Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി സുനാമി വരുന്നു; കേരളവും കീഴ്‌പ്പെടുത്തും!! ഉഗ്രന്‍ പ്രഖ്യാപനവുമായി അമിത് ഷാ

Recommended Video

cmsvideo
    അടുത്ത 50 വര്‍ഷം രാജ്യം ബിജെപി ഭരിക്കുമെന്ന് അമിത് ഷാ | OneIndia Malayalam

    ഭോപ്പാല്‍: അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ അടുത്തു വരുന്നത്. തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും. നിയമസഭാ തിരഞ്ഞെടുപ്പ് പൊതു തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് കരുതുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും ബിജെപിയാണ് ഭരണം. ഇവിടെ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍.

    ഈ സാഹചര്യത്തില്‍ ശക്തമായ ഒരുക്കമാണ് ബിജെപി നടത്തുന്നത്. എന്തുവില കൊടുത്തും ഭരണം നിലനിര്‍ത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. അമിത് ഷായുടെ മധ്യപ്രദേശ് സന്ദര്‍ശനം പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസിനും മറ്റു പല പാര്‍ട്ടികള്‍ക്കും ആശങ്ക ഉടലെടുത്തിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....

    200ല്‍ അധികം സീറ്റ്

    200ല്‍ അധികം സീറ്റ്

    അടുത്തമാസമാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ്. 230 സീറ്റുകളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്. ഇതില്‍ 200ല്‍ അധികം സീറ്റ് ബിജെപി പിടിക്കുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം. നിലവില്‍ 166 സീറ്റ് നേടിയാണ് മധ്യപ്രദേശ് ബിജെപി ഭരിക്കുന്നത്. ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കവെയാണ് അമിത് ഷായുടെ പ്രഖ്യാപനം.

    നവംബര്‍ 28ന്

    നവംബര്‍ 28ന്

    നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ്. അമിത് ഷായുടെ പ്രചാരണ റാലി നടന്നത് ഹോഷങ്കാബാദിലാണ്. പ്രവര്‍ത്തകരെ ആവേശത്തിലാക്കിയായിയുന്നു അമിത് ഷായുടെ പ്രസംഗം. മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. എന്നാല്‍ 200ലധികം സീറ്റ് നേടണമെന്നാണ് ഇത്തവണ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു.

    രാജ്യം ഉറ്റുനോക്കുന്നു

    രാജ്യം ഉറ്റുനോക്കുന്നു

    മധ്യപ്രദേശും രാജസ്ഥാനും ചത്തീസ്ഗഡുമെല്ലാം രാജ്യം ഉറ്റുനോക്കുകയാണ്. ഇവിടെയുള്ള തിളക്കമാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് ആവേശം നല്‍കുക. കേരളവും തമിഴ്‌നാടും പശ്ചിമ ബംഗാളും ആന്ധ്രയും തെലങ്കാനയുമെല്ലാം ശക്തമായ മുന്നേറ്റം നടത്തണം. അവിടെയുള്ള പ്രവര്‍ത്തകര്‍ മധ്യപ്രദേശ് ഫലം കാത്തിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

    സുനാമി വരുന്നു

    സുനാമി വരുന്നു

    മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വിജയം ശക്തമായ അനുകൂല തരംഗമുണ്ടാക്കും. ഈ കാറ്റ് വന്‍ സുനാമിയായി രൂപപ്പെടും. അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലാകും സുനാമി കാണുകയെന്നും അമിത് ഷാ പറഞ്ഞു. രാജ്യം മൊത്തം സുനാമി ബാധിക്കും. കേരളവും ബംഗാളും ഒഡീഷയും ആന്ധ്രയും തെലങ്കാനയും തമിഴ്‌നാടുമെല്ലാം ഈ സുനാമിയില്‍പ്പെടുമെന്നും അമിത് ഷാ പറഞ്ഞു.

    അടുത്ത 50 വര്‍ഷം

    അടുത്ത 50 വര്‍ഷം

    കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഒട്ടേറെ പ്രവര്‍ത്തകരും നേതാക്കളും ജീവന്‍ ബലി കൊടുത്ത് പടുത്തുയര്‍ത്തിയതാണ് ഈ പ്രസ്ഥാനം. നമ്മള്‍ ഭാഗ്യവാന്‍മാരാണ്. പക്ഷേ, നമുക്ക് ഉത്തരവാദിത്തമുണ്ട്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ശേഷം വരുന്ന എല്ലാ തിരഞ്ഞെടുപ്പും ബിജെപിയുടേതായിരിക്കണം. അതുറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അടുത്ത 50 വര്‍ഷം രാജ്യം ബിജെപി ഭരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

    ബൂത്ത് ഏജന്റ് പ്രസിഡന്റായ പാര്‍ട്ടി

    ബൂത്ത് ഏജന്റ് പ്രസിഡന്റായ പാര്‍ട്ടി

    1982ല്‍ ബൂത്തിലിരുന്നത് അമിത് ഷാ ഓര്‍ത്തെടുത്തു. സാധാരണ പ്രവര്‍ത്തകനായിരുന്നു ഞാന്‍. സാധാരണക്കാരനെ പ്രസിഡന്റാക്കിയ പാര്‍ട്ടി ബിജെപി മാത്രമാണ്. ഇത് ബിജെപിയില്‍ മാത്രമേ സാധിക്കൂ. ചായക്കടക്കാരന്റെ മകന്‍ പ്രധാനമന്ത്രിയായതും ബിജെപിയിലൂടെയാണെന്നും നരേന്ദ്ര മോദിയെ പരാമര്‍ശിച്ച് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+