ലോക സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര നേതൃത്വം യെഡിയൂരപ്പയുടെ പാര്‍ട്ടിയെ ബി.ജെ.പി യില്‍ ലയിപ്പിക്കുകയായിരുന്നു. ഭൂമി അഴിമതിക്കേസില്‍ യെഡിയൂരപ്പയെ കുറ്റവിചാരണ ചെയ്യാനുളള അനുമതി കര്‍ണാടക ഹൈക്കോടതി ഇതിനിടെ റദ്ദാക്കിയിരുന്നു
2018 ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി യെ വീണ്ടും അധികാരത്തിലെത്തിക്കുയയാണ് യെഡിയൂരപ്പയുടെ ലക്ഷ്യം.തിരഞ്ഞെടുപ്പില്‍ 150 ല്‍ അധികം സീറ്റുകള്‍ വരെ നേടാന്‍ കഴിയുമെന്നാണ് യെഡിയൂരപ്പ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications