കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇക്കുറി ഉത്തർപ്രദേശ് ആര് നേടും? ജൻ കി ബാത്ത് സർവ്വേ ഫലം പുറത്ത്

Google Oneindia Malayalam News

ദില്ലി; നിർണായകമായ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് കണക്കാക്കുന്ന തിരഞ്ഞെടുപ്പിൽ ആരാകും നേട്ടം കൊയ്യുക. ബി ജെ പിയെ താഴെയിറക്കാൻ ഇക്കുറി പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുമെന്ന കരുതപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായിട്ടില്ല. കൊവിഡ് പ്രതിസന്ധിയും കർഷക പ്രതിഷേധവുമെല്ലാം ആയുധമാക്കി ഇത്തവണ ബി ജെ പിയെ പൂട്ടാം എന്നാണ് പ്രതിപക്ഷ പാർട്ടകളുടെ പ്രതീക്ഷ. എന്നാൽ ഇക്കുറിയും ഉത്തർ പ്രദേശിൽ യാതൊരു അട്ടിമറിയും സംഭവിക്കില്ലെന്നാണ് ഇന്ത്യ ന്യൂസ് ജൻ കി ബാത്ത് സർവ്വേ ഫലം വ്യക്തമാക്കുന്നത്. വിശദാംശങ്ങളിലേക്ക്

വസ്ത്രത്തെ എന്തിനാണ് അന്തസുമായി കൂട്ടിക്കെട്ടുന്നത്? വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി ഷബ്ല ഫറവസ്ത്രത്തെ എന്തിനാണ് അന്തസുമായി കൂട്ടിക്കെട്ടുന്നത്? വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി ഷബ്ല ഫറ

ബി ജെ പിക്ക് എത്ര സീറ്റുകൾ

2017 ൽ 403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി സംസ്ഥാന അധികാരം പിടിച്ചത്. കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച എസ്പിക്ക് 47 സീറ്റുകളായിരുന്നു ലഭിച്ചത് കോൺഗ്രസിന് 7 ഉം . ബി എസ് പി 19 സീറ്റുകളിൽ ഒതുങ്ങി.മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ സംസ്ഥാനത്ത് പഴയ സാഹചര്യമല്ല. യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണ്.

യു പിയിൽ ബി ജെ പി തന്നെ

കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയും കർഷക സമരവും ലഖിംപൂർ ഖേരി ഉൾപ്പെടെയുള്ള വിഷയങ്ങളും യോഗി സർക്കാരിന് വെല്ലുവിളിയാണ്. എന്നാൽ ഇത്തരം വെല്ലുവിളികൾ ഒന്നും ബി ജെ പിയെ ബാധിക്കില്ലെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. അതേസമയം സീറ്റുകളിൽ വലിയ ഇടിവ് സംഭവിക്കുമെന്നാണ് സർവ്വേ പ്രവചനം. 233 മുതല്‍ 252 സീറ്റുവരെയാണ് സർവ്വേയിൽ ബി ജെ പിക്ക് പ്രവചിക്കുന്നത്. 39 ശതമാനം വോട്ട് വിഹിതമാണ് ബി ജെ പിക്ക് സർവ്വേയിൽ സാധ്യത കൽപ്പിക്കുന്നത്. പൂർവ്വാഞ്ചൽ മേഖലയിൽ മാത്രം 53 മുതൽ 59 സീറ്റുകളാണ് ബി ജെ പിക്ക് സർവ്വേ പ്രവചിക്കുന്നത്.പടിഞ്ഞാറവ്‍ യുപിയിൽ 84 മപതൽ 88 സീറ്റുകൾ വരേയും പ്രവചിക്കുന്നുണ്ട്.

സമാജ്വാദി പാർട്ടി സീറ്റ് ഉയർത്തും

അതേസമയം അഖിലേഷിന്റെ നേതൃത്വത്തിൽ സമാജ്വാദി പാർട്ടിക്ക് സീറ്റ് ഉയർത്താൻ സാധിക്കുമെന്ന് സർവ്വേ പ്രവചിക്കുന്നു. ഇക്കുറി പാർട്ടിക്ക് 135 മുതൽ 149 സീറ്റുവരെയാണ് പ്രവചിക്കുന്നത്. എന്നാൽ വോട്ട് വിഹിതത്തിൽ ബി ജെ പിയുമായി വലിയ വ്യത്യാസം സമാജ്വാദിക്കുണ്ടാകില്ലെന്ന് സർവ്വേ പറയുന്നു. 35 ശതമാനം വോട്ട് ഷെയറാണ് എസ് പിക്ക് പ്രവചിക്കുന്നത്.

 കോൺഗ്രസ് യാതൊരു ചലനവും ഉണ്ടാക്കില്ല

ഇത്തവണയും കോൺഗ്രസിന് സംസ്ഥാനത്ത് യാതൊരു ചലനവും ഉണ്ടകാ്കാൻ സാധിക്കില്ലെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് മുഖ്യ പ്രതിപക്ഷമാകാനുള്ള ശക്തമായ ശ്രമങ്ങൾ കോണ‍്ഗ്രസ് നടത്തുന്നുണ്ട്. പാർട്ടിയെ പുനഃസംഘടിപ്പിച്ചും തിരഞ്ഞെടുപ്പിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയുമൊക്കെയുള്ള പ്രചരണങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.

ബി എസ് പിക്ക് ലഭിക്കുന്ന സീറ്റുകൾ

എന്നാൽ മൂന്ന് മുതൽ ആറ് സീറ്റ് വരെ മാത്രമേ കോൺഗ്രസിന് ലഭിക്കൂവെന്നാണ് സർവ്വേയിൽ പറയുന്നത്. അഞ്ച് ശതമാനം വോട്ട് ഷെയറാണ് പ്രവചിക്കുന്നത്. അതേസമയം ഇത്തവണയും തിരിച്ചടി നേരിട്ടാൽ അത് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നതിന് കാരണമായേക്കും. അതിനിടെ സർവ്വേയിൽ മായാവതിയുടെ ബി എസ് പിക്ക് 11 മുതൽ 12 സീറ്റുകൾ വരെയാണ് സാധ്യത പ്രവചിക്കുന്നത്. 14 ശതമാനം വോട്ട് വിഹിതവും പ്രവചിക്കുന്നുണ്ട്.

Recommended Video

cmsvideo
Booster dose with AstraZeneca vaccine found to work against Omicron | Oneindia Malayalam

English summary
BJP will win Uttar pradesh; predicts jan ki bat survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X