ഒബിസി നേതാക്കളെ അവഗണിച്ചിട്ടില്ല, പങ്കജ മുണ്ടെയുമായി സംസാരിക്കും, പ്രശ്നത്തില്‍ ഇടപെട്ട് ഫട്നാവിസ്
മുംബൈ: മഹാരാഷ്ട്രയില്‍ മുതിര്‍ന്ന നേതാക്കളുമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് ദേവേന്ദ്ര ഫട്നാനിസ്. ഒബിസി നേതാക്കളെ ഫട്നാവിസ് പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം ഏക്നാഥ് ഖഡ്സെ ആരോപിച്ചിരുന്നു. ഇതോടെ മഹാരാഷ്ട്ര ബിജെപിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ ഫട്നാവിസ് തള്ളി.

ബീഡിലെ റാലിയില്‍ ചില നേതാക്കള്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത് ദൗര്‍ഭാഗ്യകരമാണ്. ഒരു ഒബിസി നേതാവിനെ പോലും ബിജെപി അവഗണിച്ചിട്ടില്ല. പങ്കജ മുണ്ടെ, ഏക്നാഥ് ഖഡ്സെ എന്നിവരുമായി ഞാന്‍ ഉടന്‍ സംസാരിക്കും. അവരുടെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ഫട്നാവിസ് പറഞ്ഞു. അതേസമയം മഹാരാഷ്ട്രയിലെ ബിജെപിയില്‍ പ്രശ്നങ്ങള്‍ രൂക്ഷാകുകയാണ്. ഫട്നാവിസ് നേതാക്കളെ പരാജയപ്പെടുത്താന്‍ സ്വന്തം വീട്ടില്‍ ഗൂഢാലോചന നടത്തിയെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം ബിജെപിയുടെ മുന്‍ എംഎല്‍എയും ഫട്നാവിസിനെതിരെ രംഗത്ത് വന്നിരുന്നു. പങ്കജ മുണ്ടെയെ പരാജയപ്പെടുത്തിയ ഫട്നാവിസാണെന്ന് അനില്‍ ഖോട്ടെ ആരോപിച്ചിരുന്നു. ഗിരീഷ് മഹാജന് അടക്കമുള്ള നേതാക്കള്‍ ചേര്‍ന്ന് അവരെ തോല്‍പ്പിച്ചെന്നാണ് ആരോപണം. എന്നാല്‍ പങ്കജ മുണ്ടെയ്ക്ക് സ്വന്തം മണ്ഡലത്തില്‍ യാതൊരു താല്പര്യവും ഇല്ലാത്തത് കൊണ്ടാണ് അവര്‍ പരാജയപ്പെട്ടതെന്നും ഫട്നാവിസ് ക്യാമ്പ് ആരോപിച്ചു.
അതേസമയം പങ്കജ് മുണ്ടെയും ഏക്നാഥ് ഖഡ്സെയും പാര്‍ട്ടി വിടുമെന്ന് അഭ്യൂഹങ്ങളുണ്ട്. കോണ്‍ഗ്രസ് ഖഡ്സെയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പങ്കജ മുണ്ടെ പര്‍ളിയില്‍ പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കാനാണ് നീക്കമെന്നാണ് സൂചന. ബിജെപിയുടെ വലിയ വോട്ടുവിഭാഗമാണ് ഒബിസി. ഇവരെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. ഖഡ്സെ, മുണ്ടെ എന്നിവരെ ഒപ്പം നിര്‍ത്താന്‍ ഫട്നാവിസ് തന്നെ രംഗത്തിറങ്ങാന്‍ ഇതാണ് കാരണം.
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications