ഉത്തര്‍പ്രദേശിനെ രാമരാജ്യമാക്കുമെന്ന് ബിജെപി അധ്യക്ഷന്‍
ലക്‌നൗ: ഉത്തര്‍പ്രദേശിനെ രാമരാജ്യമാക്കുമെന്ന പ്രസ്താവനയുമായി ബിജെപി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തിലേറിയാല്‍ രാമരാജ്യമാക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യയാണ് പറഞ്ഞത്.

കൃഷ്ണന്റെയും അര്‍ജുനന്റെയും വര്‍ണ്ണനകള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ അലഹാബാദിലുയര്‍ത്തി നേരത്തെയും വിവാദ നായകനായിരുന്നു. നീണ്ടകാലമായി മുലയെ കുടുംബം മാത്രം കൈവശം വച്ചിരിക്കുന്ന ഭരണം ജനങ്ങള്‍ക്ക് മടുതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ആകെയുള്ള 403 സീറ്റില്‍ 265 എണ്ണംനേടിയാലാണ് രാമരാജ്യമാക്കുകയെന്നും അത് നേടുകതന്നെ ചെയ്യുമെന്നും കേശവ പ്രസാദ് പറഞ്ഞു. ബിഎസ്പി അഴിമതി പാര്‍ട്ടിയാണെന്നും മുലയം കുടുംബത്തിനും ബിഎസ്പിക്കും എതിരാണ് തങ്ങളുടെ മത്സരമെന്നും കേസവപ്രസാദ് പറഞ്ഞു.












Click it and Unblock the Notifications