ബീഹാര്‍ തിരഞ്ഞെടുപ്പ്: ബാബാ രാംദേവിന്റെ പ്രവചനം മോദിയ്ക്ക് അനുകൂലം, നിതീഷിന് പണി നിര്‍ത്താം
പട്‌ന: രാജ്യം ഉറ്റുനോക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അനൂകൂലിച്ചും നിതീഷ് കുമാറിനെ പ്രതികൂലിച്ചും പ്രമുഖര്‍ രംഗത്തെത്തുകയാണ്. ഏറെക്കാലത്തെ ബന്ധം അവസാനിപ്പിച്ച് ബിജെപിയുമായുള്ള സഖ്യത്തില്‍ നിന്നും പുറത്ത് പോയ ആളാണ് നിതീഷ് കുമാര്‍. അതുകൊണ്ട് തന്നെ നിതീഷിനെ വീഴ്ത്തുക ബിജെപിയുടെ അഭിമാന പ്രശ്‌നം കൂടിയാണ്. ഈ സാഹചര്യത്തില്‍ ബിജെപിയ്ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒരു പ്രവചനം കൂടി. ഈ പ്രവചനം നടത്തിയിരിയ്ക്കുന്നത് മറ്റാരുമല്ല യോഗ ഗുരു ബാബ രാംദേവാണ്.
ഇത്തവണത്തെ ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം നേടുമെന്നാണ് ബാബാ രാംദേവിന്റെ പ്രവചനം. നരേന്ദ്രമോദിയുമായി താരതമ്യം ചെയ്യുമ്പോള്‍ നിതീഷ് കുമാര്‍ ഒന്നുമല്ലെന്നാണ് രാംദേവ് പറയുന്നത്. മോദിയോളം ഔന്നത്യം നിതീഷ് കുമാറിനില്ലെന്നാണ് യോഗ ഗുരു പറയുന്നത്.

ജാതി രാഷ്ട്രീയത്തിന്റെ വിളനിലമാണ് ബീഹാര്‍. എന്നാല്‍ ഇതുകണ്ട് നിതീഷ് കുമാര്‍ ആശ്വസിയ്‌ക്കേണ്ടെന്നും നല്ല ഭരണത്തിനാണ് ജനങ്ങള്‍ മുന്‍ തൂക്കം നല്‍കുന്നതെന്നും അതിനാല്‍ മോദിയ്ക്ക് തന്നെ വിജയം ഉണ്ടാകുമെന്നുമാണ് രാംദേവ് പറയുന്നത്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഒക്ടോബര്‍ 12 നാണ്. നവംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ് അവസാനിയ്ക്കുന്നത്.












Click it and Unblock the Notifications