കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷത്തില്‍..... വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ എത്തും

Google Oneindia Malayalam News

ബംഗളൂരു: കുമാരസ്വാമി സര്‍ക്കാര്‍ വീണതോടെ ബിജെപി കര്‍ണാടകത്തില്‍ പുതിയ നീക്കങ്ങള്‍ ആരംഭിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ വലിയ ആഘോഷത്തിലാണ്. അതേസമയം പാര്‍ട്ടി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കുമെന്നാണ് സൂചന. ഇനി യെദ്യൂരപ്പയുടെ നീക്കങ്ങള്‍ക്കായി കര്‍ണാടക കാത്തിരിക്കുകയാണ്. വിമത എംഎല്‍എമാര്‍ നാളെ സംസ്ഥാനത്തെത്തും. ഇവര്‍ ബിജെപിക്കൊപ്പം ചേര്‍ന്നേക്കാം. അങ്ങനെ വന്നാല്‍ യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തും. ബിജെപി എംഎല്‍എമാരുടെ യോഗം അടുത്ത ദിവസം തന്നെ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

1

ബിജെപി യോഗത്തിലാണ് അടുത്ത നീക്കങ്ങള്‍ എന്തൊക്കെയാണെന്ന് ചര്‍ച്ച ചെയ്യുക. ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം യെദ്യൂരപ്പ ഉന്നയിക്കുമെന്നാണ് സൂചന. ഭരണഘടനയെ അട്ടിമറിച്ച് ഭരണം നിലനിര്‍ത്താനായിരുന്നു കോണ്‍ഗ്രസ് സഖ്യത്തിന്റെ തീരുമാനം. എന്നാല്‍ സ്വന്തം കര്‍മഫലങ്ങള്‍ കൊണ്ട് ആ സര്‍ക്കാര്‍ വീണിരിക്കുകയാണെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ പറഞ്ഞു. ഇന്ന് ജനാധിപത്യം വിജയിച്ചെന്നും അവര്‍ പറഞ്ഞു.

കര്‍ണാടകത്തിലെ ജനങ്ങള്‍ വിജയിച്ചെന്നായിരുന്നു ബിജെപി എംഎല്‍എ സിടി രവി ട്വീറ്റ് ചെയ്തത്. കര്‍ണാടകത്തെ മികച്ചതാക്കാമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തിലെ ജനങ്ങള്‍ 2018ല്‍ ബിജെപിക്ക് അനുകൂലമായിട്ടായിരുന്നു വിധി പറഞ്ഞത്. അത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ബിഎസ് യെദ്യൂരപ്പയുടെ കീഴില്‍ കര്‍ണാടക പുതിയ ഉയരങ്ങള്‍ കീഴടക്കമുമെന്നും യുവ നേതാവും എംപിയുമായ തേജസ്വി സൂര്യ പറഞ്ഞു.

കുമാരസ്വാമി ഗവര്‍ണറെ കാണാനുള്ള അനുമതി തേടിയിട്ടുണ്ട്. ഇത് രാജി സമര്‍പ്പിക്കാനാണെന്നാണ് സൂചന. ജനാധിപത്യത്തിന്റെ വിജയമാണ് സംഭവിച്ചിരിക്കുന്നതെന്ന് യെദ്യൂരപ്പ പറഞ്ഞു. കര്‍ഷകര്‍ക്ക് ഭാവിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥിരതയുള്ള സര്‍ക്കാരിന് വേണ്ടി രംഗത്തുണ്ടാവുമെന്ന് ജഗദീഷ് ഷെട്ടാറും വ്യക്തമാക്കി. അതേസമയം സ്പീക്കര്‍ വിമത എംഎല്‍എമാരുടെ രാജി സ്വീകരിച്ചാല്‍, അവര്‍ക്ക് ബിജെപി ചേരണോ എന്ന് തീരുമാനിക്കും. സര്‍ക്കാര്‍ ബിജെപി തന്നെ രൂപീകരിക്കുമെന്നും ഷെട്ടാര്‍ വ്യക്തമാക്കി.

കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെവീണു.... നാടകത്തിന് വിശ്വാസ വോട്ടില്‍ അന്ത്യം!!കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെവീണു.... നാടകത്തിന് വിശ്വാസ വോട്ടില്‍ അന്ത്യം!!

English summary
bjp will stake claim to form govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X