കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ചരിത്ര പതനം ആസന്നം; ബിവിപി 'ജെഡിഎസ്' ആകും!! കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവിന്

Google Oneindia Malayalam News

Recommended Video

cmsvideo
വീണ്ടും ബിജെപി പ്രമുഖൻ പാർട്ടി വിട്ടു | Oneindia Malayalam

ജയ്പൂര്‍: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് കണക്കാക്കുന്നത്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചനം. ബിജെപി 15 വര്‍ഷത്തിലധികമായി ഭരണത്തിലിരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ബിജെപി ഭരണത്തിനെതിരെ പൊതുവികാരം നിലനില്‍ക്കുന്നുണ്ട്.

കോണ്‍ഗ്രസിന് ഈ സാഹചര്യം പ്രതീക്ഷ നല്‍കുന്നു. അതിനിടെ ബിജെപിയിലുണ്ടായ ശക്തമായ അടിയൊഴുക്കിലും കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്. ബിജെപിയെ കാത്തിരിക്കുന്നത് ചരിത്ര പരാജയമാണെന്ന് ബിജെപി മുന്‍ നേതാവും ആര്‍എസ്എസിന്റെ പ്രധാന മുഖവുമായിരുന്ന ഗന്‍ശ്യാം തിവാരി പറയുന്നു. രാജസ്ഥാനിലെ ഉയര്‍ന്ന ജാതിക്കാരുടെ നേതാവാണ് ഇദ്ദേഹം. ബിജെപിയുടെ പരാജയം എന്തുകൊണ്ടാണെന്ന് വിശദമാക്കുകയാണ് അദ്ദേഹം....

 ഭാരത് വാഹിനി പാര്‍ട്ടി

ഭാരത് വാഹിനി പാര്‍ട്ടി

ബിജെപിയില്‍ നിന്ന് അടുത്തിടെയാണ് ഗന്‍ശ്യാം തിവാരി രാജിവച്ചത്. ഉയര്‍ന്ന ജാതിക്കാരുടെ ക്ഷേമത്തിന് വേണ്ടി അദ്ദേഹം ഭാരത് വാഹിനി പാര്‍ട്ടി (ബിവിപി) എന്ന കക്ഷി രൂപീകരിച്ചു. രാജസ്ഥാനിലെ എക്കാലത്തെയും ബിജെപിയുടെ വോട്ട് ബാങ്കായിരുന്നു ഉയര്‍ന്ന ജാതിക്കാന്‍. അവര്‍ ഇത്തവണ ഉടക്കിയത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും.

ചരിത്രപരമായ പതനം

ചരിത്രപരമായ പതനം

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് ചരിത്രപരമായ പതനമാണെന്ന് തിവാരി പറയുന്നു. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ ഉയര്‍ന്ന ജാതിക്കാരെ ബിജെപി വഞ്ചിച്ചുവെന്ന് തിവാരി കുറ്റപ്പെടുത്തുന്നു. മന്‍വേന്ദ്ര സിങ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒട്ടേറെ പ്രമുഖരായ നേതാക്കള്‍ ബിജെപിയില്‍ നിന്ന് രാജിവച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തില്‍ ഞെട്ടലുണ്ടാക്കിയാണ് പലരുടെയും രാജി.

 200 സീറ്റിലും മല്‍സരിക്കും

200 സീറ്റിലും മല്‍സരിക്കും

ഉയര്‍ന്ന ജാതിക്കാര്‍ ബിജെപിയില്‍ നിന്ന് അകലുന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കും. ബിവിപി 200 സീറ്റിലും മല്‍സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബിജെപി വോട്ടുകളില്‍ വിള്ളലുണ്ടാക്കുന്നതാണ് ബിവിപിയുടെ തീരുമാനം. കോണ്‍ഗ്രസിനും ബിജെപിക്കും ശേഷം ബിവിപി മൂന്നാം കക്ഷിയായി വളരുമെന്നാണ് നേതാക്കളുടെ വാദം.

 കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ

കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ

രാജസ്ഥാനില്‍ പുതിയ സര്‍ക്കാരുണ്ടാക്കുമ്പോള്‍ ബിവിപിയെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്ന് തിവാരി പറയുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജമായിരിക്കും നേരിടുക. കോണ്‍ഗ്രസിന് നേരിയ മുന്നേറ്റമുണ്ടാകും. എന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്നാണ് തിവാരി സൂചിപ്പിക്കുന്നത്.

ജെഡിഎസ് പോലെ

ജെഡിഎസ് പോലെ

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്കും കോണ്‍ഗ്രസിനും സാധിക്കില്ല. ബിവിപി പിന്തുണയ്ക്കുന്ന കക്ഷികളാകും സര്‍ക്കാര്‍ രൂപീകരിക്കുക. അതുകൊണ്ടുതന്നെ ബിവിപി നിര്‍ണായക ശക്തിയാകുമെന്നും ഗന്‍ശ്യാം തിവാരി അവകാശപ്പെടുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ജെഡിഎസ് നിര്‍ണായക ശക്തിയായ പോലെയാണ് രാജസ്ഥാനിലെ ബിവിപിയുടെ സാന്നിധ്യം.

ബിഎസ്പിക്ക് റോളുണ്ടോ

ബിഎസ്പിക്ക് റോളുണ്ടോ

മായാവതിയുടെ ബിഎസ്പി രാജസ്ഥാനില്‍ മല്‍സരിക്കുന്നുണ്ട്. അവര് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറായിട്ടില്ല. അത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. എന്നാല്‍ ബിഎസ്പിയെ കുറിച്ച് തിവാരിക്ക് മറിച്ചുള്ള അഭിപ്രമായമാണുള്ളത്. ബിഎസ്പിക്ക് രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകമായി ഒന്നും നിര്‍വഹിക്കാനില്ലെന്ന് തിവാരി പറഞ്ഞു. കഴിഞ്ഞകാല വോട്ടിങ് ശതമാനം നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ കളിമാറും

ഇത്തവണ കളിമാറും

കോണ്‍ഗ്രസും ബിജെപിയുമാണ് സാധാരണ രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ കാര്യമായി മല്‍സര രംഗത്തുണ്ടാകുക. മറ്റു കക്ഷികളെയെല്ലാം ഇവര്‍ കൂടെ ചേര്‍ക്കുകയോ അകറ്റി നിര്‍ത്തുകയോ ചെയ്തിട്ടുണ്ടാകും. എന്നാല്‍ ഇത്തവണ അങ്ങനെ നടക്കില്ലെന്നാണ് തിവാരി പറയുന്നത്. ബിവിപി മൂന്നാം കക്ഷിയായി മല്‍സര രംഗത്തുണ്ടാകും. അത് ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ആറ് തവണ എംഎല്‍എ, ആഎസ്എസ് നേതാവ്

ആറ് തവണ എംഎല്‍എ, ആഎസ്എസ് നേതാവ്

ആറ് തവണ എംഎല്‍എ ആയ വ്യക്തിയാണ് ഗന്‍ശ്യാം തിവാരി. ആര്‍എസ്എസ്സിലൂടെയാണ് അദ്ദേഹം ബിജെപിയില്‍ സജീവമാകുന്നത്. സംസ്ഥാനത്തെ ബ്രാഹ്മിണ്‍ സമൂഹത്തിന്റെ മുഖമാണിദ്ദേഹം. മുഖ്യമന്ത്രി വസുന്ദര രാജെയുടെ ശക്തനായ വിമര്‍ശകനാണ്. ഈ ഭിന്നതയാണ് അദ്ദേഹം ബിജെപി വിടാന്‍ കാരണം.

ബിജെപി വിടാന്‍ കാരണം

ബിജെപി വിടാന്‍ കാരണം

പാര്‍ട്ടി വിരുദ്ധ നടപടികളില്‍ ഏര്‍പ്പെട്ടുവെന്ന് സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്ര നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് ഗന്‍ശ്യാം തിവാരി ബിജെപി വിട്ടതും ബിവിപി രൂപീകരിച്ചത് പുതിയ മുന്നേറ്റത്തിന് തുടക്കമിട്ടതും.

അമിത് ഷാ ഏകാധിപതി

അമിത് ഷാ ഏകാധിപതി

ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് തിവാരി നടത്തിയത്. അമിത് ഷായും വസുന്ദരയും ഏകാധിപതികളെ പോലെയാണ് പെരുമാറുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്നില്ല. ജനാധിപത്യ ചിന്ത ഇരുവര്‍ക്കുമില്ലെന്നും ഗന്‍ശ്യാം തിവാരി കുറ്റപ്പെടുത്തി.

സെമി ഫൈനല്‍ ഇങ്ങനെ

സെമി ഫൈനല്‍ ഇങ്ങനെ

ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് അടുത്ത മാസം ആരംഭിക്കും. നവംബര്‍ 12 മുതലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഫലം ഒന്നിച്ചാണ് വരി. ഡിസംബര്‍ 11ന് എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. മിസോറാമില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസുമാണ് ഭരിക്കുന്നത്. ബാക്കി മൂന്നും ബിജെപിയും.

English summary
BJP Will Suffer "Historic" Defeat In Rajasthan Elections: Ghanshyam Tiwari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X