കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബിജെപി അധികാരത്തിലേറുമെന്ന് ജെപി നദ്ദ! പണി തുടങ്ങി പ്രവര്‍ത്തകര്‍

  • By
Google Oneindia Malayalam News

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ബിജെപി തന്നെ അധികാരത്തില്‍ ഏറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നദ്ദ. ദില്ലിയില്‍ ബിജെപിയുടെ പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു നദ്ദ. ദില്ലി പിടിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യുകയാണ്. പാര്‍ട്ടി ഇവിടെ കൂറ്റന്‍ വിജയം നേടും, നദ്ദ പറഞ്ഞു.

jpnaddabjp-

കൃത്യമായ പദ്ധതിയാണ് ബിജെപി ദില്ലിയില്‍ നടപ്പാക്കുന്നത്. പ്രവര്‍ത്തകര്‍ തീവ്രമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. 600 ഗ്രാമങ്ങളെ ഏറ്റെടുത്ത് അവിടുത്തെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. ചേരികളിലെ സ്ഥിതി വിലയിരുത്താന്‍ 21 രാത്രികളാണ് പ്രവര്‍ത്തകര്‍ അവിടെ ചെലവിട്ടത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 13,000 ബൂത്തില്‍ 12,000 ബൂത്തും നേടിയ ബിജെപി വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പും തൂത്തുവാരും, നദ്ദ പറഞ്ഞു.

<strong>മുന്‍ ഉപമുഖ്യമന്ത്രി ബിജെപിയിലേക്ക്? രണ്ടും കല്‍പ്പിച്ച് അമിത് ഷാ, റാവുവിന്‍റെ നെഞ്ചില്‍ അടുത്ത ആണി</strong>മുന്‍ ഉപമുഖ്യമന്ത്രി ബിജെപിയിലേക്ക്? രണ്ടും കല്‍പ്പിച്ച് അമിത് ഷാ, റാവുവിന്‍റെ നെഞ്ചില്‍ അടുത്ത ആണി

എല്ലാവരും കര്‍ഷകരെ കുറിച്ച് പറയും, എന്നാല്‍ ബിജെപിയാണ് പിഎം കിസാന്‍ സമ്മാന്‍ നിധി യോജന അവതരിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ക്ഷേമ പദ്ധതിയാണിത്. 16 ലക്ഷം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വൈദ്യുതി ഇല്ലാത്ത 18,000 ഗ്രാമങ്ങളിലെ 8 കോടി ജനങ്ങള്‍ക്ക് ഉജ്ജ്വല പദ്ധതി വഴി വൈദ്യുതി ലഭിച്ചെന്നും നദ്ദ പറഞ്ഞു. പാര്‍ട്ടിയാണ് പ്രഥമം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

<strong>കൈകോര്‍ത്ത് കോണ്‍ഗ്രസും എന്‍സിപിയും, ബിജെപിക്ക് തിരിച്ചടി, ശിവസേന സഖ്യം തുലാസില്‍</strong>കൈകോര്‍ത്ത് കോണ്‍ഗ്രസും എന്‍സിപിയും, ബിജെപിക്ക് തിരിച്ചടി, ശിവസേന സഖ്യം തുലാസില്‍

<strong>രാജിവെച്ചവര്‍ 200 കടന്നു, രാജിവെയ്പ്പിക്കാനും സമരത്തിന് ഒരുക്കം? മുഖ്യമന്ത്രിമാരെ കാണാന്‍ രാഹുല്‍</strong>രാജിവെച്ചവര്‍ 200 കടന്നു, രാജിവെയ്പ്പിക്കാനും സമരത്തിന് ഒരുക്കം? മുഖ്യമന്ത്രിമാരെ കാണാന്‍ രാഹുല്‍

English summary
BJP will win Delhi says working president JP Nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X