കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റായ്ബറേലിയും കോണ്‍ഗ്രസിനെ കൈവിടും, സോണിയയെ പൂട്ടാന്‍ സ്മൃതി ഇറാനി, ഞെട്ടിച്ച് ബിജെപി!!

Google Oneindia Malayalam News

ദില്ലി: അമേഠിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിന്റെ റായ്ബറേലി കൂടി പിടിച്ചെടുക്കാന്‍ ബിജെപി. അടുത്ത മൂന്ന് വര്‍ഷത്തേക്ക് വന്‍ സംഘം തന്നെ ഇവിടെ പ്രചാരണത്തിനുണ്ടാവും. സോണിയാ ഗാന്ധി പ്രതിപക്ഷ നിരയിലേക്ക് ശക്തമായി തിരിച്ചെത്തിയ അവസരത്തിലാണ് ബിജെപി സര്‍വ സന്നാഹവുമായി മറുപടി നല്‍കാനൊരുങ്ങുന്നത്. കേന്ദ്ര മന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും അണിനിരത്തിയാണ് അമിത് ഷാ സോണിയാ ഗാന്ധിക്കെതിരെ നീങ്ങുന്നത്. 2024ല്‍ കോണ്‍ഗ്രസ് ഇവിടെ നിലം തൊടാതെ പരാജയപ്പെടുമെന്ന് വ്യക്തമാണ്.

റായ്ബറേലി കൈവിടും

റായ്ബറേലി കൈവിടും

ബിജെപി ജനങ്ങള്‍ക്കിടയിലേക്ക് ഉപമുഖ്യമന്ത്രി അടക്കമുള്ളവരെയാണ് എത്തിക്കുന്നത്. റായ്ബറേലിയില്‍ ഈ നീക്കത്തിലൂടെ വലിയ സ്വാധീനമാണ് ബിജെപി ലക്ഷ്യമിടുന്നത്. സീനിയര്‍ നേതാക്കള്‍, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ അടുത്ത മാസങ്ങളിലായെത്തും. ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തനം എന്ന തന്ത്രമാണ് ബിജെപിക്കുള്ളത്. റായ്ബറേലി ഉറപ്പായും പിടിച്ചിരിക്കുമെന്ന് യുപിയിലെ ബിജെപി ഉപാധ്യക്ഷന്‍ വിജയ് പഥക് പറഞ്ഞു. തോറ്റ സീറ്റുകളില്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രാധാന്യം നല്‍കുന്നതാണ് ബിജെപിയുടെ രീതി. അതാണ് റായ്ബറേലിയിലും നടപ്പാവുന്നത്.

സ്മൃതി ഇറാനി തന്നെ

സ്മൃതി ഇറാനി തന്നെ

അമേഠി പിടിക്കാന്‍ ബിജെപി ഇറക്കിയത് സ്മൃതി ഇറാനിയെയായിരുന്നു. അവരെ തന്നെയാണ് റായ്ബറേലിയിലും ഇറക്കുന്നത്. തുടര്‍ച്ചയായി അവര്‍ റായ്ബറേലിയില്‍ എത്തുന്നുണ്ട്. രണ്ടിടത്ത് അവര്‍ മത്സരിക്കാനുള്ള സാധ്യതയും വര്‍ധിക്കുന്നു. യുപി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മയ്ക്കാണ് റായ്ബറേലിയുടെ ചുമതല. നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും നേട്ടങ്ങളാണ് ഇവിടെ ആദ്യം പ്രചാരണത്തിനിറക്കുന്നത്. എത്രത്തോളം ഈ മണ്ഡലത്തിന് ബിജെപി പ്രാധാന്യം നല്‍കുന്നു എന്ന് കേന്ദ്ര മന്ത്രി തന്നെ വരുന്നതിലൂടെ വ്യക്തമാക്കുകയാണ്.

അമേഠി പിടിച്ചത് ഇങ്ങനെ

അമേഠി പിടിച്ചത് ഇങ്ങനെ

അമേഠിയില്‍ ബിജെപി നരേന്ദ്ര മോദി പ്രഭാവത്തിലും 2014ല്‍ ബിജെപി തോറ്റ മണ്ഡലമാണ്. സ്മൃതി ഇറാനി തന്നെയായിരുന്നു രാഹുലിനെതിരെ അന്നും മത്സരിച്ചത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി. ഇതൊരു സൂചനയായിരുന്നു. രണ്ട് വര്‍ഷം ഈ മണ്ഡലത്തില്‍ നിര്‍ത്താതെ പ്രവര്‍ത്തിച്ച സ്മൃതി ഇറാനി വിജയം കോണ്‍ഗ്രസില്‍ നിന്ന് തട്ടിയെടുത്തു. 55120 വോട്ടിനായിരുന്നു തോല്‍വി. 2014 മുതല്‍ ഈ മണ്ഡലത്തില്‍ സ്മൃതി സജീവമായിരുന്നു. എന്നാല്‍ രാഹുല്‍ ഇവിടേക്ക് അധികം വരാറില്ലായിരുന്നു.

സോണിയ ഭയക്കണം

സോണിയ ഭയക്കണം

സോണിയ ഭയപ്പെടേണ്ട സാഹചര്യം റായ്ബറേലിയിലുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോണിയയുടെ ഭൂരിപക്ഷം നന്നായി കുറഞ്ഞിരുന്നു. ഇത് രാഷ്ട്രീയ സാഹചര്യം മാറുന്നതിന്റെ സൂചനയാണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെയുള്ള എല്ലാ സീറ്റുകളും ബിജെപി തൂത്തുവാരും. ബൂത്ത് തലത്തില്‍ ശക്തമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. റായ്ബറേലിയില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍സി ദിനേഷ് സിംഗ് വന്നതോടെയാണ് ബിജെപി ഇവിടെ പ്രവര്‍ത്തനം ശക്തമാക്കിയത്. ഇവിടെ വിമത ശല്യവും കോണ്‍ഗ്രസിനുണ്ട്.

രാഹുലിനെ പോലെയല്ല

രാഹുലിനെ പോലെയല്ല

രാഹുല്‍ ഗാന്ധി അമേഠിയെ പലപ്പോഴും ഗൗനിക്കാതിരുന്നപ്പോഴാണ് വോട്ടര്‍മാര്‍ അദ്ദേഹത്തെ കൈവിട്ടത്. എന്നാല്‍ റായ്ബറേലി അങ്ങനെയല്ല. സോണിയ ഇവിടെ സ്ഥിരം സന്ദര്‍ശകയാണ്. മണ്ഡലത്തില്‍ എന്തൊക്കെ വികസനം വന്നിട്ടുണ്ടോ അതെല്ലാം ഗാന്ധി കുടുംബത്തിന്റെ സംഭാവനയാണ്. പക്ഷേ സോണിയയുടെ ആരോഗ്യ നില വളരെ മോശമാണ്. അവര്‍ക്ക് ഇപ്പോള്‍ പഴയ പോലെ മണ്ഡലത്തില്‍ സജീവമാകാന്‍ സാധിക്കുന്നില്ല. ഇത് ബിജെപിക്ക് കൂടുതല്‍ സൗകര്യമായിരിക്കുകയാണ്. മണ്ഡലത്തില്‍ ആവശ്യമായ കാര്യങ്ങള്‍ സോണിയ പ്രവര്‍ത്തകരിലൂടെ എത്തിക്കുന്നുണ്ട്.

കോണ്‍ഗ്രസ് പിന്നോട്ടില്ല

കോണ്‍ഗ്രസ് പിന്നോട്ടില്ല

കോണ്‍ഗ്രസ് മണ്ഡലം കൈവിടുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രിയങ്കാ ഗാന്ധി തന്നെ മണ്ഡലത്തില്‍ ചര്‍ച്ചകള്‍ക്കായി ഇറങ്ങിയിരിക്കുകയാണ്. ഇടഞ്ഞ് നില്‍ക്കുന്ന അതിഥി സിംഗിനെയും മറ്റ് പ്രവര്‍ത്തകരെയും പ്രിയങ്ക വൈകാതെ കാണും. ഇവരുമായി ഫോണ്‍ വഴി പ്രിയങ്ക സംസാരിച്ച് കഴിഞ്ഞു. റായ്ബറേലിയിലെ എല്ലാ നിയമസഭാ സീറ്റും ഇത്തവണ പിടിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ രണ്ടാഴ്ച്ചയോളം പ്രിയങ്ക ക്യാമ്പ് ചെയ്യും. അദിതിക്ക് ടിക്കറ്റ് നല്‍കി പ്രശ്‌നം പരിഹരിച്ചേക്കും.

പതിനെട്ടാം അടവ്

പതിനെട്ടാം അടവ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ പ്രിയങ്ക കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കും. 2024ല്‍ സോണിയാ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി ഈ മണ്ഡലം ഏറ്റെടുക്കും. സോണിയ ഇനി മത്സരിക്കില്ലെന്ന് ഉറപ്പാണ്. അതോടെ പ്രിയങ്ക ഈ മണ്ഡലം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതയാവും. അതെല്ലങ്കില്‍ അമേഠിയില്‍ നിന്ന് രാഹുല്‍ റായ്ബറേലിയിലേക്ക് മാറണമെന്നും ആവശ്യമുണ്ട്. പക്ഷേ അമേഠി കൈവിടാന്‍ രാഹുലിന് താല്‍പര്യമില്ല. ഇത്തവണ തിരിച്ചുപിടിക്കാന്‍ മണ്ഡലത്തില്‍ ധാരാളം ക്ഷേമ പ്രവര്‍ത്തനങ്ങളാണ് രാഹുല്‍ ചെയ്യുന്നത്.

English summary
bjp will soon taste the victory in rae bareli, prepration starts with smriti irani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X