കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബിജെപി 7 സീറ്റും തൂത്തുവാരും... ഓരോ മണ്ഡലത്തിലും ശക്തം, പ്രതിപക്ഷം നിലം തൊടില്ല!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ആംആദ്മി പോര് ദില്ലിയില്‍ പ്രതിപക്ഷത്തിന് വന്‍ തിരിച്ചടിയാവും. കണക്കുകളില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. നിലവില്‍ ഒരു സീറ്റ് പോലും പ്രതിപക്ഷത്തിന് കിട്ടാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇതിന് പ്രധാന കാരണം കോണ്‍ഗ്രസാണെന്നും വിലയിരുത്തുന്നുണ്ട്. അതേസമയം മോദി തരംഗം തലസ്ഥാന നഗരിയില്‍ ശക്തമായിട്ടുണ്ടെന്നാണ് പ്രവചനം.

കോണ്‍ഗ്രസിന് മേധാവിത്വമുണ്ടായിരുന്നെങ്കിലും ബിജെപി ഓരോ ഘട്ടത്തിലായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിനെ പിന്നോട്ടടിക്കുകയായിരുന്നു. അതേസമയം ആംആദ്മി പാര്‍ട്ടിക്ക് വിമതരുടെ ഭീഷണി ചിലപ്പോള്‍ വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. പക്ഷേ ദില്ലയില്‍ ഇത്തവണ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയും എഎപിക്കുണ്ട്.

ദില്ലിയിലെ സാധ്യത

ദില്ലിയിലെ സാധ്യത

ദില്ലിയില്‍ ഇതുവരെ വന്ന എല്ലാ സര്‍വേയും പ്രവചിക്കുന്നത് ബിജെപി എല്ലാ സീറ്റുകളും തൂത്തുവാരുമെന്നാണ്. പ്രധാനമായും കോണ്‍ഗ്രസിന് സഖ്യമുണ്ടാക്കാന്‍ സാധിക്കാത്തത് വലിയ പ്രശ്‌നമായി വോട്ടര്‍മാര്‍ കാണുന്നുണ്ട്. അതുകൊണ്ട് നിലവിലുള്ള 7 സീറ്റുകളും ഇത്തവണയും ബിജെപി തൂത്തുവാരും. കോണ്‍ഗ്രസില്‍ നിന്ന് പ്രതിരോധാത്മകായ പോരാട്ടം ഉണ്ടാവുന്നില്ലെന്നാണ് ഭൂരിഭാഗം വോട്ടര്‍മാരും പറയുന്നത്.

2015ലെ കണക്ക്

2015ലെ കണക്ക്

2014ല്‍ ബിജെപി വലിയ മാര്‍ജിനില്‍ എല്ലാ സീറ്റും നേടിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി 67 സീറ്റ് നേടി അധികാരത്തിലെത്തിയിരുന്നു. ഇവിടെ ബിജെപിയുടെ വോട്ട് മുഴുവന്‍ ആംആദ്മി പാര്‍ട്ടിയിലേക്കാണ് പോയത്. 21.4 ശതമാനമായി എഎപിയുടെ വോട്ട് മാറുകയും ചെയ്തു. ബിജെപിയുടേത് 14 ശതമാനത്തിലേക്കും വീഴുകയും ചെയ്തു. പിന്നീട് നടന്ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ എഎപിയുടേത് കുറയുകയും ചെയ്തു.

മോദി തരംഗം

മോദി തരംഗം

ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് അനുകൂല സാഹചര്യമാണുള്ളത്. ബിജെപിക്ക് ഏറ്റവും ഗുണം ചെയ്യുന്നതും ഈ പ്രതിച്ഛായയാണ്. ദില്ലിയിലെ മുന്നോക്ക വോട്ടര്‍മാരെയും പിന്നോക്ക വോട്ടര്‍മാരെയും ഒരുപോലെ സ്വാധീനിക്കാന്‍ മോദിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ അത്തരമൊരു നേതാവില്ലാത്തതും വലിയ തിരിച്ചടിയാണ്. ദില്ലിയില്‍ ഇത്തവണയും മോദി തരംഗം ആഞ്ഞടിക്കുമെന്നാണ് വ്യക്തമാകുന്നത്.

എഎപി വോട്ടുകള്‍ ഭിന്നിപ്പിക്കുന്നു

എഎപി വോട്ടുകള്‍ ഭിന്നിപ്പിക്കുന്നു

2017 മുതല്‍ എഎപിയുടെ പരമ്പരാഗത വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തുന്നില്ല. അതുകൊണ്ടാണ് അവരുടെ വോട്ടുശതമാനത്തില്‍ ഇടിവ് വന്നത്. പ്രധാനമായും സംഘടനാ ദൗര്‍ബല്യമാണ് ഇതിന് കാരണം. 2017ല്‍ പഞ്ചാബ് തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനം വോട്ടര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയിരുന്നു. അതേസമയം മൊഹല്ല ക്ലിനിക്കുകള്‍ അടക്കമുള്ള കാര്യങ്ങള്‍ എഎപിക്ക് അപ്രതീക്ഷിത നേട്ടം സമ്മാനിക്കാനും സാധ്യതയുണ്ട്.

കോണ്‍ഗ്രസ് കാരണം

കോണ്‍ഗ്രസ് കാരണം

കോണ്‍ഗ്രസിന് പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാന്‍ സാധിക്കാത്തതാണ് ദില്ലിയില്‍ ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്നത്. നഗര ഗ്രാമീണ മേഖല കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ പ്രവര്‍ത്തനവും അവര്‍ക്ക് ഗുണം ചെയ്യും. ഗൗതം ഗംഭീറിനെ പോലുള്ള ജനപ്രിയ സ്ഥാനാര്‍ത്ഥികളും ബിെപിക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസിനേക്കാളും വലിയ ശക്തിയായി എഎപി തന്നെയാണ് മുന്നിലുള്ളത്. അരവിന്ദ് കെജ്രിവാള്‍ ഇപ്പോഴും ജനപ്രിയ നേതാവ് തന്നെയാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബംഗാള്‍ പിടിക്കാന്‍ ത്രിപുരയിലെ ആര്‍ക്കിെടക്ടുമായി ബിജെപി.... കളം മാറ്റി മമത, മിഷന്‍ 22 പൊളിച്ചു!!ബംഗാള്‍ പിടിക്കാന്‍ ത്രിപുരയിലെ ആര്‍ക്കിെടക്ടുമായി ബിജെപി.... കളം മാറ്റി മമത, മിഷന്‍ 22 പൊളിച്ചു!!

English summary
bjp wil sweep delhi divided opposition a reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X