Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാദ്രിയില്‍ ബിജെപിയുടെ തേരോട്ടം, ബഹിഷ്‌കരണമുണ്ടായിട്ടും വീഴ്ത്താനായില്ല, കരുത്തായി യോഗി

ദില്ലി: കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ വലിയ വെല്ലുവിളി നേരിട്ടൊരു മണ്ഡലുണ്ടായിരുന്നു. സാമ്രാട്ട് മിഹിര്‍ ബോജ് വിഭാഗം ബിജെപി ബാധിക്കുമെന്ന് കരുതിയ മണ്ഡലമായിരുന്നു ഇത്. ദാദ്രി നിയമസഭാ സീറ്റാണ് ആശങ്കയുണ്ടായിരുന്ന ഈ സീറ്റ്. ഇവിടെ വമ്പന്‍ ജയമാണ് ബിജെപി നേടിയത്. ഗുജ്ജര്‍ വിഭാഗം ബിജെപിയെ കൈവിടുമെന്നായിരുന്നു കരുതിയത്. ഈ മണ്ഡലത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഗുജ്ജര്‍ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയത്. എന്നാല്‍ അമ്പരപ്പിക്കുന്ന വിജയം നേടി. ദാദ്രിയിലെ ഏറ്റവും വലിയ സമുദായമാണ് ഗുജ്ജറുകള്‍. ഏകദേശം 90000 വോട്ടുകള്‍ ഈ വിഭാഗത്തിനുണ്ട്. യുപിയുടെ മറ്റ് മണ്ഡലങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഇവരെ തീരെ ചെറുതാണ്.

1

ലോണി, മീററ്റ്, സഹാരണ്‍പൂര്‍, എന്നിവിടങ്ങളില്‍ അഞ്ച് മുതല്‍ 25 ശതമാനം വരെ ഗുജ്ജറുകളുടെ ജനസംഖ്യ. എന്നാല്‍ യുപിയില്‍ മൊത്തത്തില്‍ 0.06 ശതമാനം മാത്രമാണ് ഗുജ്ജറുകള്‍ ഉള്ളത്. ഉത്തരേന്ത്യയിലെ ആറാം നൂറ്റാണ്ടിലെ ഭരണാധികാരിയായ സാമ്രാട്ട് മിര്‍ ഭോജിന്റെ പ്രതിമകള്‍ സ്ഥാപിക്കാന്‍ ബിജെപി അടക്കമുള്ളവര്‍ ശ്രമിച്ചിരുന്നു. ഇത് ഗുജ്ജര്‍ വോട്ടിന് വേണ്ടിയായിരുന്നു. ദാദ്രി എംഎല്‍എ കഴിഞ്ഞ ഒക്ടോബറില്‍ യോഗിയെ ഈ പ്രതിമ അനാച്ഛാദനം ചെയ്യാനായി ക്ഷണിച്ചിരുന്നു. യോഗിയെ ഗുജ്ജര്‍ സാമ്രാട്ട് എന്ന് എംഎല്‍എ തേജ്പല്‍, നഗര്‍ വിശേഷിപ്പിച്ചിരുന്നു. ഇതാണ് ഗുജ്ജറുകളെ ചൊടിപ്പിച്ചത്. ഗുജ്ജറുകള്‍ മോദിയോട് ഇടപെടാനും, രജ്പുത്ര് ചരിത്രത്തെ വികലമാക്കാതെ സംരക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

പിന്നീട് ഈ വിവാദമാകെ ശക്തമായി. യോഗിയുടെ റാലിയുടെ സമയത്ത് ഗുജ്ജര്‍ എന്ന വാക്ക് തന്നെ പ്രതിമയില്‍ നിന്ന് മാറ്റി. ഇത് ഗുജ്ജറുകളെ കൂടുതലായി അകറ്റി. പഞ്ചായത്തുകള്‍ ചേര്‍ന്ന് ബിജെപിയെ അകറ്റി നിര്‍ത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ ബഹിഷ്‌കരണം ഉണ്ടായിട്ടും 1,38218 വോട്ടിനാണ് ബിജെപി വിജയിച്ചത്. തേജ്പല്‍ നഗറില്‍ 61.64 ശതമാനം വോട്ടാണ് ബിജെപി പിടിച്ചത്. രണ്ട് ലക്ഷത്തില്‍ അധികം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. എതിരാളികള്‍ ബഹുദൂരം പിന്നിലാണ്. ബിജെപിയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമൊന്നും വിജയിച്ചിട്ടില്ല. ഗുജ്ജറുകള്‍ തന്നെ എല്ലാ പ്രശ്‌നങ്ങളും മറന്ന് ബിജെപിക്ക് തന്നെ വോട്ട് ചെയ്തു. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടത് കൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് പ്രദേശവാസിയായ വിജയ് ഭട്ടി പറഞ്ഞു.

ഗുജ്ജര്‍ സമുദായം പറയുന്നത് സുരക്ഷ പ്രധാനമാണ് എന്നാണ്. ബാക്കി കാര്യങ്ങളൊക്കെ പിന്നീട് പരിഹരിക്കാവുന്നതാണെന്നും വിജയ് ഭട്ടി പറഞ്ഞു. അപ്പാര്‍ട്‌മെന്റ് വോട്ടര്‍മാര്‍ ഇവിടെ നല്ലൊരു ശതമാനമുണ്ട്. അവര്‍ക്ക് ഇവിടെ നിന്നുള്ള പ്രാദേശിക എംഎല്‍എയെ മടുത്തിരുന്നു. അതാണ് ബിജെപിയെ പിന്തുണയ്ക്കാന്‍ കാരണം. ഗ്രേറ്റര്‍ നോയിഡ മുമ്പ് ഗുണ്ടകളുടെ കേന്ദ്രമായിരുന്നു. ഇതെല്ലാം ഇപ്പോള്‍ അവസാനിച്ചു. അതാണ് ഈ വിഭാഗമെല്ലാം ബിജെപിയെ പിന്തുണച്ചത്. നോയിഡ ഫ്‌ളാറ്റ് ഓണേഴ്‌സ് അസോസിയേഷനും ഇക്കാര്യം ഉറപ്പിച്ച് പറയുന്നു. ജേവറില്‍ ഗുജ്ജര്‍ വിഭാഗം നേതാവിനെ തന്നെ എസ്പി രംഗത്തിറങ്ങി. എന്നാല്‍ തോറ്റത് 56488 വോട്ടിനാണ്. ജേവറിലും ലോണിയിലും മിന്നും പ്രകടനമായിരുന്നു ബിജെപി നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+