Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി സുമലതയ്ക്ക് ബിജെപി പിന്തുണ! മാണ്ഡ്യയില്‍ കളി മാറ്റി ബിജെപി! പോരാട്ടം കനക്കും

ബെംഗളൂരു: അന്തരിച്ച നടന്‍ അംബരീഷിന്‍റെ ഭാര്യ സമുലതയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി ബിജെപി. കഴിഞ്ഞ ദിവസം ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുമലതയെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തിരുമാനിച്ചത്. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും കേന്ദ്ര മന്ത്രി ജെപി നഡ്ഡ വ്യക്തമാക്കി.

yeddykumarsuma-15534

മൂന്ന് തവണ മാണ്ഡ്യയിൽ നിന്നും ലോക്സഭയിലെത്തിയ നേതാവാണ് സുമലതയുടെ ഭർത്താവ് അംബരീഷ്. അംബരീഷിന്റെ മണ്ഡലത്തിൽ സുമതയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടേയും അംബരീഷിന്‍റെ അനുയായികളുടേയും ആവശ്യം. എന്നാല്‍ മണ്ഡ്യ ജെഡിഎസിന് കോണ്‍ഗ്രസ് വിട്ട് നല്‍കി. സുമലതയ്ക്ക് മറ്റേതെങ്കിലും സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയെങ്കിലും അവര്‍ വഴങ്ങിയില്ല.ഇതോടെയാണ് അവര്‍ സ്വതന്ത്രയായി മത്സരിക്കാന്‍ തിരുമാനിച്ചത്.

ഇതോടെ സുമലതയെ ബിജെപിയില്‍ എത്തിക്കാന്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതോടെ സുമലത ബിജെപി നേതാവ് എസ്എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അവര്‍ ബിജെപിയുമായി അടുക്കുകയാണെന്നുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ സ്വതന്ത്രയായി തന്നെ മത്സരിക്കുമെന്ന് സുമലത അറിയിച്ചു.

ഇതോടെ സുമലതയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച ബിജെപി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും വ്യക്തമാക്കി. മണ്ഡലത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നിഖില്‍ ഗൗഡയും സുമലതയും തമ്മില്‍ കനത്ത പോരാട്ടമായിരിക്കും ഇതോടെ നടക്കുക. സുമലതയെ വിജയിപ്പിച്ച് നിഖിലിനെ പരാജയപ്പെടുത്തി സഖ്യസര്‍ക്കാരിനെ ഉലയ്ക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+