രാജസ്ഥാനില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആശ്വാസം! കോണ്‍ഗ്രസിന് തിരിച്ചടി
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ രാജസ്ഥാനില്‍ ബിജെപിക്ക് നേരിയ ആശ്വാസം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 15 സീറ്റുകളില്‍ എട്ട് സീറ്റുകള്‍ ബിജെപിക്ക് നേടാനായി. അഞ്ച് സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

അല്‍വാര്‍ ജില്ലാ പഞ്ചായത്ത്, 13 പഞ്ചായത്ത് സമിതികളില്‍ ഏഴ് സീറ്റുകള്‍ എന്നിവ ബിജെപി നേടി. അതേസമയം അഞ്ച് പഞ്ചായത്ത് സമിതികളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ഒരു സീറ്റ് സ്വതന്ത്രനും നേടി.
ഒക്ടോബര്‍ 27 നായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവായിരുന്നു കോണ്‍ഗ്രസ് നടത്തിയത്. 99 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയത്.












Click it and Unblock the Notifications