കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ തിരഞ്ഞടുപ്പ്‌; എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന്‌ ബിജെപി ദേശീയ അധ്യക്ഷന്‍

Google Oneindia Malayalam News

ഹാജ്‌പൂര്‍:ബീഹാറില്‍ ബിജെപി-ജെഡിയു സഖ്യം അധികാരത്തിലെത്തുമെന്ന്‌ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ. തിരഞ്ഞെടുപ്പ്‌ നടക്കുന്ന ബീഹാറില്‍ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം നേടുമെന്നു പറഞ്ഞ നഡ്ഡ ,ബി ജെ പി കൂടുതല്‍ സീറ്റുകള്‍ നേടിയാലും നിലവിലെ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌ കുമാറിനു തന്നെ മുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നും വ്യക്തമാക്കി.

പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട്‌ രാഹുല്‍ ഗാന്ധി അടക്കമുള്ളവരുടെ പരാമര്‍ശങ്ങള്‍ എടുത്തു പറഞ്ഞ നഡ്ഡ, കോണ്‍ഗ്രസ്‌ കുറച്ചു നാളായി പാക്കിസ്‌താന്‍ വക്‌താക്കളെ പോലെയാണ്‌ സംസാരിക്കുന്നതെന്നും ആരോപിച്ചു.പാക്കിസ്ഥാന്‍ മന്ത്രി പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്‌താനുള്ള പങ്കു വ്യക്തമാക്കിയതിനെ ചൂണ്ടിക്കാട്ടിയായിരുന്നു നഡ്ഡയുടെ പരാമര്‍ശം . പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക്‌ പാക്കിസ്ഥാന്‍ മന്ത്രി വെളിപ്പെടുത്തിയതിനു പുറകേ പ്രതിപക്ഷത്തിനെതിരെ സമാന ആരോപണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര മന്ത്രിയും ബജെപി നേതാവുമായ പ്രകാശ്‌ ജവദേക്കറും രംഗത്തെത്തിയിരുന്നു. ആര്‍ജെഡിയുടേത്‌ (ജംഗിള്‍ രാജ്) കാട്ട്‌‌ ഭരണമാണെന്നാവര്‍ത്തിച്ച നഡ്ഡ പാക്കിസ്ഥാന്റെ വക്താക്കളായി മാറിയ കോണ്‍ഗ്രസിനോടും സിപിഎമ്മല്ലിനോടും ചേര്‍ന്നാണ്‌ ബീഹാറില്‍ ആര്‍ജെഡി മത്സരിക്കുന്നെതെന്ന്‌ പരിഹസിച്ചു.

jp nadda
ലാലുപ്രസാദ്‌ യാദവിന്റെ നിഷ്‌ക്രീയ ഭരണവും നിതീഷ്‌ കുമാറിന്റെ ജനകീയ ഭരണവും വികസനവും രണ്ടും ഓര്‍മിക്കണമെന്ന്‌ അഭ്യര്‍ഥിച്ച നഡ്ഡ. ഇവ താരതമ്യം ചെയ്‌തു വോട്ടു ചെയ്യണമെന്നും ജനങ്ങളോട്‌ അഭ്യര്‍ഥിച്ചു. ആര്‍ജെഡി നേതാവ്‌ തേജസ്വി യാദവിനെ കാട്ടു നിയമങ്ങളുടെ രാജാവ്‌ എന്ന്‌ വിശേഷിപ്പിച്ച നഡ്ഡ, ജനങ്ങള്‍ ആഗ്രഹിക്കുന്നത്‌ നരേന്ദ്ര മോദിയുടേയും നിതീഷ കുമാറിന്റെയും കീഴില്‍ ഇലക്ടേരണിക്‌ യുഗത്തില്‍ നിന്നും എല്‍ഇഡി യുഗത്തിലേക്കുള്ള മാറ്റമാണന്നും അവകാശപ്പെട്ടു. ആര്‍ജെഡി അധികാരത്തിലെത്തിയാല്‍ ജനങ്ങളെ അടിച്ചമര്‍ത്തും. 10 ലകഷം പേര്‍ക്ക്‌ ജോലി നല്‍കുമെന്നാണ്‌ ആര്‍ ജെ ഡി അവകാശപ്പെടുന്നത്‌ എന്നാല്‍ ബീഹാറില്‍ ആര്‍ജെഡി സഖ്യം അധികാരത്തിലെത്തിയാല്‍ 20 ലക്ഷം ആളുകള്‍ സംസ്ഥാനം വിടേണ്ടിവരുമെന്നും നഡ്ഡ പരിഹസിച്ചു.

എന്തുകൊണ്ടാണ്‌ ഇലക്ഷന്‍ പോസ്‌റ്ററുകളില്‍ പിതാവ്‌ ലാലുപ്രസാദ്‌ യാദവിന്റെയും മാതാവ്‌ റാബ്രി ദേവിയുടേയും ചിത്രങ്ങള്‍ പതിപ്പിക്കാത്തതെന്ന്‌ തേജസ്വി യാദവ്‌ വ്യക്തമാക്കണമെന്നും ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു. കാരണം ജനങ്ങള്‍ക്ക്‌ അറിയണമെന്നും നഡ്ഡ പറഞ്ഞു.ബീഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ മൂന്ന്‌ ഘട്ടങ്ങളിലായാണ്‌ നടക്കുന്നത്‌. 73 നിയമസഭാ സീറ്റുകളിക്കുള്ള ഒന്നാം ഘട്ട തിരഞ്ഞടുപ്പ്‌ ഒക്ടോബര്‍ 28ന്‌ കഴിഞ്ഞിരുന്നു. നവംബര്‍ മൂന്നിനാണ്‌ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. നവംബര്‍ 7ന്‌ അവസാന ഘട്ട തിരഞ്ഞെടുപ്പ്‌ നടക്കും. നവംബര്‍ 10നാണ്‌ ഫലപ്രഖ്യാപനം

English summary
ബീഹാറില്‍ ബിജെപി-ജെഡിയു സഖ്യം അധികാരത്തിലെത്തുമെന്ന്‌ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ. തിരഞ്ഞെടുപ്പ്‌ നടക്കുന്ന ബീഹാറില്‍ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം നേടുമെന്നു പറഞ്ഞ നഡ്ഡ ബി ജെ പി കൂടുതല്‍ സീറ്റുകള്‍ നേടിയാലും നിലവിലെ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌കുമാറിനു തന്നെ മുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നും ജെ പി നഡ്ഡ വ്യക്തമാക്കി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X