കശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയമുറപ്പിച്ച് ബിജെപി... 190 മണ്ഡലങ്ങളില്‍ എതിരാളികളില്ല!!
ശ്രീനഗര്‍: കശ്മീര്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി ഏകപക്ഷീയ ജയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ പോലും ഇല്ലാത്ത സാഹചര്യത്തിലാണ് ബിജെപി ഗംഭീര ജയം നേടാന്‍ ഒരുങ്ങുന്നത്. ഷോപ്പിയാനിലെ 17 മുനിസിപ്പാലിറ്റി വാര്‍ഡുകളില്‍ ഒരാള്‍ പോലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുമില്ല, ആരും വോട്ടുചെയ്യാനും എത്തിയിട്ടില്ല. ഇവിടെ എല്ലാ സീറ്റിലും ബിജെപിയാണ് ജയിച്ചത്. ബിജെപി മാത്രമാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ഇവിടെ 13 സീറ്റുകളില്‍ വാക്കോവര്‍ നടത്തിയതപ്പോള്‍ നാലു സീറ്റുകളില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളേ ഉണ്ടായിരുന്നില്ല.

ഇവിടെ വിഘടവാദികളുടെ ഭീഷണിയെ തുടര്‍ന്നാണ് ആരും നോമിനേഷന്‍ നല്‍കാതിരുന്നത്. വോട്ടുചെയ്യുന്നവരെയും സ്ഥാനാര്‍ത്ഥിയാവുന്നവര്‍ക്കുമായിരുന്നു ഭീഷണി. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും ഇവര്‍ നിര്‍ദേശം നല്‍കിയിരുന്നു. കശ്മീരിലെ 598 മുനിസിപ്പല്‍ വാര്‍ഡുകളില്‍ 178 വാര്‍ഡുകളില്‍ ആരും നാമനിര്‍ദേശ പത്രിക നല്‍കിയിട്ടേയില്ല. 190 വാര്‍ഡുകളില്‍ ബിജെപി മാത്രമാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. അതേസമയം ഇത് തിരഞ്ഞെടുപ്പല്ല വെറും നിയമനങ്ങള്‍ മാത്രമാണെന്ന പരിഹാസവും ഉയര്‍ന്നിട്ടുണ്ട്. പുല്‍വാമ, അനന്ത്‌നാഗ്, കുല്‍ഗാം എന്നിവിടങ്ങളിലും ഏകപക്ഷീയമായ ജയമാണ് ബിജെപിയെ കാത്തിരിക്കുന്നത്. ബാക്കിയുള്ള ചില സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസുമായും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായും ബിജെപിക്ക് മത്സരിക്കാനുള്ളത്.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 400 സുരക്ഷാ സൈനികരെ അധികമായി നിയമിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ എന്ന് ബിജെപി പറയുന്നു. സുപ്രധാന പാര്‍ട്ടികളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. ഈ ഫലത്തോടെ കശ്മീര്‍ താഴ്‌വരയില്‍ സമ്പൂര്‍ണ ആധിപത്യം നേടിയിരിക്കുകയാണ് ബിജെപി. നിലവില്‍ ദുര്‍ബലമായിരിക്കുന്ന ബിജെപിയെ സഹായിക്കുന്ന തീരുമാനമാണ് പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും സ്വീകരിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. വളര്‍ന്ന് കഴിഞ്ഞാല്‍ ബിജെപിയെ സംസ്ഥാനത്ത് നിന്ന് ഇല്ലാതാക്കുക വളരെ പ്രയാസമാകും.












Click it and Unblock the Notifications