കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി തകര്‍ന്നടിയും, ഇല്ലാതാവും, പ്രവചനുമായി ശത്രുഘ്‌നന്‍ സിന്‍ഹ!!

Google Oneindia Malayalam News

ദില്ലി: ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ. തിരഞ്ഞെടുപ്പിന് ശേഷം അക്കാര്യം അറിയാം. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും സിന്‍ഹ പറഞ്ഞു. നരേന്ദ്ര മോദി തരംഗത്തില്‍ നിന്ന് നരേന്ദ്ര മോദി തകര്‍ച്ചയിലേക്ക് ബിജെപി വീഴുമെന്നും, രാജ്യം അതിന് സാക്ഷ്യം വഹിക്കുമെന്നും സിന്‍ഹ പറയുന്നു. അതേസമയം ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി തകരുമെന്നും, ഇല്ലാതാവുമെന്നും സിന്‍ഹ വ്യക്തമാക്കി.

1

ബിജെപി എല്ലായിടത്തും തകര്‍ച്ചയെ നേരിടുകയാണ്. ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് അവര്‍ ഇല്ലാതാവും. ഉത്തര്‍പ്രദേശില്‍ അവര്‍ തകര്‍ന്നടിയും. വ്യക്തമായ ആസൂത്രണമില്ലാതെ നടപ്പാക്കിയ ജിഎസ്ടി, നോട്ടുനിരോധനം എന്നിവ ബിജെപിയുടെ അന്തകനാവും. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയമാണ് കളിക്കുന്നത്. അവര്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനാണ് ഇത്തരം വൃത്തിക്കെട്ട രീതി പരീക്ഷിക്കുന്നതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

തനിക്ക് മന്ത്രിസ്ഥാനം കിട്ടാത്തത് കൊണ്ടാണ് പാര്‍ട്ടി വിട്ടതെന്ന ആരോപണത്തെ സിന്‍ഹ തള്ളി. ബിജെപിയിലെ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് പോയെന്ന് സിന്‍ഹ കുറ്റപ്പെടുത്തി. തലയ്ക്ക് സ്ഥിരതയില്ലാത്തവര്‍ മാത്രമാണ് പാര്‍ട്ടിയില്‍ പിടിച്ച് നില്‍ക്കാനാവുക. ഒന്നോ രണ്ടോ പേര്‍ ചേര്‍ന്ന് നയിക്കുന്ന സൈന്യമാണത്. അതുകൊണ്ട് അവരുടെ ആരോപണങ്ങള്‍ വിലപോകില്ല.

മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ എന്നിവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ആരോപിച്ചു. ബിജെപിയെ പുറത്താക്കേണ്ടത് രാജ്യത്തിന്റെ ആവശ്യകതയാണ്. അതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചെത്തിയെന്നും സിന്‍ഹ പറഞ്ഞു. ബീഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തിലാണ് ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാജസ്ഥാനില്‍ ബിജെപിയുടെ കുതിപ്പ്.... മോദി ഫാക്ടര്‍ ശക്തം, ബംഗാളില്‍ 12 സീറ്റ് പിടിക്കും!!രാജസ്ഥാനില്‍ ബിജെപിയുടെ കുതിപ്പ്.... മോദി ഫാക്ടര്‍ ശക്തം, ബംഗാളില്‍ 12 സീറ്റ് പിടിക്കും!!

English summary
bjp will washed out in up says says shatrughan sinha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X