കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകം തൂത്തുവാരി ബിജെപി!! 28 ല്‍ 25 ഉം നേടി! മലര്‍ന്നടിച്ച് വീണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം

  • By
Google Oneindia Malayalam News

ബെംഗളൂരു: രാജ്യത്താകമാനം അലയടിച്ച മോദി തരംഗത്തില്‍ കര്‍ണാടകത്തില്‍ മലര്‍ന്നടിച്ച് വീണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം. ആകെയുള്ള 28 സീറ്റില്‍ 25 ഉം ബിജെപി തൂത്തുവാരി.ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളില്‍ ഒന്നും ബിജെപിയാണ് നേടിയത്. ഇതോടെ കര്‍ണാടകത്തില്‍ വലിയ പ്രതിസന്ധിയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

karnatakakcvenugopal-1

സര്‍ക്കാര്‍ ജനവിധി മാനിക്കണമെന്ന് ബിജെപി പ്രതികരിച്ചു. സംസ്ഥാനത്ത് വ്യക്തമായ ആധിപത്യം ഉറപ്പിച്ചതോടെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ ബിജെപി സജീവമാക്കി തുടങ്ങിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ജെഡിഎസ് മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തു. കര്‍ണാടകത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനോടും അടിയന്തരമായി കര്‍ണാടകത്തില്‍ എത്താന്‍ കുമാരസ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസിന്‍റെ നെഞ്ചിടിപ്പ് കൂട്ടി ഉപതിരഞ്ഞെടുപ്പ് നടന്ന ഒരു മണ്ഡലത്തില്‍ ബിജെപിയ്ക്കാണ് ജയം. ബിജെപി ഓപ്പറേഷന്‍ താമര സജീവമാക്കിയാല്‍ ഭരണപക്ഷത്തെ കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുമോയെന്ന ഭയവും കോണ്‍ഗ്രസിനുണ്ട്.

സംസ്ഥാനത്ത് ആകെയുളള 224 സീറ്റില്‍ ബിജെപിക്കുളളത് 104 ആണ്. കേവല ഭൂരിപക്ഷമായ 113ലേക്ക് എത്താന്‍ ബിജെപിക്ക് 9 സീറ്റുകള്‍ കൂടി മതി.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുണ്ഡഗോളിലും ചിഞ്ചോളിലും ഒരു സീറ്റില്‍ വിജയിക്കുകയും 9 ഭരണകക്ഷി എംഎല്‍എമാര്‍ കൂറുമാറുകയും ചെയ്താല്‍ ബിജെപിക്ക് കര്‍ണാടകത്തില്‍ അധികാരം പിടിക്കാനാവും.

English summary
bjp wins 25 seats in karnataka,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X