Get Updates
Get notified of breaking news, exclusive insights, and must-see stories!

2017ലെ തിരഞ്ഞെടുപ്പ് വിജയം ബിജെപിക്ക് തന്നെ

ഡെറാഡൂണ്‍: 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഏതാനും നിയമസഭ തിരഞ്ഞെടുപ്പുകളിലും ബി ജെ പി ജയിച്ചു. എന്നാല്‍ അതിന് പിന്നാലെ വന്ന 2015 ആകട്ടെ ബി ജെ പിക്ക് കനത്ത നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു. ഫെബ്രുവരിയില്‍ ആം ആദ്മി പാര്‍ട്ടിയോട് ദില്ലിയില്‍ തോറ്റു. വര്‍ഷാന്ത്യത്തില്‍ നിതീഷ് കുമാറിന്റെ ബിഹാറിലും ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.

അതുകൊണ്ട് തന്നെ ഇനി നടക്കാനിരിക്കുന്ന ഓരോ തിരഞ്ഞെടുപ്പും, അതെത്ര ചെറുതായാലും ബി ജെ പിക്ക് പ്രധാനപ്പെട്ടതാണ്. ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി വന്‍ വിജയം നേടും എന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട് പറയുന്നത്. പുതുതായി അധ്യക്ഷനായി സ്ഥാനമേറ്റ അജയ് ഭട്ട് ആദ്യത്തെ പത്രസമ്മേളനത്തില്‍ തന്നെ ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

bjp

ഭരണത്തിന്റെ എല്ലാ മേഖലകളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയമായി മാറി എന്ന് ഭട്ട് ആരോപിക്കുന്നു. ഭൂമാഫിയയും മണല്‍ മാഫിയയും സംസ്ഥാനത്ത് അഴിഞ്ഞാടി നടക്കുകയാണ്. എന്നാല്‍ കേദാര്‍നാഥിലും ഗൈര്‍സാനിലും പിക്‌നിക് നടത്തുന്ന തിരക്കിലാണ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. ഒരു കോടിക്ക് നിര്‍മിക്കാന്‍ പറ്റുമായിരുന്ന ഹെലിപാഡിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 12 കോടി രൂപയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 ഹെലിപാഡുകളാണ് സര്‍ക്കാര്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. 2013 ലെ പ്രളയത്തില്‍ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കുന്നതില്‍ വന്‍ അഴിമതിയാണ് നടന്നത്. 20 ലക്ഷം രൂപ കൊണ്ട് നന്നാക്കാവുന്ന റോഡുകള്‍ക്കായി ചെലവിട്ടത് 7 കോടി രൂപയാണ്. ടോയ്‌ലെറ്റുകള്‍ കെട്ടുന്നതില്‍ കോടികളുടെ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയത്. യുവാക്കള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണ് എന്നും ഭട്ട് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+