കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബിസി നേതാക്കളെ അവഗണിച്ചിട്ടില്ല, പങ്കജ മുണ്ടെയുമായി സംസാരിക്കും, പ്രശ്‌നത്തില്‍ ഇടപെട്ട് ഫട്‌നാവിസ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ മുതിര്‍ന്ന നേതാക്കളുമായി തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ദേവേന്ദ്ര ഫട്‌നാനിസ്. ഒബിസി നേതാക്കളെ ഫട്‌നാവിസ് പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം ഏക്‌നാഥ് ഖഡ്‌സെ ആരോപിച്ചിരുന്നു. ഇതോടെ മഹാരാഷ്ട്ര ബിജെപിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ ഫട്‌നാവിസ് തള്ളി.

1

ബീഡിലെ റാലിയില്‍ ചില നേതാക്കള്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത് ദൗര്‍ഭാഗ്യകരമാണ്. ഒരു ഒബിസി നേതാവിനെ പോലും ബിജെപി അവഗണിച്ചിട്ടില്ല. പങ്കജ മുണ്ടെ, ഏക്‌നാഥ് ഖഡ്‌സെ എന്നിവരുമായി ഞാന്‍ ഉടന്‍ സംസാരിക്കും. അവരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ഫട്‌നാവിസ് പറഞ്ഞു. അതേസമയം മഹാരാഷ്ട്രയിലെ ബിജെപിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷാകുകയാണ്. ഫട്‌നാവിസ് നേതാക്കളെ പരാജയപ്പെടുത്താന്‍ സ്വന്തം വീട്ടില്‍ ഗൂഢാലോചന നടത്തിയെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം ബിജെപിയുടെ മുന്‍ എംഎല്‍എയും ഫട്‌നാവിസിനെതിരെ രംഗത്ത് വന്നിരുന്നു. പങ്കജ മുണ്ടെയെ പരാജയപ്പെടുത്തിയ ഫട്‌നാവിസാണെന്ന് അനില്‍ ഖോട്ടെ ആരോപിച്ചിരുന്നു. ഗിരീഷ് മഹാജന്‍ അടക്കമുള്ള നേതാക്കള്‍ ചേര്‍ന്ന് അവരെ തോല്‍പ്പിച്ചെന്നാണ് ആരോപണം. എന്നാല്‍ പങ്കജ മുണ്ടെയ്ക്ക് സ്വന്തം മണ്ഡലത്തില്‍ യാതൊരു താല്‍പര്യവും ഇല്ലാത്തത് കൊണ്ടാണ് അവര്‍ പരാജയപ്പെട്ടതെന്നും ഫട്‌നാവിസ് ക്യാമ്പ് ആരോപിച്ചു.

അതേസമയം പങ്കജ് മുണ്ടെയും ഏക്‌നാഥ് ഖഡ്‌സെയും പാര്‍ട്ടി വിടുമെന്ന് അഭ്യൂഹങ്ങളുണ്ട്. കോണ്‍ഗ്രസ് ഖഡ്‌സെയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പങ്കജ മുണ്ടെ പര്‍ളിയില്‍ പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കാനാണ് നീക്കമെന്നാണ് സൂചന. ബിജെപിയുടെ വലിയ വോട്ടുവിഭാഗമാണ് ഒബിസി. ഇവരെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. ഖഡ്‌സെ, മുണ്ടെ എന്നിവരെ ഒപ്പം നിര്‍ത്താന്‍ ഫട്‌നാവിസ് തന്നെ രംഗത്തിറങ്ങാന്‍ ഇതാണ് കാരണം.

 ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പല്ലേ... ശിവസേനയുമായി സഖ്യം തുടരണോ? ചോദ്യങ്ങളുമായി മായാവതി!! ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പല്ലേ... ശിവസേനയുമായി സഖ്യം തുടരണോ? ചോദ്യങ്ങളുമായി മായാവതി!!

English summary
bjp will talk to pankaja munde says devendra fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X