കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ ബിജെപി പരാജയം രുചിക്കും!! താക്കീതൂമായി രാഷ്ട്രീയ പാര്‍ട്ടി,ഖൊരഖ്പൂർ കൈവിട്ടു പോകും!!

Google Oneindia Malayalam News

ലഖ്നൊ: ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ കാത്തിരിക്കുന്നത് പരാജയമെന്ന് സമാജ് വാദി പാർട്ടി നേതാവ്. ഉത്തര്‍ പ്രദേശിലെ ഖൊരഖ്പൂരിൽ നടക്കാനിരിക്കുന്ന ഉപതിര‍ഞ്ഞെടുപ്പിൽ ബിജെപി പരാജയം രുചിച്ചു തുടങ്ങുമെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് രാം കോവിന്ദ് ചൗധരി ചൂണ്ടിക്കാണിച്ചത്. ഉത്തര്‍പ്രദേശിലെ ബല്ലിയയിൽ വച്ചായിരുന്നു സമാജ് വാദി പാര്‍ട്ടി നേതാവ് ഇപ്രകാരം പ്രതികരിച്ചത്. ഉത്തര്‍പ്രദേശിലെ ഫുൽപൂർ, ഖൊരഖ്പൂർ എന്നിവിടങ്ങളില്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എസ്പി നേതാവിന്റെ പ്രസ്താവന.

2018 മാര്‍ച്ച് 11നാണ് ഉത്തര്‍പ്രദേശിലെ ഖൊരഖ്പൂര്‍, ഫുല്‍പൂര്‍ എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 2017ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായും കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിായും തിരഞ്ഞെടുത്തതോടെയാണ് അ‍ഞ്ച് തവണ തുടർച്ചയായി യോഗിക്ക് വിജയം സമ്മാനിച്ച ഖൊരഖ് പൂരിലും ഫുൽപൂരിലും ഉപതിര‍ഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

 ഖൊരഖ്പൂരിൽ കാത്തിരിക്കുന്നത്

ഖൊരഖ്പൂരിൽ കാത്തിരിക്കുന്നത്


ഉത്തർപ്രദേശിലെ ഖൊരഖ്പൂരിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മുതൽ ബിജെപി പരാജയം രുചിച്ച് തുടങ്ങുമെന്നാണ് സമാജ് വാദി പാർട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. ഞായറാഴ്ച ഒരു വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖൊരഖ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലം വിസ്മയിപ്പിക്കുന്നതായിരിക്കുമെന്നും സമാജ് വാദി പാര്‍ട്ടി ബിജെപിയെ പരാജയപ്പെടുത്തുമെന്നും ബിജെപിയുടെ പരാജയത്തിനുള്ള സമയമായെന്നുമാണ് എസ് പി നേതാവ് അവകാശപ്പെടുന്നത്. ഖൊരഖ്പൂരില്‍ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയായിരിക്കുമെന്നും ബിഎസ്പിയുടെ പിന്തുണ ലഭിക്കുന്നതോടെ പാർട്ടി വിജയിക്കുമെന്നും നേതാവ് അവകാശപ്പെടുന്നു.

 ഖൊരഖ്പൂരിൽ ശക്തനായ സ്ഥാനാര്‍ത്ഥിയോ!

ഖൊരഖ്പൂരിൽ ശക്തനായ സ്ഥാനാര്‍ത്ഥിയോ!



അഞ്ച് തവണ ബിജെപി സ്ഥാനാർത്ഥി യോഗി ആദിത്യനാഥ് വിജയിച്ച ഖൊരഖ്പൂർ മണ്ഡലത്തിൽ പ്രവീണ്‍ കുമാര്‍ നിഷാദിനെയാണ് സമാജ് വാദി പാര്‍ട്ടി സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. ഉപേന്ദ്ര ശുക്ല ബിജെപിയ്ക്ക് വേണ്ടിയും സുഹിത ചാറ്റര്‍ജി കോണ്‍ഗ്രസിന് വേണ്ടിയും മത്സരിക്കും. അതേസമയം ഫില്‍പൂരില്‍ നാഗേന്ദ്ര സിംഗ് പട്ടേല്‍ എസ്പിയ്ക്ക് വേണ്ടിയും കൗശലേന്ദ്ര സിംഗ് ബിജെപിയ്ക്ക് വേണ്ടിയും ജനവിധി തേടും. മനീഷ് മിശ്രയാണ് കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത്.

 യോഗിയുടെ മണ്ഡലം ബിജെപിയ്ക്കൊപ്പം

യോഗിയുടെ മണ്ഡലം ബിജെപിയ്ക്കൊപ്പം


അ‍ഞ്ച് തവണ തുടര്‍ച്ചയായി യോഗി ജയിച്ചു കയറിയ മണ്ഡലത്തില്‍ പ്രവീണ്‍ കുമാര്‍ നിഷാദിനെയാണ് എസ്പി മത്സരത്തിനിറക്കുന്നത്. ഉപേന്ദ്ര ശുക്ല ബിജെപിയ്ക്ക് വേണ്ടിയും സുഹിത ചാറ്റര്‍ജി കോണ്‍ഗ്രസിന് വേണ്ടിയും മത്സരിക്കും. അതേസമം ഫില്‍പൂരില്‍ നാഗേന്ദ്ര സിംഗ് പട്ടേല്‍ എസ്പിയ്ക്ക് വേണ്ടിയും കൗശലേന്ദ്ര സിംഗ് ബിജെപിയ്ക്ക് വേണ്ടിയും ജനവിധി തേടും. മനീഷ് മിശ്രയാണ് കോണ്‍ഗ്രസ് സ്ഥാര്‍ത്ഥി.

അഭ്യൂഹങ്ങള്‍ പ്രചരിച്ചു

അഭ്യൂഹങ്ങള്‍ പ്രചരിച്ചു

ബിജെപിയ്ക്കെതിരെ പോരാടാന്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും സഖ്യമുണ്ടാക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ഫുല്‍പൂര്‍, ഖൊരഖ്പൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയിട്ടില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങളുടെ പാര്‍ട്ടി അംഗങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി വോട്ട് രേഖപ്പെടുത്തുമെന്നും മായാവതി കൂട്ടിച്ചേർത്തു.

ബിഎസ്പി സമാജ് വാദി പാർട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

ബിഎസ്പി സമാജ് വാദി പാർട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു



രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ സമാജ് വാദി പാര്‍ട്ടി പിന്തുണയ്ക്കുന്നതിന് തങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ ധാരണയിലെത്തിയതായി മായാവതി വ്യക്തമാക്കി. യുപി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ബിഎസ്പിയും പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി. ബിഎസ്പിയുടെ അധിക ചുമതലയുള്ള ഘനശ്യാം ഖര്‍വാറാണ് ഖൊരഖ് പൂരില്‍ നിന്നുള്ള എസ്പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദിനും ഫുല്‍പൂര്‍ എസ്പി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര സിംഗ് പട്ടേലിനും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

English summary
The Bharatiya Janata Party(BJP) will taste defeat in Gorakhpur bypolls and it will be the beginning of party’s decline, senior Samajwadi Party (SP) leader Ram Govind Chowdhury said in Ballia in Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X