India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ ആദ്യ ഘട്ടത്തില്‍ ബിജെപിക്ക് എത്ര സീറ്റ് കിട്ടും? പ്രവചനവുമായി ബിരേന്‍ സിംഗ്

Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരില്‍ ആദ്യ ഘട്ട വോട്ടിംഗ് ഇന്നലെ സമാപിച്ചു. ഭരണപക്ഷമായ ബിജെപി ഇത്തവണ ഹാപ്പിയിലാണ്. മണിപ്പൂരില്‍ വീണ്ടും ജയിക്കുമെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. ആദ്യ ഘട്ടത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ് കാണാന്‍ സാധിക്കും. ആദ്യ ഘട്ടത്തില്‍ 30 സീറ്റുകള്‍ ബിജെപി നേടുമെന്ന് ബിരേന്‍ സിംഗ് പ്രവചിച്ചു. 38 സീറ്റിലാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ വന്‍ ഭൂരിപക്ഷമാണ് പാര്‍ട്ടിയെ കാത്തിരിക്കുന്നത്. നാല്‍പ്പത് സീറ്റില്‍ മൊത്തത്തില്‍ ബിജെപി വിജയിക്കുമെന്നും ബിരേന്‍ സിംഗ് പറഞ്ഞു. 75 ശതമാനം വോട്ടര്‍മാരുടെയും പിന്തുണ ലഭിക്കും. രണ്ടാമൂഴം ലഭിക്കുമെന്ന കാര്യത്തില്‍ തനിക്ക് സംശയങ്ങളൊന്നും ഇല്ലെന്നും ബിരേന്‍ സിംഗ് വ്യക്തമാക്കി.

യുഎസ്സിനേക്കാള്‍ കൂടുതല്‍ ആണവായുധങ്ങള്‍, സജ്ജമായി 5000 റഷ്യന്‍ മിസൈലുകള്‍, അമ്പരപ്പിക്കുന്ന കണക്ക്യുഎസ്സിനേക്കാള്‍ കൂടുതല്‍ ആണവായുധങ്ങള്‍, സജ്ജമായി 5000 റഷ്യന്‍ മിസൈലുകള്‍, അമ്പരപ്പിക്കുന്ന കണക്ക്

അഞ്ച് ജില്ലകളിലായിട്ടാണ് മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടന്നത്. നിര്‍ണായകമായ മലനിരകളിലെ ജില്ലകളായ ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ചുരചാന്ദ്പൂര്‍, കംഗ്‌പോപി എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടന്നു. കുകി വോട്ടര്‍മാരുടെ ആധിപത്യ മേഖലയാണ് ചുരചാന്ദ്പൂര്‍. ഇത്തവണ ഇവിടങ്ങളില്‍ അടക്കം നല്ല പോളിംഗുണ്ടായിട്ടുണ്ട്. ഇത് ഭരണത്തിനുള്ള അംഗീകാരമായിട്ടാണ് ബിജെപി കാണുന്നത്. സ്ത്രീകള്‍ വന്‍ തോതില്‍ വോട്ട് ചെയ്യാനെത്തിയതും ബിജെപിക്കുള്ള പ്രതീക്ഷയാണ്. ആദ്യ ഘട്ട പോളിംഗില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ മുന്നിലാണ്. മോദി സര്‍ക്കാരിന്റെ ആനുകൂല്യം ഇവരിലേക്ക് എത്തിയത് ബിജെപിക്ക് വന്‍ പ്രതീക്ഷയാണ്.

അതേസമയം സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ മണിപ്പൂരില്‍ ബിജെപി നേതൃത്വത്തിന് അവഗണിക്കാന്‍ സാധിക്കുന്നില്ല. ബിരേന്‍ സിംഗിന്റെ ഭരണം അത്ര നല്ലതായിരുന്നില്ല എന്ന് കേന്ദ്രത്തിനും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നിട്ടും മുഖ്യമന്ത്രിയെ മാറ്റാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ല. ബിജെപിക്കുള്ളില്‍ തന്നെ ഈ വിഷയത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. ബിരേന്‍ സിംഗ് തന്നെ ജയിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്ന പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വലിയൊരു വിഭാഗം നേതാക്കളും ബിരേന്‍ സിംഗിനെ എതിര്‍ക്കുന്നവരാണ്. ഇവര്‍ കാലുവാരുമോ എന്ന ഭയം ശക്തമാണ്. ബീഹാറില്‍ ബിജെപിയുടെ സഖ്യകക്ഷിയായി ജെഡിയു ഇവിടെ ബിജെപിക്കെതിരെയാണ് മത്സരിക്കുന്നത്.

ഇത്തവണ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമുണ്ടാവില്ലെന്നാണ് ജെഡിയു പറയുന്നത്. കഴിഞ്ഞ തവണയും ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എന്നാല്‍ പ്രാദേശിക പാര്‍ട്ടികളെ ഉപയോഗിച്ച് ബിരേന്‍ സിംഗ് അധികാരം പിടിക്കുകയായിരുന്നു. പോളിംഗ് ദിനത്തില്‍ ചിലയിടങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവിഎം തകരാര്‍ അടക്കമുള്ള റിപ്പോര്‍ട്ട് ചെയ്തു. ചിലയിടത്ത് വെടിവെപ്പും ഉണ്ടായി. വന്‍ റെക്കോര്‍ഡാണ് പോളിംഗില്‍ പ്രകടമായത്. 78.03 ശതമാനം പോളിംഗാണ് ഇന്നലെ രേഖപ്പെടുത്തിയത്. ബോക്‌സര്‍ മേരി കോമിന്റെ ഭര്‍ത്താവ് കരോംഗ് ഒങ്കോളര്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. സായ്‌കോട്ടില്‍ നിന്ന് സ്വതന്ത്രനായിട്ടാണ് മത്സരം. എന്നാല്‍ പ്രചാരണത്തില്‍ മേരി കോം എത്തിയിരുന്നില്ല. വോട്ട് ചെയ്യാനും അവര്‍ വന്നില്ല. ദില്ലിയില്‍ പരിശീലനത്തിലായിരുന്നു മേരി കോം.

പൂര്‍വാഞ്ചലില്‍ ആ വോട്ടുബാങ്ക് എസ്പിക്കൊപ്പമില്ല, ഗെയിം ചേഞ്ചര്‍, ബിജെപിക്ക് അനുകൂലം ഇക്കാര്യങ്ങള്‍പൂര്‍വാഞ്ചലില്‍ ആ വോട്ടുബാങ്ക് എസ്പിക്കൊപ്പമില്ല, ഗെയിം ചേഞ്ചര്‍, ബിജെപിക്ക് അനുകൂലം ഇക്കാര്യങ്ങള്‍

cmsvideo
  യുക്രൈന് ഒപ്പം SBI, റഷ്യന്‍ സ്ഥാപനങ്ങളുമായി ഇനി ഇടപാടില്ല | Oneindia Malayalam
  English summary
  bjp will win 30 seats in first phase election says manipur sm biren singh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X